"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84:
 
== ജലസേചനം-ഗതാഗതം ==
ഭാരതപ്പുഴക്കു കുറുകെ ആറ് [[അണക്കെട്ട്|അണക്കെട്ടുകൾ]] ഇപ്പോൾ നിലവിലുണ്ട്. പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് [[മലമ്പുഴ]]യിലെ [[മലമ്പുഴ ഡാം|ഡാമാണ്]]. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ: [[വാളയാർ ഡാം]], [[മംഗലം അണക്കെട്ട്|മംഗലം ഡാം]], [[പോത്തുണ്ടി ഡാം]], [[മീങ്കാര ഡാം]], [[ചുള്ളിയാർ ഡാം]] എന്നിവയാണ്. മിക്കവാറും എല്ലാ അണക്കെട്ടുകളും [[ജലസേചനം|ജലസേചനത്തിനു]] മാത്രമുള്ളവ ആണ്. 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ [[ജലം]] പകരുന്നു. [[കാഞ്ഞിരപ്പുഴ ഡാം|കാഞ്ഞിരപ്പുഴ ഡാമും]] [[ചിറ്റൂർ ഡാം|ചിറ്റൂർ ഡാമും]] ഇന്ന് നിർമ്മാണത്തിലാണ്. ഈ അണക്കെട്ടുകൾ കൂടി പൂർത്തിയാവുമ്പോൾ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച.കി.മീ കൊണ്ട് വർദ്ധിക്കും.
ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു.. ഇതോടെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള ദൂരത്തിൽ 10 കിലോമീറ്ററോളം കുറവ് വന്നു . ഭാരതപ്പുഴക്കു കുറുകെയുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാലമാണ് മായന്നൂർ പാലം {{തെളിവ്}}. ഒരു കിലോമീറ്ററോളം നീളം ഉള്ള ഈ പാലം ഒരേ സമയം ഭാരതപ്പുഴയേയും പാലക്കട്‌-ഷൊർണൂർ റെയിൽപ്പാതയേയും മറികടക്കുന്നു. ഈ പാലം വന്നതോടെ [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്നും [[ഒറ്റപ്പാലം|ഒറ്റപ്പാലത്തേക്കുള്ള]] ദൂരത്തിൽ 6 കിലോമീറ്ററോളം കുറവ് വന്നു.[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പൊന്നാനിക്കു സമീപത്തുള്ള [[ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്|ചമ്രവട്ടത്തുള്ള തടയണപ്പാലം]] [[പൊന്നാനി|പൊന്നാനിയേയും]] [[തിരൂർ|തിരൂരിനേയും]] കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു. കൂടാതെ [[കൊച്ചി]]-[[കോഴിക്കോട്]] ദൂരം 40 കിലോമീറ്ററോളം കുറക്കാനും ഈ പാലം സഹായിക്കുന്നു.
 
== സാംസ്കാരിക പ്രാധാന്യം ==
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്