"ആരോഗ്യപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595670 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
ആരോഗ്യപ്പച്ചയുടെ മൊത്തം ചരിത്രം ഇതിലുണ്ട്.കേരളകൗമുദി ദിനപത്രത്തിലെ ലേഖകനായ ഞാൻ ആറ് മാസത്തെ പഠനത്തിന് ശേഷം തയ്യാറാക്കിയത്.
വരി 16:
ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. ഇതിനാലായിരിക്കണം ഈ സസ്യത്തിന്‌ ആരോഗ്യപച്ച എന്ന പേര്‌ ലഭിച്ചതെന്നു കരുതുന്നു. വളരെ ചെറിയപൂക്കൾ, [[ഏലം|ഏലക്കായെപ്പൊലെയുള്ള]] ചെറിയ കായ്കൾ എന്നിവയാണ്‌ ഇതിനുള്ളത്. പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും<ref name>http://ayurvedicmedicinalplants.com/plants/928.html</ref>.
 
=== '''ചരിത്രം''' ===
==അവലംബം==
1987 നവംബറിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഭാരതത്തിലെ ആദിവാസികളെക്കുറിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് ജമ്മുവിലെ റീജിയണൽ റിസർച്ച് ലബോറട്ടറിയിലെ വംശീയ ജീവശാസ്ത്രത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഡോ.പി.പുഷ്പാംഗദനും ഗവേഷകനായ ഡോ.എസ്. രാജശേഖരനും കൊട്ടൂരിലെ ചോനാംപാറയിലെത്തിയത്. അഗസ്ത്യവനത്തിന്റെ മടിത്തട്ടിൽ അധിവസിക്കുന്ന ആദിമ വർഗത്തിന്റെ ജീവിതവും ജൈവ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട നാട്ടറിവുകളും പഠിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പഠനത്തിന്റെ ഭാഗമായി അവിടത്തെ ആദിവാസി ഉൗരുകളെല്ലാം സന്ദർശിച്ച ശേഷം അഗസ്ത്യവനനിരകളിലേക്ക് യാത്ര നടത്തി.അന്ന് അവർക്ക് വഴികാട്ടികളായി പോയത് ചോനാംപാറയിലെ കുട്ടി മാത്തൻ കാണിയും മല്ലൻകാണിയും ഈച്ചൻകാണിയുമായിരുന്നു.മല്ലനാണ് കൂട്ടത്തിൽ മുതിർന്നയാൾ.ഈച്ചന് അന്ന് പതിനാറ് വയസുകാണും.നടന്ന് ക്ഷീണിച്ചതോടെ അട്ടയാറിന്റെ തലയ്ക്കലുള്ള കൊട്ടാരംപച്ച പാറയിൽ അവർ വിശ്രമിച്ചു. തൊട്ടടുത്തുള്ള അരുവി കണ്ട് ഗവേഷകർ ഇരുവരും കുളിക്കാനിറങ്ങി. കുളി കഴി‌ഞ്ഞെത്തിയപ്പോൾ മല്ലനും മാത്തനും എന്തോ ചെടിയുടെ കായ പറിച്ച് കൊറിക്കുന്നുണ്ടായിരുന്നു. ബാക്കിവന്ന കായകൾ അവർ അരയിലും തിരുകി.എന്താ മല്ലാ തിന്നുന്നേ......?പുഷ്പാംഗദൻ ചോദിച്ചു. ആദ്യമൊന്നും അവർ ഒന്നും പറഞ്ഞില്ല. വല്ല ലഹരിയുമാണോടേയ് .....ആവശ്യമില്ലാത്തതൊന്നും പറിച്ച് കഴിക്കണ്ട- രാജശേഖരൻ മുന്നറിയിപ്പും നൽകി.'ഒരു കൊഴപ്പോം ഇല്ല സാറെ.... ഇതാണ് ചാത്തൻ കളഞ്ഞ...ആരോഗ്യപച്ചയെന്നും നമ്മള് വിളിക്കും.വേണോങ്കി കഴിച്ചു നോക്ക്....കാട് കയറുമ്പം കഴിക്കണതാ....വെശപ്പും ചീണോം ഒക്കെ മാറും. അതാ ഇതിന്റെ കൊണം.. അപ്പുപ്പന്മാര് പറഞ്ഞ് തന്നതാണ് 'ഇതും പറഞ്ഞ്കൊണ്ട് കുറച്ച് കായ മല്ലൻ ഗവേഷകർക്ക് കൊടുത്തു. അവർ കായ വാങ്ങി തൊലി പൊളിച്ച് കഴിച്ചുനോക്കി.പെട്ടെന്ന് ശരീരത്തിൽ എന്തോ ഒരു ഉൗർജം പ്രസരിക്കുന്ന പോലെ. അതോടെ ഗവേഷകരുടെ വിശപ്പും ക്ഷീണവുമെല്ലാം മാറി. ആ ചെടിയൊന്ന് കാട്ടി താ മല്ലാ- പുഷ്പാംഗദൻ അദ്ഭുതം ഒളിച്ചു വയ്ക്കാതെ ചോദിച്ചു. പറഞ്ഞു തീരും മുൻപ് മല്ലൻ മുൻപേ നടന്നു.ബാക്കിയുള്ളവർ മല്ലന്റെ പുറകെയും. കുറച്ചുനടന്നപ്പോൾ ഒരു ഈറക്കാടിന്റെ സമീപത്തേക്ക് മല്ലൻ ചൂണ്ടി. അതാ നിൽക്കുന്നു സാക്ഷാൽ ചാത്തൻകളഞ്ഞ. ഗവേഷകർ കൗതുകത്തോടെ ചെടിയുടെ അടുത്തേക്ക് പോയി.അവർ അതിന്റെ കായയും ഇലകളും പരിശോധിച്ചു. എന്തോ ഒന്ന് ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഗവേഷകർക്ക് മനസിലായി.'ഞങ്ങൾ ഈ ചെടി കൊണ്ടുപോകുകയാണ്. എന്തെങ്കിലും ഗുണം ലഭിച്ചാൽ നിങ്ങൾക്കും അത് പ്രയോജനപ്പെടും ഉറപ്പ് 'പുഷ്പാംഗദൻ വഴികാട്ടികളോടായി പറഞ്ഞു. അവർ യാത്ര ഉപേക്ഷിച്ച് പ്രതീക്ഷകളോടെ മലയിറങ്ങി. എന്തായിരിക്കും ഈ ചെടിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം.പുഷ്പാംഗദന്റെയും രാജശേഖരന്റെയും മനസിൽ ചാത്തൻ കളഞ്ഞയെപ്പറ്റി മാത്രമായിരുന്നു ചിന്ത. അടുത്ത ദിവസം തന്നെ ചെടിയുടെ സാമ്പിളുമായി ജമ്മു റീജീയണൽ റിസർച്ച് ലാബിലേക്ക് പുഷ്പാംഗദൻ മടങ്ങി. അഗസ്ത്യവനത്തിൽ നിന്നും ശേഖരിച്ച ആരോഗ്യപ്പച്ചയുടെ ഇലയുമായി ജമ്മുവിലെ റീജിയണൽ റിസർച്ച് ലാബോറട്ടറിയിൽ എത്തിയ ഡോ. പുഷ്പാംഗദൻ പരീക്ഷണങ്ങൾ ആരംഭിച്ചു. ദിവസങ്ങൾ നീണ്ട പരീക്ഷണങ്ങൾ. അന്നൊക്കെ ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നെന്ന് പുഷ്പാംഗദൻ പറയുന്നു. ആദ്യ ഘട്ടത്തിൽ ചെടിയുടെ സത്ത് വേർതിരിച്ചെടുത്ത് എലികളിൽ പരീക്ഷണം തുടങ്ങി. എലികൾക്ക് സത്ത് നൽകി നീന്തിച്ചായിരുന്നു പരീക്ഷണം. ഈ സത്ത് കുടിച്ച എലികൾ മറ്റുള്ളവരെക്കാൾ ആറിരട്ടി നീന്തി റെക്കാർഡിട്ടതോടെ ആദ്യ ഘട്ടം വിജയിച്ചു.അടുത്ത നിമിഷം തന്നെ തിരുവനന്തപുരത്ത് തന്റെ വിളിക്ക് കാതോർത്തിരുന്ന ഡോ.രാജശേഖരനെ വിളിച്ച് വിവരം അറിയിച്ചു.സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണു നിറ‌ഞ്ഞു.പക്ഷെ ശരിക്കുള്ള പരീക്ഷണങ്ങൾ ഇനി തുടങ്ങാനിരിക്കുന്നതേയുള്ളുവെന്ന് അന്ന് അവർപോലും അറിഞ്ഞിട്ടുണ്ടാകില്ല. പല ഗവേഷണങ്ങളും നടന്നെങ്കിലും ചെടിയുടെ ശാസ്ത്രീയ നാമമോ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളോ അവർക്ക് കണ്ടെത്താനായില്ല.ഒടുവിൽ കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര തലവൻ ഡോ.ശിവരാജൻ ഒരു നിഗമനത്തിലെത്തി. ഇത് ട്രൈക്കോപ്പസ് സൈലാനിക്കസ് ആയിരിക്കും.പക്ഷെ കൃത്യമായി പറയാനാവില്ല.തുടർന്ന് ഹെർബേറിയം ഷീറ്റിൽ ആരോഗ്യപച്ചയെ ഒട്ടിച്ച് ലണ്ടനിലെ ക്യൂ ഗാർഡനിലേക്ക് അയച്ചു.ലോകത്തിൽ ഇതുവരെ കണ്ടെത്തിയ എല്ലാ സസ്യങ്ങളെയും തനതുകാലാവസ്ഥയിലും ആവാസവ്യവസ്ഥയിലും കാത്തുസൂക്ഷിക്കുന്ന ഉദ്യാനമാണ് തെംസ് നദിയുടെ തീരത്തുള്ള റോയൽ ബൊട്ടാണിക് ഗാർഡൻ എന്ന ക്യൂ ഗാർഡൻ. അധികം വൈകാതെ തന്നെ അവിടെനിന്ന് മറുപടിയെത്തി.ട്രൈക്കോപ്പസ് സൈലാനിക്കസിന്റെ ഉപവിഭാഗമാണിതെന്നും ട്രൈക്കോപ്പസ് സൈലാനിക്കസ് സബ് സ്പീഷ്യസ് ട്രാവൻകൂറിക്കസ് എന്ന് വിളിക്കാമെന്നും അവർ അറിയിച്ചു.ട്രൈക്കോ പോഡേസിയേ കുടംബത്തിലെ സസ്യജന്യമാണെന്നും അവർ സ്ഥിരീകരിച്ചു. (ഈ സസ്യത്തെപ്പറ്റി അന്നുവരെ ആരും പഠിച്ചിട്ടുള്ളതായി അറിവില്ല.എന്നിട്ടും ലണ്ടനിലെ ക്യൂഗാർഡനിൽ അഗസ്ത്യമലയിൽ മാത്രമുള്ള ഈ സസ്യത്തെ കൃത്യമായി രേഖപ്പെടുത്തിയിരുന്നു എന്നതാണ് ആശ്ചര്യം! കോളനിവത്കരണ കാലത്ത് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയതായിരിക്കുമെന്ന് ഗവേഷകർ കരുതുന്നു) ചെടിക്ക് ഒരു വിലാസം ലഭിച്ചതോടെ പരീക്ഷണങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടന്നിരുന്നു. അഗസ്ത്യവനം കൂടാതെ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ,ആര്യങ്കാവ്, തെൻമല, റോസ്മല എന്നിവിടങ്ങളിലെ കാടുകളിലും ആരോഗ്യപ്പച്ച വളരുന്നുണ്ടെന്ന് കണ്ടെത്തി.ട്രൈക്കോപ്പസ് സൈലാനിക്കസ് ശ്രീലങ്കയിലും തായ്ലാൻഡിലുമൊക്കെയുണ്ടെങ്കിലും ട്രൈക്കോപ്പസ് സൈലാനിക്കസ് സബ് സ്പീഷ്യസ് ട്രാവൻകൂറിക്കസിൽ മാത്രമേ ഔഷധഗുണമുള്ളുവെന്ന് പിന്നീട് തെളിഞ്ഞു.1990 ൽ ജെ.എൻ.ടി.ബി.ജി.ആർ.ഐ ഡയറക്ടറായി ഡോ.പുഷ്പാംഗദൻ എത്തിയതോടെ ആരോഗ്യപ്പച്ചയുടെ ഗവേഷണങ്ങൾ കരുത്താർജ്ജിച്ചു. 1987 മുതൽ 1992 വരെ എത്തനോബയോളജി റിസർച്ച് പ്രോജക്ടിന്റെ സയന്റിസ്റ്റായി ഡെപ്യൂട്ടേഷനിലായിരുന്ന ഡോ.രാജശേഖരൻ കാലാവധി കഴിഞ്ഞപ്പോൾ ജെ.എൻ.ടി.ബി.ജി.ആർ.ഐയിൽ സീനിയർ സയന്റിസ്റ്റായി വന്നു.വംശീയവൈദ്യ ഗവേഷണത്തിന് വേണ്ടി തുടങ്ങിയ റിസർച്ച് ഡിവിഷന്റെ മേധാവിയായി ചുമതലയേറ്റു. ഗവേഷണങ്ങളിൽ കാണിക്കാരെക്കൂടി ഉൾപ്പെടുത്തുന്നതിനായി 1993 ൽ മല്ലൻകാണിയേയും കുട്ടിമാത്തൻ കാണിയേയും ബൊട്ടാണിക്കൽ ഗാർഡനിൽ കൺസൾട്ടന്റുമാരായി നിയമിച്ചു.പ്രതിമാസം 3000 രൂപയായിരുന്നു ഇരുവരുടെയും ശമ്പളം. (1999 വരെ അവർ ജെ.എൻ.ടി.ബി.ജി.ആർ.ഐയിൽ ജോലി ചെയ്തു. ഡോ.പുഷ്പാംഗദൻ ലക്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി പോയപ്പോഴാണ് ഇരുവർക്കും ജോലി നഷ്ടമായത് )ആരോഗ്യപ്പച്ചയുടെ ഇലകളും വേരുകളുമൊക്കെ കൂടുതൽ പഠനത്തിന് വിധേയമാക്കി.ആരോഗ്യപ്പച്ചയിലെ പന്ത്രണ്ട് രാസഘടകങ്ങൾ വേർതിരിച്ചു രസതന്ത്ര പഠനങ്ങളും നടന്നു.ഇവയുടെ ഇലയിലും വിത്തിലും ഹൃദ്‌രോഗത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള സാപോണിൻ എന്ന രാസപദാർത്ഥം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലകളിൽ ഫ്ളാവനോയിഡ് ഗ്ളൈക്കോസിഡും ഗ്ളൈക്കോലിപ്പിഡുകളുമുണ്ടെന്ന് കണ്ടെത്തി. ഇവയെല്ലാം രോഗപ്രതിരോധ ശേഷിയുള്ള രാസപദാർത്ഥങ്ങളാണെങ്കിലും ശരീരത്തിന് ഊർജമേകുന്ന 'അദ്ഭുതക്കൂട്ടിനെ" തിരിച്ചറിയാൻ ശാസ്ത്രലോകത്തിന് ഇന്നും കഴിഞ്ഞിട്ടില്ല.പിന്നീടുള്ള പരീക്ഷണങ്ങളിൽ നിന്ന് ഈ ഉൗർജ പ്രദായിനിക്ക് പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും മനസിലായി.കരൾ സംരക്ഷണം,മാനസിക സംഘർഷം ലഘൂകരിക്കൽ, കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി,ഡി.എൻ.എ റിപ്പയറിംഗ്, ആന്റീ ഓക്സിഡൻസ് സാന്നിദ്ധ്യം, ശരീരത്തിലെ നീര് വലിച്ച് കളയാനുള്ള ശേഷി,രോഗാണുക്കളെ പ്രതിരോധിക്കാനുള്ള കഴിവ് എന്നിങ്ങനെ ആരോഗ്യപ്പച്ചയുടെ ഗുണങ്ങൾ വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു.1994 ആയപ്പോഴേക്കും ഏകദേശപഠനങ്ങൾ പൂർത്തിയായി.ഇതോടെ ആരോഗ്യപ്പച്ചയ്ക്ക് ഒരു പരിരക്ഷ (പേറ്റന്റ് ) വേണമെന്ന് ഗവേഷകർ തീരുമാനിച്ചു.ആദ്യം ജമ്മുവിലെ റീജിയണൽ ലാബിൽ ചെടിയുടെ കുത്തകാവകാശം നേടിയെടുത്തു.പിന്നീട് ഡൽഹിയിലും ചെന്നൈയിലും രജിസ്റ്റർ ചെയ്ത് പ്രോസസ് പേറ്റന്റ് നേടിയതോടെ ആരോഗ്യപ്പച്ചയിൽ നിന്ന് ഒരു ഉത്പന്നം നിർമ്മിക്കാനുള്ള പരീക്ഷണങ്ങൾ നടന്നു.പക്ഷെ ഉത്പന്നം നിർമ്മിച്ച് വിപണിയിലെത്തിക്കുന്നതിന് ആവശ്യമായ ഇലകൾ ലഭിക്കില്ലെന്നതായിരുന്നു പ്രധാന തടസം.ആരോഗ്യപ്പച്ച കാട്ടിൽ അതിന്റെ പ്രാകൃതികമായ ആവാസവ്യവസ്ഥയിൽ മാത്രമേ വളരൂ.നഴ്സറിയിലോ മറ്റു സ്ഥലങ്ങളിലോ വളർത്തിയാൽ ചെടിയുടെ ഔഷധഗുണം ലഭിക്കില്ലെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. ഇലയുടെ ലഭ്യതക്കുറവ് കാരണം മറ്റു ആയൂർവേദക്കൂട്ടുകൾ കൂടി ചേർത്തുള്ള മരുന്ന് നിർമ്മിക്കാനുള്ള പരീക്ഷണങ്ങൾ നടന്നു.എട്ട് വർഷത്തെ പരീക്ഷണങ്ങൾക്ക് ശേഷം ജീവനി എന്ന ഔഷധം അവർ നിർമ്മിച്ചെടുത്തു. .ജീവനിയിൽ ആരോഗ്യപച്ചയോടൊപ്പം അമുക്കൂരം,വിഷ്ണുക്രാന്തി,തിപ്പലി എന്നീ സസ്യങ്ങളും ഉണ്ടായിരുന്നു. രണ്ടു ഗ്രാം ജീവനിയിൽ 340 മില്ലി ഗ്രാം ആരോഗ്യപ്പച്ച മതിയാകും. പാർശ്വഫലങ്ങളില്ലാത്ത ഈ അപൂർവ ഔഷധക്കൂട്ട് പ്രായഭേദമന്യേ ആർക്കും കഴിക്കാവുന്നതായിരുന്നു.ക്ഷീണം അകറ്റാനും കരളിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താനും മാനസിക സംഘർഷം ലഘൂകരിക്കാനും ജീവനിക്ക് കഴിവുണ്ടായിരുന്നെന്ന് പിന്നീട് നടന്ന ശാസ്ത്ര പഠനങ്ങളിൽ തെളിഞ്ഞു.ജീവനിയുടെ മഹത്വം വെളിവായതോടെ കാൻസർ എയിഡ്സ് തുടങ്ങിയ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർ മരുന്ന് പരീക്ഷിച്ച് നോക്കാനെത്തിയിരുന്നു.അതിലവർ ആശ്വാസം കണ്ടെത്തി. രാജ്യത്തിന്റെ പലഭാഗങ്ങളിലും ജെ.എൻ.ടി.ബി.ജി.ആർ.ഐ മരുന്ന് പരീക്ഷിച്ചു.1994 ൽ ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കോട്ടൂരിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യപ്പച്ച കൃഷി ചെയ്യാൻ തുടങ്ങി.കാട്ടിനുള്ളിൽ നിന്ന് ശേഖരിച്ച ആരോഗ്യപ്പച്ചയുടെ വിത്തുകൾ കാണിക്കാർ അവരുടെ ഊരുകളിലെ ചോലവനങ്ങളിൽ മുളപ്പിച്ചെടുത്തു.ഒരു ചെടിയിൽ നിന്ന് വർഷത്തിൽ രണ്ട് തവണ ഇലകൾ ശേഖരിക്കാനാകും.
<references/>
 
=== വിപണി കീഴടക്കിയ മഹൗഷധി ===
{{Plant-stub}}
വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ജീവനി പരീക്ഷിക്കാനായി പലരും കേരളത്തിലേക്ക് ഒഴുകി.'ഒരു മരുന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ തരംഗമാകുക"- അന്നൊന്നും കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു. ഇതോടെ മരുന്ന് വിപണിയിലിറക്കാനുള്ള ശ്രമങ്ങൾ ജെ.എൻ.ടി.ബി.ജി.ആർ.ഐ ആരംഭിച്ചു.ആയുർവേദ മരുന്നായി ജീവനിക്ക് ഡ്രഗ് മാനുഫാക്ചറിംഗ് ലൈസൻസും ലഭിച്ചു. ഒടുവിൽ ഡോ. പുഷ്പാംഗദനും ഡോ.രാജശേഖരനും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ സമീപിച്ചു. ഏകദേശം രണ്ട് കോടി രൂപയുണ്ടെങ്കിലെ മരുന്ന് നിർമ്മിക്കാനാവൂ. അത്രയും വലിയ തുക ചിലവാക്കാനില്ലാത്തതിനാൽ ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് സാങ്കേതിക വിദ്യ കൈമാറാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധിക്ക് അന്ന് ഈ മരുന്ന് നിർമ്മിക്കാനുള്ള സംവിധാനങ്ങളില്ലായിരുന്നു.ഒടുവിൽ സാങ്കേതികവിദ്യ കൈമാറാൻ ടി.ബി.ജി.ആർ.ഐ അപേക്ഷ ക്ഷണിച്ചു. അന്ന് പല അന്താരാഷ്ട്ര കമ്പനികളും വന്നെങ്കിലും അവരുടെയെല്ലാം ആവശ്യം ജീവനിയുടെ പേറ്റന്റായിരുന്നു.അതു കൊടുക്കാൻ ജെ.എൻ.ടി.ബി.ജി.ആർ.ഐ ഒരുക്കമായിരുന്നില്ല.അക്കാലത്ത് വലിയൊരു ഓഫറുമായി ജപ്പാനിലെ ഒരു മരുന്ന് നിർമ്മാണ കമ്പനിയിലെ പ്രതിനിധികൾ പോലും ടി.ബി.ജി.ആർ.ഐയിലെത്തി. പത്ത് കോടി രൂപ അവർ ഓഫർ ചെയ്തിരുന്നതായാണ് വിവരം.എന്നാൽ പേറ്റന്റ് ലഭിക്കില്ലെന്ന് അറിഞ്ഞതോടെ അവരും പിന്മാറി.ഒടുവിൽ പത്ത് ലക്ഷം രൂപയ്ക്ക് കോയമ്പത്തൂരുള്ള ആര്യവൈദ്യഫാർമസിക്ക് സാങ്കേതികവിദ്യ കൈമാറാൻ ധാരണയായി.അപ്പോഴേക്കും ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ രാജി വച്ചിരുന്നു (1995 മാർച്ച്16).പിന്നീട് എ.കെ. ആന്റണി മുഖ്യമന്ത്രിയായി (മാർച്ച് 22). ഒടുവിൽ 1995 നവംബറിർ 10 ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിചെയർമാനായ ടി.ബി.ജി.ആർ.ഐ ഗവേണിംഗ് ബോഡി ആര്യവൈദ്യഫാർമസിക്ക് സാങ്കേതികവിദ്യ കൈമാറിക്കൊണ്ട് ധാരാണാപത്രം ഒപ്പിട്ടു. ജീവനിയുടെ ലൈസൻസ് ഫീ ഇനത്തിൽ ലഭിച്ച പത്ത് ലക്ഷം രൂപയുടെയും റോയൽറ്റിയുടെയും പകുതി കാണി സമുദായത്തിന് നൽകി കൊണ്ട് ടി.ബി.ജി.ആർ.ഐ ലോകത്തിന് പുതിയൊരു മാതൃക കാട്ടി.ലോകത്ത് ആദ്യമായി ഒരു ആദിവാസി വിഭാഗത്തിന് അവരുടെ പാരമ്പര്യ അറിവിന്റെ മൂല്യം പണമായി ലഭിക്കുകയായിരുന്നു. ഇത് കാണി മൊഡൽ എന്ന പേരിൽ ലോകപ്രശസ്തമായി.ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനായുള്ള ആഗോള ഉടമ്പടിയായ കൺവെൻഷൻ ഓൺ ബയോഡൈവേഴ്സിറ്റിയിൽ (സി.ബി.ഡി) പാരമ്പര്യ അറിവുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ (ആർട്ടിക്കിൾ 8 ജെ) ലോകത്ത് ആദ്യമായി നടപ്പിലാക്കി എന്ന പേരിലാണ് കാണിമോഡൽ ശ്രദ്ധനേടിയത്.
 
=== കാണി സമുദായം ഒരു കുടക്കീഴിൽ ===
ജീവനിയുടെ ലൈസൻസ് ഫീ ഇനത്തിൽ ലഭിച്ച പത്ത് ലക്ഷം രൂപയുടെ പകുതി കാണി സമുദായത്തിന് നൽകാൻ ടി.ബി.ജി.ആർ.ഐ തീരുമാനിച്ചപ്പോൾ മറ്റൊരു പ്രശ്നം ഉയർന്ന് വന്നു.കാണി സമുദായത്തിന് പൊതുവായൊരു സംഘടനയില്ല. ഒടുവിൽ 1997 സെപറ്റംബറിൽ കോട്ടൂരിൽ ചോനാംപാറയിലെ കാണിക്കാരുടെ ഊര് ആസ്ഥാനമായി കേരള കാണി സമുദായക്ഷേമ ട്രസ്റ്റ് സ്ഥാപിച്ചു.ഡോ.പുഷ്പാംഗദനും ഡോ.രാജശേഖരനും മുൻകൈയെടുത്താണ് കാണിക്കാർ മാത്രം അംഗങ്ങളായ ട്രസ്റ്റ് രൂപീകരിച്ചത്.ജീവനിയുടെ ലൈസൻസ് തുകയുടെയും റോയൽറ്റിയുടെ പകുതിയും പലിശയുമൊക്കെയായി ആറു ലക്ഷത്തിലധികം രൂപ ട്രസ്റ്റിന് കൈമാറി.ഈ തുക ട്രസ്റ്റിന്റെ പേരിൽ കുറ്റിച്ചൽ യൂണിയൻ ബാങ്കിൽ നിക്ഷേപിച്ചു. ഈ തുകയ്ക്ക് വാർഷികമായി പതിമൂന്നര ശതമാനം പലിശയും ലഭിച്ചിരുന്നു. പിന്നീട് ട്രസ്റ്റ് മീറ്റിംഗ് കൂടി തീരുമാനമെടുത്തത് പ്രകാരം ഇതിൽ നിന്ന് ഇരുപതിനായിരം രൂപ വീതം വഴികാട്ടികളായിരുന്ന മല്ലനും മാത്തനും നൽകി. ഈച്ചനും നൽകി പതിനായിരം.ഓരോ വർഷവും റോയൽറ്റി ഇനത്തിൽ നിശ്ചിത തുകയും ട്രസ്റ്റിന് ലഭിച്ചു.ചോനാംപാറയിൽ ഒരു ഹാൾ,ലൈബ്രറി, ഓഫീസ് മുറി,സ്റ്റോർ റൂം എന്നിവ അടങ്ങുന്ന കെട്ടിടവും നിർമ്മിച്ചു..ആഘോഷമായി ഉദ്ഘാടനവും നടന്നു.ബാങ്കിൽ സ്ഥിരനിക്ഷേപമായിട്ട അഞ്ച് ലക്ഷം രൂപയുടെ പലിശ കാണിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാം എന്നായിരുന്നു ധാരണ. ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാടിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യപച്ചയുടെ കൃഷി വ്യാപിപ്പിച്ചു.എസ്.സി എസ്.ടി ഡിപ്പാർട്ട്മെന്റ് ആരോഗ്യപച്ച കൃഷി ചെയ്യാനായി ഗ്രാന്റും കൊടുത്തു. പല ഉൗരുകളിൽ നിന്നായി ആയിരത്തോളം അംഗങ്ങളുണ്ടായിരുന്നു. 1999 ൽ ഇലക്ഷൻ നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു.ബാലറ്റ് ഒക്കെ തയ്യാറാക്കി തികച്ചും ജനാധിപത്യപരമായ ഇലക്ഷൻ. മല്ലൻ കാണി പ്രസിഡന്റും കുട്ടിമാത്തൻ കാണി സെക്രട്ടറിയുമായി. കുറേക്കാലം ട്രസ്റ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു. മൂന്ന് വർഷം കൂടുമ്പോൾ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മല്ലനും കുട്ടിമാത്തനും ഈച്ചനും ട്രസ്റ്റിലെ സ്ഥിരാംഗങ്ങളാണ്. ലോകബാങ്കിന്റെ സഹായത്തോടെ ട്രസ്റ്റ് അംഗങ്ങൾക്കായി സംരഭകത്വ പരീശീലന പരിപാടിയും നടത്തി.ഇതോടെ ഇരുളടഞ്ഞു കിടന്ന കാണിക്കാരുടെ ജീവിതം പച്ചപിടിച്ചു.
 
=== കാണി സമുദായത്തെ വഞ്ചിച്ചു ===
ജോഹന്നാസ് ബർഗിൽ നടന്ന യുണൈറ്റഡ് നേഷൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഡി.പി) ഇക്വേറ്റർ ഇനിഷ്യേറ്റീവിൽ ഡോ.പുഷ്പാംഗദനൊപ്പം പോയ കുട്ടിമാത്തൻ കാണിക്ക് അവിടെ സംഭവിച്ചതൊന്നും ഇന്നും വ്യക്തമായി അറിയില്ല.ഇത് അന്വേഷിച്ചിറങ്ങിയ ലേഖകന് അറിയാൻ കഴിഞ്ഞതാകട്ടെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു! 2002 ലെ പ്രഥമ യു.എൻ.ഡി.പി ഇക്വേറ്റർ പുരസ്കാരം കേരള കാണി സമുദായ ട്രസ്റ്റിനായിരുന്നു എന്ന് യു.എൻ.ഡി.പി ഇക്വേറ്റർ ഇനിഷ്യേറ്റീവിന്റെ കോ-ഓർഡിനേറ്റർമാരിൽ ഒരാളായ അലഹാൻഡ്ര പെറോ കേരളകൗമുദിയോട് പറഞ്ഞു. യു.എൻ.ഡി.പി ഇക്വേറ്റർ ഇനിഷ്യേറ്റീവിന്റെ വെബ്സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നു. 30,000 യു.എസ് ഡോളറായിരുന്നു (15 ലക്ഷം രൂപ) അന്നത്തെ പുരസ്കാര തുക.ഇതിൽ നിന്നും ഒരു രൂപ പോലും കേരള കാണി സമുദായ ട്രസ്റ്റിനോ കുട്ടിമാത്തനോ ലഭിച്ചില്ല. സ്വാഭാവിക പരിസ്ഥിതിയിലും പുറത്തുമായി ആരോഗ്യപച്ചയുടെ സംരക്ഷണം,ശാശ്വതമായ നിലനില്പ് ഉറപ്പാക്കിക്കൊണ്ടുള്ള ഉപഭോഗം, സമുദായത്തിന് ഗുണപ്രദമായ രീതിയിലുള്ള ഇടപെടൽ എന്നിവയാണ് ഇക്വേറ്റർ പുരസ്കാര സമിതി പരിഗണിച്ചത്. 'ഇക്വേറ്റർ ഇനിഷ്യേറ്റീവ് പുരസ്കാരം സമുദായങ്ങൾക്കോ സംഘടനകൾക്കോ ആണ് നൽകുക.പുരസ്കാര തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് അത് ലഭിച്ച സംഘടനയാണ്. " ഇക്വേറ്റർ ഇനിഷ്യേറ്റീവിന്റെ ഭാരവാഹികൾ പറയുന്നു. ജോഹന്നാസ് ബർഗിൽ വച്ച് കനേഡിയൻ പ്രധാനമന്ത്രി തനിക്ക് സർട്ടിഫിക്കറ്റ് നൽകിയിരുന്നെന്ന് കുട്ടിമാത്തൻ ഓർക്കുന്നു.എന്നാൽ ആ സർട്ടിഫിക്കറ്റ് ഇപ്പോൾ കുട്ടിമാത്തന്റെ കൈവശമില്ല.സൗത്ത് ആഫ്രിക്കയിൽ നിന്നും തിരികെയെത്തിയപ്പോൾ തിരുവനന്തപുരം പ്രസ് ക്ളബിൽ കുട്ടിമാത്തനെയും കൂട്ടി ഡോ.പുഷ്പാംഗദൻ വാർത്താസമ്മേളനം വിളിച്ചു.അന്ന് ചില മാദ്ധ്യമപ്രവർത്തകർ പുരസ്കാര തുകയെപ്പറ്റി ചോദിച്ചപ്പോഴാണ് കുട്ടിമാത്തൻ പണം ലഭിച്ച കാര്യം പോലും അറിയുന്നത്.ആദിവാസികൾക്കല്ല അവാർഡ് ലഭിച്ചതെന്നാണ് പുഷ്പാംഗദൻ അന്ന് മറുപടി പറഞ്ഞത്. തനിക്ക് വ്യക്തിഗത വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചതെന്നാണ് ഡോ.പുഷ്പാംഗദൻ ഇപ്പോഴും പറയുന്നത്.അന്നത്തെ കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ഡയറക്ടർ ജനറൽ ഡോ.ആർ.എ മാഷേൽക്കർ തന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു.ഇക്വേറ്റർ ഇനിഷ്യേറ്റീവ് സമ്മേളനത്തിലേക്ക് ഒരു കാണി സമുദായക്കാരനെകൂടി കൊണ്ടുപോകാൻ താനാണ് മുൻകൈയെടുത്തത്.എന്റെ ചിലവിലാണ് അയാളെ കൊണ്ടുപോയത്. പുരസ്കാരം തനിക്ക് ലഖ്നൗവിൽ വച്ചാണ് സമ്മാനിച്ചത്.ജോഹന്നാസ് ബർഗിൽ വച്ച് സർട്ടിഫിക്കറ്റ് മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പുഷ്പാംഗദൻ പറയുന്നു.മലയാളം മാത്രം കൂട്ടി വായിക്കാനറിയാവുന്ന കുട്ടിമാത്തൻ കാണിക്ക് ആഫ്രിക്കയിൽ സംഭവിച്ചതൊന്നും മനസിലിക്കാനായില്ല.പിന്നീട് തുകയെപ്പറ്റിയൊന്നും കുട്ടിമാത്തൻ പുഷ്പാംഗദനോട് ചോദിക്കാൻ ധൈര്യപ്പെട്ടതുമില്ല. 'സാറ് ഈ ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല"- കുട്ടിമാത്തൻ പറയുന്നു. പുഷ്പാംഗദൻ ബോധപൂർവ്വം പണം തട്ടിയെടുത്തുവെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്ന ആരും ആരോപിക്കില്ല.മാത്രമല്ല ആരോഗ്യപ്പച്ചയെ ലോകശ്രദ്ധയിലേക്കുയർത്തിയതിൽ അദ്ദേഹത്തിനുള്ള പങ്ക് ആർക്കും നിഷേധിക്കാനുമാവില്ല.
 
=== വേററ്റുപോയ മഹൗഷധി ===
ജീവനി നിർമ്മിക്കാനായി ആര്യവൈദ്യ ഫാർമസി പാലക്കാട് ഒരു പ്ളാന്റ് തുറന്നിരുന്നു.1996 മുതൽ 2007 വരെയുള്ള കാലയളവിൽ 80,965 ബോട്ടിൽ ജീവനി അവർ വിറ്റഴിച്ചു.75 ഗ്രാം ജീവനി 160 രൂപയ്ക്കാണ് ഇന്ത്യയിൽ വിറ്റതെങ്കിലും പ്രധാനവിപണി അമേരിക്കയായിരുന്നു. മാർക്കറ്റിൽ വൻ ഡിമാൻഡ് ആയിരുന്നെങ്കിലും 2005 ന് ശേഷം ആവശ്യത്തിന് മരുന്ന് നിർമ്മിക്കാൻ ആര്യഫാർമസിക്ക് കഴിഞ്ഞിരുന്നില്ല.ഇലകളുടെ ക്ഷാമമായിരുന്നു പ്രധാന പ്രശ്നം.ആദ്യഘട്ടത്തിൽ പ്രത്യേകം അനുമതിയൊന്നും വാങ്ങിയിരുന്നില്ലെങ്കിലും 2002 ൽ ആരോഗ്യപച്ച വനത്തിൽ നിന്ന് ശേഖരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും വനംവകുപ്പ് കാണിക്കാ‌ർക്ക് അനുമതി നൽകി.എന്നാൽ ആരോഗ്യപച്ചയുടെ ഖ്യാതി അതിന്റെ നാശത്തിന് തന്നെ കാരണമായി.ആരോഗ്യപച്ച കടത്താൻ പലരും കാടുകയറാൻ തുടങ്ങി. ചെടിയുടെ തൈകൾ കാണിക്കാരുടെ കൈയിൽ നിന്ന് പുറത്തെ നഴ്സറിക്കാർ വാങ്ങി. ഈ തൈകൾ ജോഡിക്ക് 300-350 രൂപയ്ക്ക് വരെ നഴ്സറിക്കാർ പുറത്തെ മാർക്കറ്റുകളിൽ വിറ്റു.പത്തും ഇരുപതും രൂപയ്ക്കാണ് കാണിക്കാർ ഈ തൈകൾ നഴ്സറിക്കാർക്ക് പറിച്ച് കൊടുത്തത്. ആ സമയം വിതുരയിലെ ഒരു സ്വകാര്യ നഴ്സറിയിൽ നിന്ന് പതിനയ്യായിരത്തിലധികം ആരോഗ്യപച്ച ചെടികൾ വനംവകുപ്പ് പിടികൂടി. കടത്ത് വ്യാപകമായതോടെ ആരോഗ്യപച്ച വനത്തിൽ നിന്നും ശേഖരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി.
 
==== ഉത്പാദനവും നിലച്ചു ====
ആര്യവൈദ്യഫാർമസിക്ക് ജീവനി നി‌ർമ്മിക്കാനുള്ള ലൈസൻസിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. 2004 ൽ കാലാവധി അവസാനിച്ചെങ്കിലും രണ്ട് വർഷം കൂടി ടി.ബി.ജി.ആർ.ഐ നീട്ടി നൽകി. 2006 ൽ സാങ്കേതിക വിദ്യ കൈമാറ്റത്തിന് ടി.ബി.ജി.ആർ.ഐ അപേക്ഷ ക്ഷണിക്കുകയും ആര്യവൈദ്യഫാർമസിക്ക് തന്നെ വീണ്ടും നൽകുകയും ചെയ്തു.അന്ന് മറ്റൊരു കമ്പനി കൂടി വന്നെങ്കിലും എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാവാത്തതിനാൽ അവർ പിന്മാറുകയായിരുന്നു. ഈ സമയത്താണ് ആരോഗ്യപ്പച്ചയുടെ ഇലകൾക്ക് കടുത്ത ക്ഷാമമുണ്ടായത്. അന്ന് തിരുനെൽവേലിയിൽ നിന്ന് ചിലർ കമ്പനിക്ക് ഇലകൾ നൽകാനെത്തിയെങ്കിലും അധികനാൾ തുടരാനായില്ല. ഒടുവിൽഅവർ ഉത്പാദനം പൂർണമായി നിറുത്തി. ജീവനിക്കായി വീണ്ടും ഉത്പാദകരെ ക്ഷണിച്ച് ടി.ബി.ജി.ആർ.ഐ പരസ്യം ചെയ്തെങ്കിലും ആരും മുന്നോട്ട് വന്നില്ല. എന്നാൽ 24 ലക്ഷം രൂപയ്ക്ക് ലൈസൻസ് കരാർ പുതുക്കാൻ ആര്യവൈദ്യഫാർമസി ഒരുക്കമായിരുന്നെന്ന് പുഷ്പാംഗദൻ പറയുന്നു. സർക്കാർ താത്പര്യമെടുക്കാത്തതുകൊണ്ട് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.ഈ സമയത്ത് കാണി സമുദായ ക്ഷേമ ട്രസ്റ്റിനുള്ളിലും കാര്യങ്ങൾ തകിടം മറിഞ്ഞിരുന്നു.ജോഹന്നാസ് ബർഗിൽ പോയി വന്ന കുട്ടിമാത്തന് ഒരുപാട് പണം കിട്ടിയെന്ന് ഉൗരിൽ വാർത്ത പരന്നു.ഈ തക്കത്തിന് വനത്തിന് പുറത്തുള്ള ചിലർ കാണിക്കാരെ തമ്മിലടിപ്പിക്കാനും മറന്നില്ല! അന്നത്തെ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന കുട്ടിമാത്തനെതിരെ മല്ലനെ കൊണ്ട് ചിലർ പരാതി നൽകുകയും ചെയ്തു.അന്ന് അന്വേഷണങ്ങളൊക്കെ നടന്നെങ്കിലും ട്രസ്റ്റിനുള്ളിൽ സാമ്പത്തിക തിരിമറികളൊന്നുമില്ലെന്ന് കണ്ടെത്തി. ഈ സമയത്ത് കമ്മിറ്റി തീരുമാന പ്രകാരം ട്രസ്റ്റിന്റെ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ ലോൺ എടുത്ത് ഒരു വാഹനം (ട്രാക്സ് ക്രൂയിസർ) വാങ്ങി. സ്ഥിരനിക്ഷേപമുണ്ടായിരുന്നതിനാൽ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാൻ പ്രയാസമുണ്ടായില്ല. ട്രസ്റ്റിലെ അംഗങ്ങളിൽ ചിലർ തന്നെയാണ് വാടകയ്ക്ക് വാഹനം ഓടിച്ചിരുന്നത്.എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ വായ്പയുടെ തിരിച്ചടവ് മുടങ്ങി. വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ലോൺ അടയ്ക്കുന്നുണ്ടോയെന്നൊന്നും ട്രസ്റ്റ് ഭാരവാഹികൾ അന്വേഷിച്ചതുമില്ല. ബാങ്കിലെ കുടിശിക ഉയർന്നുകൊണ്ടേയിരുന്നു.അലസമായി കൊണ്ടുനടന്നതിനാൽ വാഹനം കട്ടപ്പുറത്തുമായി.സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചതോടെ ഡോ.പുഷ്പാംഗദൻ ബാങ്കിൽ അടയ്ക്കാനായി പ്രതിമാസം 10000 രൂപ വച്ച് 90000 രൂപ ട്രസ്റ്റിന് സംഭാവനയായി നൽകി. കുട്ടിമാത്തനും മറ്റു ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പണം മൊത്തം നശിപ്പിക്കുകയാണെന്ന് രീതിയിൽ ഉൗരുകളിൽ വാർത്ത പരന്നു.കാണിക്കാർ ചേരി തിരിഞ്ഞു.ഒടുവിൽ കൈയാങ്കളിവരെയായി.മദ്യപിച്ചുകൊണ്ടുള്ള വഴക്കുകളും അടിപിടിയുമെല്ലാം പതിവായി.ഒടുവിൽ ട്രസ്റ്റിൽ ഇലക്ഷൻ നടന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈ സമയമായപ്പോഴേക്കും ആരോഗ്യപ്പച്ചയുടെ കൃഷിയും വിളവെടുപ്പുമെല്ലാംനിറുത്തിയിരുന്നു.ഇതോടെ ട്രസ്റ്റിന്റെ വരുമാനവും നിലച്ചു.നിക്ഷേപിച്ചിരുന്ന തുകയാകട്ടെ ബാങ്കുകാർ വായ്പയിനത്തിൽ ഈടാക്കി.ഒടുവിൽ ഭാരവാഹികളിൽ ചിലർ ചേർന്ന് വാഹനം മറിച്ചുവിൽക്കുകയും ചെയ്തു.ആളും കൂട്ടവുമെല്ലാം ഒഴിഞ്ഞതോടെ ലോകം അംഗീകരിച്ച കാണി മാതൃകയുടെ സ്മരണകൾ പേറുന്ന സ്മാരകമായി ട്രസ്റ്റിന്റെ മന്ദിരം അവശേഷിച്ചു.
 
=== പേറ്റന്റും ട്രേഡ് മാർക്കും ===
ജീവനിയുടെ പേറ്റന്റിന്റെ കാര്യത്തിലും ചില പാളിച്ചകൾ പറ്റി. അന്ന് 20 വർഷം കാലാവധിയുള്ള പ്രോഡക്ട് പേറ്റന്റ് എടുക്കാൻ താൻ നിർബന്ധിച്ചിരുന്നതായി ഡോ.പുഷ്പാംഗദൻ പറയുന്നു. എന്നാൽ അക്കാലത്ത് ഇന്ത്യയിൽ പ്രോഡക്ട് പേറ്റന്റ് ഉണ്ടായിരുന്നില്ല.അമേരിക്കയിൽ പേറ്റന്റിന് വൻ തുകയാകുമെന്നതിനാൽ ജെ.എൻ.ടി.ബി.ജി.ആർ.ഐ ഗവേണിംഗ് ബോഡി ആ നിർദ്ദേശം തള്ളി.പ്രോസസ് പേറ്റന്റ് പ്രോഡക്ട് പേറ്റന്റ് ആക്കിയിരുന്നെങ്കിൽ 20 വർഷത്തെ കാലാവധിയുണ്ടായേനെയെന്ന് പുഷ്പാംഗദൻ പറയുന്നു.ജീവനിയുടെ ട്രേഡ് മാർക്കിന്റെ കാര്യത്തിലും ഇതൊക്കെയാണ് സംഭവിച്ചത്. ജീവനിക്ക് ആവശ്യക്കാ‌ർ കൂടിയതോടെ അമേരിക്കയിൽ ഇന്ത്യക്കാർ നടത്തിയിരുന്ന ചില കമ്പനികൾ ജീവനിയുടെ ട്രേഡ് മാർക്ക് കൈക്കലാക്കി.അവർ ജീവനിയെ ക്യാപ്സൂൾ രൂപത്തിലാക്കി മറ്റൊരു ഉത്പന്നമാക്കി പുറത്തിറക്കി.ഇതൊക്കെ നോക്കി നിൽക്കാനെ അന്ന് സർക്കാരിനും കഴിഞ്ഞുള്ളു.അന്ന് കാണിക്കാരുമായി ജീവനിയുടെ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് നിയമപരമായ കരാറൊന്നും ഉണ്ടാക്കിയിരുന്നില്ല.എന്നാൽ ലൈസൻസ് ഫീയുടെയും റോയൽറ്റിയുടെയും ബാക്കി 50 ശതമാനം ആരോഗ്യപച്ചയുടെ ഗവേഷണങ്ങൾക്കായാണ് ജെ.എൻ.ടി.ബി.ജി.ആർ.ഐ വിനിയോഗിച്ചത്.(തുടരും)
 
=== ആരോഗ്യപ്പച്ചയെ അവഗണിക്കരുത് ===
കാടിന്റെ മക്കളല്ലേ.... ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി.ആരോഗ്യപച്ചയിൽ നിന്ന് ലാഭമുണ്ടാക്കാനും ഭീമമായ തുക കൈകാര്യം ചെയ്യാനുമൊന്നും അവർക്ക് കഴിവില്ല ! ആദിവാസികളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ചില ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞ വാക്കുകളാണിത്.അഗസ്ത്യവനത്തിന്റെ അവകാശികളായിട്ടുകൂടി കാണിക്കാരുടെ ജീവിതം ഇരുളടഞ്ഞതായെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഈ അധികാരവർഗത്തിന്റേത് കൂടിയല്ലേ? സംരക്ഷിക്കപ്പെടേണ്ട ഒരു ജനവിഭാഗത്തിന്റെ ദുർവിധിയെ ഓർത്ത് പരിതപിക്കാതെ ആരോഗ്യപ്പച്ചയ്ക്കായി ഒരു സമഗ്ര പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിൽകാണി മോഡൽ രാജ്യത്തിന് തന്നെ അഭിമാന പദ്ധതിയായി മാറിയേനെ.പൈതൃകം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആദിവാസി സമൂഹത്തിന് മാറി മാറി വരുന്ന സർക്കാരുകൾ സാമ്പത്തിക സഹായം നൽകിയാൽ മാത്രം പോര, ജീവിതക്രമത്തെപ്പറ്റിയും പണത്തിന്റെ മൂല്യം, വരുമാനം എന്നിവയെപ്പറ്റിയും ബോധവത്കരണം നടത്തണം. എങ്കിലേ ചൂഷണങ്ങളിൽ നിന്നും ആദിവാസികളെ രക്ഷിക്കാനാകൂ. ആദിവാസികൾക്കായി പല പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലുംഅവയൊന്നും ഫലപ്രദമാകാത്തതിന് കാരണവും ഇതൊക്കെയാണ്.അഗസ്ത്യവനത്തിന്റെ താഴ്വാരങ്ങളിൽ കഴിയുന്ന കാണിക്കാരുടെ പ്രധാന കൃഷികളിലൊന്ന് റബറാണ്.വന്യമൃഗങ്ങളുടെ ശല്യം കാരണം മറ്റു കൃഷികൾ ചെയ്യാൻ ആദിവാസികൾക്ക് കഴിയുന്നില്ലെന്നതാണ് സത്യം.പക്ഷെ ജൈവവൈവിദ്ധ്യം നിറഞ്ഞ അഗസ്ത്യന്റെ വനഭൂമിയിൽ റബർ നടുന്നതും രാസവളപ്രയോഗം നടത്തുന്നതും കാടിന്റെ ആവാസവ്യവസ്ഥയെപ്പോലും തകർക്കുമെന്നതിൽ സംശയമില്ല.മാത്രമല്ല റബറിന്റെ വിലയിടവ് കാരണം ആദിവാസികൾ പട്ടിണിയിലുമാണ്. ആരോഗ്യപ്പച്ചയെന്ന മഹൗഷധത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്. റബർ തോട്ടങ്ങൾക്കായി ആദിവാസികൾ കാട് വെട്ടിത്തളിച്ചപ്പോൾ വനംവകുപ്പിന് കണ്ണടയ്ക്കാമെങ്കിൽ ആദിവാസികൾ അവരുടെ ഭൂമിയിൽ ആരോഗ്യപ്പച്ച കൃഷി ചെയ്യുന്നതിൽ എന്താണ് തെറ്റ്.ആരോഗ്യപ്പച്ച സുലഭമായി ലഭിച്ചാൽ സർക്കാർ സ്ഥാപനമായ ഔഷധിക്ക് 'ജീവനി ഔഷധി" നിർമ്മിച്ച് മാർക്കറ്റിലിറക്കാൻ കഴിയും.'ജീവനി ഔഷധി" നിർമ്മിക്കാനുള്ള ആജീവനാന്ത അവകാശം ജെ.എൻ.ടി.ബി.ജി.ആർ.ഐ ഔഷധിക്ക് കൈമാറിക്കഴിഞ്ഞു.പ്രതിവർഷം മരുന്ന് വിറ്റ് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് റോയൽറ്റിയായി ഔഷധി കാണി സമുദായക്ഷേമ ട്രസ്റ്റിന് നൽകും. ആരോഗ്യപ്പച്ചയുടെ ഇലകൾ നൽകുന്ന കാണിസമുദായ ക്ഷേമ ട്രസ്റ്റിന്കിലോയ്ക്ക് 500-800 രൂപവരെ ലഭിക്കുകയും ചെയ്യും.എന്നാൽ കാണിക്കാരെ ബോധവത്കരണം നടത്തി ആരോഗ്യപ്പച്ചയുടെ കൃഷി വ്യാപിപ്പിക്കണമെങ്കിൽ വനംവകുപ്പ് തന്നെ മുൻകൈയെടുക്കണം.
 
=== കൃഷി വ്യാപിപ്പിക്കണം ട്രസ്റ്റ് വിപുലീകരിക്കണം ===
തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന അഗസ്ത്യമലയുടെ എല്ലാ ഭാഗങ്ങളിലും കാണിക്കാരുടെ നേതൃത്വത്തിൽ ആരോഗ്യപ്പച്ചയുടെ കൃഷി വ്യാപിപ്പിക്കണം. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ഒരു ബൃഹത് പദ്ധതി തന്നെ സർക്കാർ ആവിഷ്ക്കരിക്കേണ്ടതുണ്ട്.തുടർച്ചയായി വിളവെടുക്കാനാവുന്ന തരത്തിൽ ആരോഗ്യപ്പച്ച കൃഷി ചെയ്യാൻ കഴി‌ഞ്ഞാൽ ജീവനിയെപ്പോലുള്ള പല ഉത്പന്നങ്ങളും നമുക്ക് നിർമ്മിക്കാനാകും. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഇതിനുള്ള ധനസഹായം സർക്കാരിന് നൽകാവുന്നതേയുള്ളു. പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയുമെല്ലാം സഹകരണം തേടാവുന്നതുമാണ്.
 
കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിൽ കൂടുതൽ ആദിവാസികളെ ഉൾപ്പെടുത്തി സംഘടന വിപുലീകരിക്കണം.അഗസ്ത്യവനത്തിലെ എല്ലാ ഊരുകളിലും സബ് കമ്മിറ്റികൾ രൂപീകരിച്ച് ട്രസ്റ്റിനെ ശക്തിപ്പെടുത്തുകയും വേണം.ആരോഗ്യപ്പച്ചയുടെ കൃഷി കൂടാതെ മരുന്ന് ഉത്പാദനം,​വിപണനം എന്നിവയിൽക്കൂടി കാണിക്കാരെ ഉൾപ്പെടുത്തണം.ഇതൊരു സ്ഥിര വരുമാനമാർഗമായാലേ ഇക്കാര്യത്തിൽ കാണിക്കാരുടെ പൂർണ പിന്തുണയുണ്ടാകൂ. അതുപോലെ ട്രസ്റ്റിനുള്ളിലെ പണമിടപാടുകളുടെ കാര്യത്തിൽ കർശനമായ വ്യവസ്ഥകളും കൊണ്ടുവരണം.
 
ആരോഗ്യപ്പച്ചയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും ശാസ്ത്രീയമായി വിളവെടുക്കുന്നതിനുമെല്ലാം ജെ.എൻ.ടി.ബി.ജി.ആർ.ഐയുടെ പിന്തുണ ഉറപ്പാക്കണം.ട്രേഡ് മാർക്കും പേറ്റന്റുമെല്ലാം ഉറപ്പാക്കുന്ന കാര്യത്തിൽ ഔഷധി പ്രത്യേകം ശ്രദ്ധിക്കണം.അതുപോലെ തന്നെ ആരോഗ്യപ്പച്ചയുടെ അനധികൃത കടത്ത് തടയേണ്ടത് വനംവകുപ്പിന്റെ ചുമതലയാണ്. കൃഷി ചെയ്യുന്ന ആരോഗ്യപ്പച്ച കാണിക്കാർ വിളവെടുക്കുന്ന സമയത്തും വനംവകുപ്പിന്റെ മേൽനോട്ടമുണ്ടാകണം.
 
=== മഹാവിപണിയിലെ മഹൗഷധി ===
കരൾ സംരക്ഷണം,മാനസിക സംഘർഷം ലഘൂകരിക്കൽ, കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി,ഡി.എൻ.എ റിപ്പയറിംഗ്, നീര് വലിച്ച് കളയാനുള്ള ശേഷി,രോഗാണുക്കളെ പ്രതിരോധിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള ഗുണങ്ങളെല്ലാമുള്ള ആരോഗ്യപച്ചയ്ക്ക് ലോകവിപണിയിൽ അനന്തസാദ്ധ്യതകളാണുള്ളത്.ഇതുവരെയും ആരോഗ്യപ്പച്ചയുടെ പത്ത് ശതമാനം പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂയെന്ന് ഗവേഷകർ പോലും സമ്മതിക്കുന്നു. ശരീരത്തിന് ഊർജമേകുന്ന ആരോഗ്യപ്പച്ചയിലെ ആ 'അദ്ഭുതക്കൂട്ടിനെ" തിരിച്ചറിയാൻ ശാസ്ത്രലോകത്തിന് ഇന്നും കഴിഞ്ഞിട്ടില്ലെന്നതിനാലാണ് ഈ മഹൗഷദത്തെ അദ്ഭുദ സസ്യമെന്ന് ലോകം വിളിച്ചത്. കൂടുതൽ ഗവേഷണങ്ങൾ നടത്താനായാൽ മനുഷ്യന് പ്രയോജനകരമാകുന്ന ഒരുപാട് ഗുണങ്ങൾ ആരോഗ്യപ്പച്ചയിൽ നിന്നും കണ്ടെത്താനാകും.പ്രത്യേക രുചിയോ മണമോയില്ലാത്ത ആരോഗ്യപ്പച്ചയുടെ ഇലയും കായുമൊക്കെനാം നിത്യവും കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ പോലും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരം ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും സർക്കാരിന് ആലോചിക്കാവുന്നതേയുള്ളു.
 
==== സ്പോർട്സ് രംഗത്ത് തിളങ്ങും ====
സ്പോർട്സ് താരങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു ഉൻമേഷദായക ലായനി ആരോഗ്യപ്പച്ച ഉപയോഗിച്ച് നിർമ്മിക്കാനാകും.ദീർഘദൂര ഓട്ടക്കാരിലും സ്പോർട്സ് താരങ്ങൾക്കുമെല്ലാം ഇത് ഏറെ ഗുണം ചെയ്യും.വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ലക്ഷ്മിഭായി നാഷണൽ കൊളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ വോളിബോൾ കളിക്കാരിൽ ആരോഗ്യപ്പച്ച പരീക്ഷിച്ച് വിജയിച്ചിരുന്നു.എന്നാൽ പിന്നീട് സ്ഥാപനത്തിൽ നിന്ന് ചില എതിർപ്പുകൾ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.സ്പോർട്സ് രംഗത്ത് ഇത് ഉപയോഗിക്കണമെങ്കിൽ 370 ഓളം സ്റ്റിറോയിഡ് സാന്നിദ്ധ്യമുള്ള രാസവസ്തുക്കൾ ആരോഗ്യപ്പച്ചയിൽ ഇല്ലെന്ന് തെളിയിക്കേണ്ടി വരും.ഇതിനായി കോടിക്കണക്കിന് രൂപ ചിലവ് വരുമെന്ന് ഗവേഷകർ പറയുന്നു.ഏതെങ്കിലും അന്താരാഷ്ട്ര കമ്പനിക്ക് ഇത് നിഷ്പ്രയാസം ചെയ്യാനുമാകും.
 
==== 'ആരോഗ്യപ്പച്ച ടീ" ====
മലയാളികൾക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ശീലമാണ് ചായകുടി.നിങ്ങൾ കുടിക്കുന്ന ചായയിലോ കട്ടൻചായയിലോ ഒരൽപം ആരോഗ്യപ്പച്ചയുടെ ഇല കൂടി പൊടിച്ചു ചേർത്താലോ?​ പ്രത്യേകിച്ചും ഓർഗാനിക് തേയിലകളിലൊക്കെ ഇത് ഫലപ്രദമായി പരീക്ഷിക്കാവുന്നതാണെന്ന് ഗവേഷകർ പറയുന്നു. കൂടാതെ നിത്യവും കഴിക്കുന്ന മറ്റ് ആഹാരപദാർത്ഥങ്ങളിലും ആരോഗ്യപ്പച്ച ചേർക്കാനാകും.
 
'''മലകയറ്റുന്ന അദ്ഭുതപ്പച്ച'''
 
ശബരിമല,മലയാറ്റൂർ പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലലെത്തുന്ന ഭക്തന്മാർക്ക് ഉന്മേഷത്തോടെ മലകയറാൻ ആരോഗ്യപ്പച്ചയുടെ ഇലകൾ ചേർത്ത് ഒരു പാനീയം നിർമ്മിക്കാവുന്നതേയുള്ളു. ഇത്തരം സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിച്ച് ഈ പാനീയം നിർമ്മിച്ച് വിൽക്കാനായാൽ
 
അത് വൻവിജയമാകും.മാത്രമല്ല കാണികൾക്ക് ഇതൊരു ഉപജീവനമാർഗവുമാകും.
 
=== പുരാണങ്ങളിലും പരാമർശം ===
ഭാരതീയ ചികിത്സകനും ശസ്ത്രക്രീയയുടെ പിതാവുമായ സുശ്രുതൻ എഴുതിയ സുശ്രുത സംഹിതയിൽ പറയുന്ന 18 മഹൗഷധങ്ങളിലൊന്നായ വാരാഹിയിൽ ആരോഗ്യപച്ചയ്ക്ക് സമാനമായ സവിശേഷതകളുണ്ട്.
 
'കൃഷ്ണ സർപ്പ സ്വരൂപേണ
 
വാരാഹി കന്ദസംഭവ
 
ഏകപത്രം മഹാവീര്യം
 
ഭിന്ന അഞ്ജന സമപ്രഭ"
 
(തലയുയർത്തി നിൽക്കുന്ന കൃഷ്ണ സർപ്പത്തിന്റെ രൂപമുള്ള, വാരാഹി എന്ന പേരോട് കൂടിയ , തണ്ടിൽ ഒരില പേറുന്ന, മഹാവീര്യമുള്ളതും തണ്ടും പൂവും കായും അഞ്ജനകല്ല് പൊട്ടിക്കുമ്പോഴുള്ള നിറത്തിലുമുള്ളതാണെന്ന് സാരം )
 
വേര് പൊട്ടിയോ വിത്തിൽ നിന്നോ കിളിർക്കുന്ന ഈ ചെടിയുടെ ശാഖയെക്കുറിച്ചുള്ള പരാമർശങ്ങൾ ആരോഗ്യപ്പച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
 
ബ്രഹ്മാദി ദേവന്മാർ അമൃത് നിറച്ചുവച്ച പതിനെട്ട് മഹൗഷധികളിൽ പ്രധാനിയായ വാരാഹി അകാല വാർദ്ധക്യം തടഞ്ഞ് യുവത്വം പ്രദാനം ചെയ്യുമെന്ന് സുശ്രുത സംഹിതയിൽ പറയുന്നുണ്ട്.കാശ്മീരിലെ ക്ഷുദ്രകമാനസം എന്ന ജലാശയത്തിൽ വാരാഹിയുണ്ടെന്ന് സുശ്രുതൻ പറയുന്നു.നദികൾ,പർവതങ്ങൾ എന്നിവിടങ്ങളിൽ വാരാഹി ലഭിക്കുമെന്നും സുശ്രുതൻ പറയുന്നുണ്ട്.വാരാഹിയുമായി ബന്ധപ്പെട്ട് സുശ്രുതൻ പറയുന്ന ഒരു പുരാണകഥയുണ്ട്.
 
'പാലാഴി കടഞ്ഞെടുത്ത അമൃത് ദേവന്മാർ ആവോളം ഭുജിച്ചിട്ടും ബാക്കി വരുന്നത് കണ്ട് ബ്രഹ്മാദി ദേവന്മാർക്ക് ഒരു ബുദ്ധി തോന്നി. വരും തലമുറയ്ക്കായി ഈ അമൃത് പരമ്പര പരമ്പരയായി വളരുന്ന മഹൗഷധികളിൽ നിറയ്ക്കാം.സോമലതയിലാണ് ആദ്യംനിറച്ചത്. പിന്നെ വാരാഹി,അജഗരി,ശ്വേതകാപോതി, കൃഷ്ണകാപോതി,ഗോനസി,കന്യാ,ഛത്രാ,അതിഛത്രാ, കരേണു,അജാ,ചക്രകാ,ആദിത്യപർണി,ബ്രഹ്മസുവർച്ചലാ,ശ്രാവണി,മഹാശ്രാവണി,ഗോലാമി,അജലോമി,മഹാവേഗവതി എന്നിവയിലും നിറച്ചു.ഓരോ ഔഷധിക്കും ഓരോരോ ഗുണങ്ങൾ. വാരാഹി വിശപ്പും തളർച്ചയും മാറ്റാൻ അത്യുത്തമം.അമൃത്കൂടി നിറച്ചതോടെ വാരാഹി നിത്യയൗവനം നിലനിറുത്തുന്ന അപൂർവ ഔഷധമായി.
 
ഈ പതിനെട്ട് ഔഷധികളും പരമ്പരയായി വളർന്നു.പക്ഷേ കാലം കഴിയുംതോറും സസ്യങ്ങൾ നശിച്ചു.ബാക്കി നിന്നവയെല്ലാം പുതിയ തലമുറയ്ക്ക് അജ്ഞവുമായി.മഹൗഷധികളിൽ ഭൂരിഭാഗവും നശിച്ചിട്ടും അഗസ്ത്യമലയിൽ വാരാഹി തഴച്ചുവളർന്നു.
 
==അവലംബം==
<references/>3. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxOTI0NTU=&xP=RExZ&xDT=MjAxNy0xMi0yMCAwMDoyMDowMA==&xD=MQ==&cID=Ng==<nowiki/>{{Plant-stub}}
[[Category:ഔഷധസസ്യങ്ങൾ]]
(indianmedicine.eldoc.ub.rug.nl/root/A3/184a/ )
"https://ml.wikipedia.org/wiki/ആരോഗ്യപ്പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്