"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 30:
[[ചിത്രം:Rigvedic geography.jpg|thumb|330px|ഋഗ്വേദരചന നടന്ന ഭൂപ്രദേശം, ഒപ്പം നദികളും; ഗാന്ധാര (സ്വത്) സംസ്കാരത്തിന്റെയും ഉത്തര സിന്ധൂതട സംസ്കാരത്തിന്റെയും (സെമിട്രി എഛ്) വ്യാപനമേഖലകളും സൂചിപ്പിച്ചിരിക്കുന്നു.]]
 
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്.
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ഇതിന്റെ രചന നടന്നിരിക്കുന്നത് കുഭാനദീതടം (ഇന്നത്തെ [[കാബൂൾ]] മുതൽ യമുനാ നദീതടം വരെയുള്ള സ്ഥലങ്ങളിൽ വച്ചാണ്.{{തെളിവ്}} ആര്യന്മാരുടെ ഭാരത പ്രവേശനവും പഞ്ചനദത്തിന് (ഇന്നത്തെ [[പഞ്ചാബ്]]) ഇപ്പുറത്തുണ്ടായിരുന്ന കറുത്ത നിറമുള്ള ദസ്യുക്കളുമായുള്ള യുദ്ധങ്ങളും ആര്യന്മാരും ദസ്യുക്കളുമായി ചേർന്ന് രൂപം കൊള്ളുന്ന ഭാരതജനതയും അവരുടെ നൂതന സംസ്കാരവും ഭാരതജനതയുടെ ആര്യ-അനാര്യ ശതുക്കൾക്കെതിരായുള്ള പ്രാർഥനയും സൂക്ഷ്മദൃക്കുകൾക്ക് ഋഗ്വേദത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.{{തെളിവ്}}
 
ഋഗ്വേദത്തിലെ മന്ത്രങ്ങൾ പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് [[കൃഷ്ണദ്വൈപായനൻ|കൃഷ്ണദ്വൈപായനനാൽ]] ക്രമീകരിക്കപ്പെട്ടതുമാണ്.
 
ആര്യന്മാർ കുഭാനദീതടത്തിൽ വെച്ചാണ് ഋഗ്വേദമന്ത്രങ്ങളുടെ രചന ആരംഭിക്കുന്നത്. പഞ്ചനദം ([[പഞ്ചാബ്]]) (അഞ്ചു നദികൾ) കടക്കാൻ പ്രകൃതിശക്തികളെ പ്രസാദിപ്പിക്കാൻ വേണ്ടിയുള്ള സ്തുതികളാണിവ.{{തെളിവ്}} പഞ്ചനദികളിൽ അഞ്ചാമത്തേതായ ശതദ്രി (ഇന്നത്തെ [[സത്‌ലജ്]]) കടന്നെത്തുന്ന ആര്യന്മാർക്ക് നേരിടേണ്ടിവരുന്നത് അതിപ്രബലരും സംസ്കാരസമ്പന്നരുമായ ദസ്യുക്കളോടാണ്. [[ദശരഞ്ജ]] എന്നറിയപ്പെടുന്ന യുദ്ധം ആര്യന്മാരും ദസ്യുപ്രമുഖന്മാരും തമ്മിലുള്ളതാണ്. യുദ്ധത്തിൽ ജയിക്കാൻ വേണ്ടിയുള്ള സ്തുതികൾ ഋഗ്വേദത്തിൽ കാണാം. എന്നാൽ ക്രമേണ ശതദ്രി കടന്നുവന്ന ആര്യന്മാർ തദ്ദേശവാസികളായുള്ള ദസ്യുക്കളുമായി ഇടകലരുകയും ഒരു പുതയ ജനതയും സംസ്കാരവും രൂപംകൊള്ളുകയും ചെയ്തു. ഈ ആര്യ-ദ്രാവിഡ സങ്കരസമുദായമാണ് ഇന്നത്തെ ഭാരതീയജനതയുടെ പൂർവികർ. ഇവരാലാണ് ഭാരതസംസ്കാര സൃഷ്ടി നടന്നത്. ഋഗ്വേദത്തിലെ പിന്നീടുള്ള മന്ത്രങ്ങൾ ഈ ഭാരതജനതയാൽ രചിക്കപ്പെട്ടവയാണ്. ആര്യന്മാരെ ശതദ്രിക്കപ്പുറത്തു തടഞ്ഞ് നിർത്തുവാനും ആര്യ-അനാര്യ ശത്രുക്കളിൽനിന്ന് രക്ഷക്കും വേണ്ടി പ്രകൃതിശക്തികളോടുള്ള അപേക്ഷയോ പ്രാർഥനയോ ഒക്കെയാണ് അവ. ചുറ്റമുള്ള ശത്രുക്കളിൽ നിന്നുള്ള രക്ഷക്കായുള്ള ഒരു മുറവിളി ഋഗ്വേദത്തിൽ ഉടനീളം കാണാം.{{തെളിവ്}}
 
 
ഹിന്ദുക്കളുടെ പുണ്യനദിയായ [[ഗംഗ]]യെക്കുറിച്ച് വളരെ ചെറിയൊരു പരാമർശം മാത്രമേ ഋഗ്വേദത്തിലുള്ളു. അതിനപ്പുറത്തുള്ള ഭൂവിഭാഗത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. അതിനാൽ യമുനാനദീതടം വരെയുള്ള പ്രദേശങ്ങളെപ്പറ്റിമാത്രമേ ഋഗ്വേദമന്ത്രങ്ങളുടെ സൃഷ്ടിനടത്തിയ ജനതക്ക് അറിവുണ്ടായിരുന്നുള്ളു എന്ന് കരുതാം.
പുണ്യനദിയായ [[ഗംഗ]]യെക്കുറിച്ച് ഋഗ്വേദത്തിൽ പരാമർശമുണ്ട്.
 
ഈ മന്ത്രങ്ങൾ സ്തുതികൾ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദർശനങ്ങളുടെ ഉറവിടവുമാണ്
"https://ml.wikipedia.org/wiki/ഋഗ്വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്