"ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭാഗവതം ?
→‎ഗുപ്തകാലത്ത്: വിഷു, ഓണം, ദീപാവലി എന്നിവക്കു പിന്നിലെ കഥകള്‍ എങ്ങനെ വന്നു എന്ന്
വരി 6:
വൈദികകാലത്ത് വിഷ്ണു അപ്രധാനദേവതയായിരുന്നു. വിഷ്ണു സൂര്യനേയും ഊര്‍വരതയേയുമാണ് പ്രതിനിധാനം ചെയ്തിരുന്നത്. മറ്റു ജനങ്ങളെയും ബ്രാഹ്മണമതത്തിലേക്ക് ആകര്‍ഷിക്കാന്‍ വൈദികകാലത്തിനുശേഷം നടന്നു വന്ന ശ്രമങ്ങളുടെ ഫലമായി നിരവധി ദേവതകളുമായി വിഷ്ണുവിനെ ഉപമിക്കാനും ക്ഷേത്രങ്ങള്‍ അധിനിവേശം ചെയ്യാനും ആരംഭിച്ചു. ക്രി.വ. രണ്ടാം നൂറ്റാണ്ടോടെ നാരായണന്‍ എന്ന അവിദിക ദേവതായുമായി താദാത്മ്യം പ്രാപിച്ചു പ്രചാരം സിദ്ധിച്ചു തുടങ്ങി. നാരായണ-വിഷ്ണു എന്നറിയപ്പെടുകയും ചെയ്തു. നാരായണന്‍ അവൈദികദേവനായിരുന്നു. അദ്ദേഹത്തെ ഭഗവത് എന്നും ആരാധിച്ചിരുന്നവരെ ഭാഗവതരെന്നും വിളിച്ചിരുന്നു. നാരായണന്‍ ഗോത്രമുഖ്യസമാനമഅയ ദൈവമായിട്ടാണ്‌ അവൈദികര്‍ അദ്ദേഹത്തെ ആരാധച്ചിരുന്നത്. ഗോത്രമുഖ്യന്‍ ബന്ധുമിത്രാദികളില്‍ നിന്ന് കാശ്ചദ്രവ്യങ്ങള്‍ സ്വീകരിച്ചിരുന്നതുപോലെ ജനങ്ങള്‍ ഈ ദേവതക്ക് കാശ്ചകള്‍ നല്‍കുകയും അതിന്റെ പങ്ക് അവര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന പോലെ നാരായണന്‍ തന്നെ ആരാധിക്കുന്നവരുടെ മേല്‍ ഐശ്വര്യവും സൗഭാഗ്യവും വര്‍ഷിക്കുമെന്ന് വിശ്വസിച്ചു പോന്നു അങ്ങനെ വിഷ്ണുവിനേയും നാരായണനേയും ഒരുമിപ്പിച്ചതുകൊണ്ട് രണ്ടുപേരുടേയും ഭക്തന്മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതിനോടൊപ്പം പശ്ചിമേന്ത്യയിലെ വുഷ്ണി ഗോത്രത്തിലുള്ള കൃഷ്ണവസുദേവ് എന്ന വീരനായകനേയും വിഷ്ണുവിന്റെ അവതാരമായി പ്രചരിപ്പിക്കാന്‍ തൂടങ്ങി. [[മഹാഭാരതം]] എന്ന ഇതിഹാസത്തെ വിഷ്ണുവും കൃഷ്ണനും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരിക്കപ്പെട്ടു. അങ്ങനെ ക്രി.വ. 200 ഓടെ മൂന്നു വിഭാഗം ആരാധനക്കാരേയും ഒരുമിപ്പിക്കാനും അവരുടെ ദേവന്മാരെ ഒന്നാക്കി മാറ്റാവും അത് ഒരു പുതിയ ആരാധനക്ക് കാരണമാകുകയും ചെയ്തു.
===ഗുപ്തകാലത്ത്===
ശതവാഹനരുടേയും കുശാനരുടേയും കീഴില്‍ പ്രമുഖരയിരുന്ന കൈത്തൊഴില്‍കാര്‍ക്കും കച്ചവടക്കാര്‍ക്കും എന്നുവേണ്ട വിദേശീയര്‍ക്കും വരെ ഭാഗവതം ആകര്‍ഷകമായിത്തീര്‍ന്നു. കര്‍മ്മഫലത്താല്‍ ജനിച്ച സ്ത്രീകള്‍ക്കും വൈശ്യര്‍ക്കും ശൂദ്രര്‍ക്കും തന്നില്‍ അഭയം നേടാന്‍ കഴിയും എന്ന് ഗീതയില്‍ പഠിപ്പിക്കുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളേയും പിടിച്ചു നിര്‍ത്താനായാണ്‌. വിഷ്ണുപുരാണവും ഒരു പരിധിവരെ വിഷ്ണുസ്മൃതിയും ഇത് തന്നെ ചെയ്തു പോന്നു. ഗുപ്തകാലമഅയപ്പോഴേക്കും ഭാഗവതഅരഅധന ബുദ്ധമതത്തേയും മറ്റും നിഷ്പ്രഭമാക്കിത്തീര്‍ത്തു. അക്കാലത്ത് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ കഥ കൂടുതല്‍ പ്രചരിച്ചു.
 
ആറാം നൂറ്റാണ്ടയതോടെ ശിവനോടും ബ്രഹ്മാവിനോടുമൊപ്പം വിഷ്ണു ത്രിമൂര്‍ത്തികളിലൊരാളായി. ആറാം നൂറ്റാണ്ടിനുശേഷം ധാരാണം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ പ്രചരണാര്‍ത്ഥം രചിക്കപ്പെട്ടു. അവയില്‍ ഏറ്റവും പ്രധാനം ഭഗവതപുരണമാണ്. ഈ ഗ്രന്ഥത്തിലെ കഥകള്‍ പുരോഹിതന്മാര്‍ അനേക ദിവസങ്ങളായി പാരായണം ചെയ്തുവന്നു. ഇത്തരം പാരായണങ്ങള്‍ക്കായി പ്രത്യേക സ്ഥലങ്ങള്‍ പൂര്‍വ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടു. വിഷ്ണുസഹസ്രനാമം തുടങ്ങിയ കൃതികള്‍ ഭക്തര്‍ക്കായി രചിക്കപ്പെട്ടു.
 
ഗുപ്തകാലം മുതല്‍ക്കാണ്‌ ക്ഷേത്രങ്ങളിലെ മൂര്ത്തിയെ ആരാധിക്കുന്ന രീതി ഹിന്ദുക്കള്‍ക്കിടയില്‍ പ്രബലമായിത്തീര്‍ന്നത്. ഇതോടൊപ്പം ഉത്‌സവങ്ങളും മറ്റും ആഘോഷിക്കപ്പെടാനും തുടങ്ങി. വ്യത്യസ്ത വര്‍ഗ്ഗക്കാരുടെ കാര്‍ഷികോത്സവങ്ങള്‍ ഭാഗവതവത്കരിക്കപ്പെടുകയും അവക്ക് നിറവും പകിട്ടും നല്‍കപ്പെടുകയും ചെയ്തതോടൊപ്പം ആഘോഷിക്കപ്പെടാനുള്ള കാരണമായി കഥകള്‍ പ്രചരിപ്പിക്കപ്പെടാനും തുടങ്ങി
 
==പ്രത്യേകതകള്‍==
"https://ml.wikipedia.org/wiki/ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്