"കോശാംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Organelle" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

14:44, 13 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജീവകോശങ്ങളിൽ കാണപ്പെടുന്നതും,  സവിശേഷ ധർമ്മങ്ങളോടുകൂടിയതുമായ ഒരു കോശത്തിന്റെ അവിഭാജ്യ ഘടകമാണ് കോശാംഗം. ഒരോ കോശാംഗവും അവയുടെ ഇരട്ടസ്തര ആവരണങ്ങളാൽ പ്രത്യേകം വേർതിരിക്കപ്പെട്ടിരിക്കുന്നു.

ശരീരാവയവങ്ങൾ എപ്രകാരമാണോ ശരീരത്തിന്റെ ഭാഗമായിരിക്കുന്നത്, അപ്രകാരം കോശാംഗങ്ങൾ കോശങ്ങളുടെ ഭാഗമായിരിക്കുന്നു. ഈ ആശയത്താലാണ് അവയ്ക്ക് കോശാംഗങ്ങൾ എന്ന പേര് വന്നത്. കോശാംഗങ്ങളെ സൂക്ഷ്മദർശിനിയുടെ സഹായത്താലാണ് തിരിച്ചറിയുന്നത്. [[കോശപ്രകീർണ്ണനം]] എന്ന പ്രക്രിയയിലൂടെ ഇവയെ കേടുകൂടാതെ വേർതിരിച്ചെടുക്കാൻ സാധിക്കും. കോശാംഗങ്ങൾ പലതരത്തിലുണ്ട്, പ്രത്യേകിച്ചും [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടുകളിൽ]]. പ്രോകാരിയോട്ടുകളിൽ കോശാംഗങ്ങൾ കാണപ്പെടുന്നില്ല, പകരം ചിലവയിൽ മാംസ്യനിർമ്മിതമായ സൂക്ഷ്മഭാഗങ്ങൾ (ബാക്ടീരിയങ്ങളിൽ) മാത്രം കാണപ്പെടുന്നു. ഇവയെ കാശാംഗങ്ങളുടെ ആദിമ രൂപങ്ങളായി കണക്കാക്കുന്നു.

References

"https://ml.wikipedia.org/w/index.php?title=കോശാംഗം&oldid=2744748" എന്ന താളിൽനിന്ന് ശേഖരിച്ചത്