"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.55.81 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) +
വരി 14:
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പു് നടന്നത് 1951 ലാണ്{{തെളിവ്}}. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്{{തെളിവ്}}. ഇതിനു പുറമേ കുടുംബം, [[തൊഴിൽ]], [[മതം]], അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് [[ഭാരതം|ഭാരതത്തിലെ]] 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം [[സഹസ്രാബ്ദം|സഹസ്രാബ്ദത്തിലേയും]] ആദ്യത്തെ കണക്കെടുപ്പും.
'''ഇന്ത്യയിലെ 15-മത് സെൻസസ്''' ( [[കാനേഷുമാരി]]) ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു. ഇതിന്റെ, 2011 മാർച്ച് 31ന് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരം '''ഇന്ത്യയിലെ ജനസംഖ്യ 121.02 കോടി'''യായി ഉയർന്നു. 18 കോടിയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. '''പുരുഷന്മാർ 62.37''' കോടി, '''സ്ത്രീകൾ 58.65''' കോടിഎന്നതാണ് ഇപ്പോഴത്തെ നില. കേരളത്തിൽ 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ ഉള്ളതായും പുതിയ കാനേഷുമാരി കണക്ക് അറിയിക്കുന്നു.ദേശീയ തലത്തിൽ ഇത് 1000 പുരുഷന്മാർക്ക് 914 സ്ത്രീകൾ എന്ന നിലയിലാണ്. <ref>{{cite news | url=http://beta.thehindu.com/news/national/article362605.ece?homepage=true Biggest| title=Census operation in history kicks off| publisher=The Hindu| date=April 1, 2010| accessdate=April 1, 2010}}</ref>
 
==തിരുവിതാംകൂറിൽ ==
ബ്രിട്ടീഷ് ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പിനോട് ബന്ധപ്പെട്ട് തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ജനങ്ങളുടെയും അവരുടെ സാമൂഹ്യവും മതപരവുമായ സ്ഥിതിയേയും കണക്കാക്കുന്നതിനായി 1875 മെയ് 18-ന് കാനേഷുമാരി ആരംഭിച്ചു. ഈ കണക്കെടുപ്പ് ജനങ്ങളിൽ പ്രത്യേകിച്ചും താഴ്ന്നജാതികൾക്കിടയിൽ വലിയ രീതിയിൽ ആശങ്കയുണ്ടാക്കിയിരുന്നു. കണക്കെടുപ്പിനും മാസങ്ങൾക്കു മുൻപുതന്നെ അതിനെക്കുറിച്ചുള്ള വിളംബരം ഉണ്ടായിരുന്നു. അതിനെത്തുടർന്ന് പുതിയ നികുതികൾ അടിച്ചേൽപ്പിക്കുന്നതോ മുൻകാലങ്ങളിലേതുപോലെ തങ്ങളെ അടിച്ചമർത്തുന്നതിനോ, മിഷണറിമാരുടെയും മതപരിവർത്തനം നേടിയ തദ്ദേശീയരുടെ സഹായത്തോടുകൂടി ക്രിസ്ത്യാനികളെ കപ്പൽ കയറ്റി വിദേശത്തേയ്ക്ക് അയക്കുകയോ ചെയ്യും എന്നൊക്കെ പലരും ഭയപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ഭീതി ലഘൂകരിക്കുന്നതിനായി വീണ്ടും വീണ്ടും വിളംബരം പുറപ്പെടുവിക്കുകയും മിഷൻ പ്രവർത്തകർ മലയാളത്തിലും തമിഴിലും നോട്ടീസുകൾ ഉണ്ടാക്കി വിതരണം ചെയ്യുകയും എന്യൂമറേറ്റർമാരെ സഹായിക്കുന്നതിനായി അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തു. 23,11,379 ആണ് ഈ കണക്കെടുപ്പിൽ നിന്നും ലഭ്യമായ ജനസംഖ്യ. ഇതിൽ 17,02,805 പേർ ഹിന്ദുക്കളും 1,39,905 പേർ മുഹമ്മദീയരും 4,66,874 പേർ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശീയരായ ക്രിസ്ത്യാനികളും ആണെന്നു കണക്കാക്കി. ഇവരെകൂടാതെ 1,383 യൂറേഷ്യക്കാർ, 201 യൂറോപ്യന്മാർ, 154 യഹൂദന്മാർ എന്നിവരുടേയും കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിഭാഗം ക്രിസ്ത്യാനികൾ ഉള്ളതിനാൽ തിരുവിതാംകൂറിനെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാട്ടുരാജ്യമായി സ്ഥിരീകരിക്കുകയും ചെയ്തു. <ref>{{cite book|last1=[[സാമുവൽ മെറ്റീർ|റവ. സാമുവൽ മെറ്റീർ]]|first1= |title=Native Life of Travancore(1883)|date=|publisher=പരിഭാഷ:ഞാൻ കണ്ട കേരളം (2005), എ.എൻ. സത്യദാസ്, ആരോ ബുക്സ്, ധനുവച്ചപുരം|location=തിരുവനന്തപുരം|accessdate=15 മാർച്ച് 2018}}</ref>
 
 
== അവലംബം ==
{{reflist}}
<references/>
 
{{stub|Census}}
"https://ml.wikipedia.org/wiki/കാനേഷുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്