"ചാൾസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
+
(ചെ.) (++)
(ചെ.) (+)
 
സ്കോട്ലന്റിലെ ജെയിംസ് ആറാമന്റെ രണ്ടാമത്തെ പുത്രനായിരുന്നു ചാൾസ്, പിതാവ് 1603-ൽ ഇംഗ്ലണ്ടിന്റെ കിരീടാവകാശിയായപ്പോൾ കുടുംബം താമസം മാറ്റി, 1612-ൽ ജ്യേഷ്ഠസഹോദരൻ ഹെന്റിയുടെ (ഹെൻ‌റി ഫ്രെഡറിക്, പ്രിൻസ് ഒഫ് വെയിൽസ്) മരണത്തെത്തുടർന്ന് ചാൾസ് കിരീടാവകാശിയായി. 1623-ൽ സ്പാനിഷ് ഹാബ്സ്ബർഗ് രാജകുമാരിയായ മരിയ അന്നയുമായി വിവാഹാലോചനക്കായി എട്ട് മാസത്തോളം സ്പെയിനിൽ താമസിച്ചെങ്കിലും വിവാഹം നടന്നില്ല, പിന്നീട് രണ്ട് വർഷത്തിനുശേഷം ഫ്രാൻസിലെ ലൂയി പതിമൂന്നാമന്റെ സഹോദരി ഹെന്റിറ്റാ മരിയയെ വിവാഹം ചെയ്തു.
 
കിരീടധാരണത്തിനുശേഷം ഇംഗ്ലണ്ടിലെ പാർലമെന്റ്റുമായി തർക്കങ്ങൾ ഉടലെടുക്കുകയും, പാർലമെന്റ് അദ്ദേഹത്തിന്റെ രാജകീയ അധികാരികളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു. രാജാക്കന്മാർക്ക് ദൈവികദത്തമായ അവകാശങ്ങളുണ്ടെന്ന് വിശ്വസിച്ച അദ്ദേഹം, സ്വന്തം മനസ്സാക്ഷിയനുസരിച്ച് ഭരിക്കുമെന്നു കരുതി. പാർലമെന്റ് അദ്ദേഹത്തിന്റെ പല നയങ്ങളെയും എതിർത്തു. പ്രത്യേകിച്ചും പാർലമെന്റിന്റെ സമ്മതമില്ലാതെ നികുതികൾ ചുമത്തിയത് ഒരു സ്വേച്ഛാധികാരിയുടെ പ്രവർത്തനമാണെന്ന് അവർ വിലയിരുത്തി, [[കത്തോലിക്കാസഭ|കത്തോലിക്കാ വിശ്വാസിയെ]] വിവാഹം ചെയ്തതും [[മുപ്പതുവർഷ യുദ്ധം|മുപ്പതുവർഷ യുദ്ധത്തിൽ]] പ്രൊട്ടസ്റ്റന്റുകാരെ സഹായിക്കതിരുന്നതും ഇംഗ്ലീഷ്-സ്കോട്ടിഷ് പാർലമെന്റുകളെ അദേഹത്തിനെതിരെ തിരയാൻ ഇടയാക്കി.
 
1642 മുതൽ ചാൾസ് ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൽ ഇംഗ്ലീഷ്, സ്കോട്ടിഷ് പാർലമെൻറുകളുടെ സൈന്യത്തെ നേരിട്ടു. 1645-ലെ തോൽവിക്ക് ശേഷം അദ്ദേഹം സ്കോട്ടിഷ് സേനക്ക് കീഴടങ്ങി, അതോടെ അദ്ദേഹത്തെ ബ്രിട്ടീഷ് പാർലമെന്റിന് കൈമാറി.
തന്നെ കീഴടക്കിയവർ ഉന്നയിച്ച് [[ഭരണഘടനാപരമായ രാജവാഴ്ച]] എന്ന വാദം ചാൾസ് അംഗീകരിച്ചില്ല. 1647 നവംബറിൽ തടവിൽനിന്നും രക്ഷപ്പെട്ടെങ്കിലും 1648 അവസാനത്തോടെ [[ഒലിവർ ക്രോംവെൽ|ഒലിവർ ക്രോംവെല്ലിന്റെ]] സൈന്യം ഇംഗ്ലണ്ടിൽ ശക്തിപ്രാപിച്ചിരുന്നു, 1649-ജനുവരി മാസത്തിൽ ചാൾസ് രാജാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിച്ചു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2745441" എന്ന താളിൽനിന്ന് ശേഖരിച്ചത്