"സംവാദം:എം. കൃഷ്ണൻ നായർ (നിരൂപകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: എം.കൃഷ്ണന്‍ നായരെക്കുറിച്ചുള്ള സാമാന്യം പഴയ ലേഖനത്തിന് ഇതു...
 
കൃഷ്ണന്‍ നായര്‍ സ്മരണകള്‍
വരി 1:
 
 
എം.കൃഷ്ണന്‍ നായരെക്കുറിച്ചുള്ള സാമാന്യം പഴയ ലേഖനത്തിന് ഇതുവരെ വിവാദം താള്‍ ഇല്ലാതിരിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു. ഇതിന് അവലംബം കൊടുക്കാന്‍ ഒന്നുമില്ലേ? സാഹിത്യവാരഫലത്തിന്റെ ഒരു compilation ലേഖനത്തില്‍ പരാമര്ശിച്ചിട്ടുണ്ടല്ലോ. അത് ഒരവലംബമാകാം. മലയാളിയേയും മലയാളത്തേയും ഏറെ സ്വാധീനിച്ച മനുഷ്യനാണ്. കേരളസമൂഹത്തേയും സംസ്കാരത്തേയും സാഹിത്യവാരഫലം എങ്ങനെ സ്വാധീനിച്ചുവെന്നത് ഒരു ഗവേഷണത്തിനുള്ള വിഷയം തന്നെ ആക്കാവുന്നതാണ്. കൃഷ്ണന്‍നായരുടെ വിമര്‍ശനത്തിന്റെ വിമര്‍ശനവുമുണ്ട് - എം.മുകുന്ദനും, കെ.പി.അപ്പനും ഒക്കെ വിമര്‍ശിച്ചെഴുതിയിട്ടുള്ളത് ഞാന്‍ വായിച്ചിട്ടുണ്ട്.
Line 6 ⟶ 5:
 
വാരഫലത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന സാമൂഹ്യവീക്ഷണം മിക്കവാറും പിന്തിരിപ്പനായിരുന്നു.(ആ പഴയ വാക്ക് ഉപയോഗിക്കുന്നത് ക്ഷമിക്കുക). സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യാഥാസ്ഥിതികനും മനുഷ്യബന്ധങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീപുരുഷബന്ധത്തിന്റെ കാര്യത്തില്‍ സിനിക്കും ആയിരുന്നു അദ്ദേഹം. ഇതൊക്കെ വിവാദത്തില്‍ എഴുതുന്നത് വിവാദം ഉണ്ടായിരിക്കട്ടെ എന്നു കരുതിയാണ്. വിവാദം ഇല്ലാതെ എന്തു കൃഷ്ണന്‍ നായര്‍?[[ഉപയോക്താവ്:Georgekutty|Georgekutty]] 15:33, 10 ഒക്ടോബര്‍ 2008 (UTC)
::സമകാലിക മലയാളം വാരികയില്‍ സാഹിത്യ വാരഫലം വന്നിരുന്നപ്പോള്‍ വായിക്കാറുണ്ടായിരുന്നു. മലയാളത്തിലെ ''ഉത്തരാധുനിക കഥാകൃത്തുക്കളെ'' ഒക്കെ വിമര്‍ശിച്ചിരുന്നതു കൊണ്ട് പിന്നീട് വായന നിര്‍ത്തി. അല്പകാലത്തിനു ശേഷം ആ തൂലിക നിലക്കുകയും ചെയ്തു.--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 15:59, 10 ഒക്ടോബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:എം._കൃഷ്ണൻ_നായർ_(നിരൂപകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എം. കൃഷ്ണൻ നായർ (നിരൂപകൻ)" താളിലേക്ക് മടങ്ങുക.