"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
 
== ആദ്യകാലം ==
[[1954]] [[ഓഗസ്റ്റ് 25|ഓഗസ്റ്റ് 25-ന്]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മട്ടന്നൂർ|മട്ടന്നൂരിലാണ്]] ശങ്കരൻകുട്ടി ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവികന്മാർ [[മട്ടന്നൂർ മഹാദേവക്ഷേത്രം|മട്ടന്നൂർ ക്ഷേത്രത്തിലെ]] ചെണ്ടക്കാരായിരുന്നു.
 
[[സോപാന സംഗീതം|സോപാനസംഗീതത്തിന്റെയും]] ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിലാണ് മട്ടന്നൂർ ശങ്കരൻ കുട്ടി വളർന്നത്. വീട്ടിൽ നിന്നു തന്നെ അദ്ദേഹം ബാല്യത്തിലേ [[ചെണ്ട|ചെണ്ടയും]] [[ഇടക്ക|ഇടക്കയും]] അഭ്യസിച്ചു. പിന്നീട് [[പേരൂർ]] [[ഗാന്ധി സേവാ സദനം|ഗാന്ധി സേവാ സദനത്തിൽ]] നിന്ന് അദ്ദേഹം [[കഥകളി]] ചെണ്ടയിൽ പാഠങ്ങൾ അഭ്യസിച്ചു. ഈ വിദ്യാലയത്തിലെ ഗുരുക്കളായിരുന്ന [[പല്ലശ്ശന ചന്ദ്ര മന്നടിയാർ|പല്ലശ്ശന ചന്ദ്ര മന്നടിയാരിൽ]] നിന്നും [[സദനം വാസു|സദനം വാസുവിൽ]] നിന്നുമായിരുന്നു അദ്ദേഹം [[തായമ്പക|തായമ്പകയും]] കഥകളി ചെണ്ടയും പഠിച്ചത്. [[തൃശ്ശൂർ]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി ക്ഷേത്രത്തിലെ]] അടിയന്തരക്കാരനായിരുന്ന പട്ടരാത്ത് ശങ്കരമാരാരിൽ നിന്നും അദ്ദേഹം [[ഇടക്ക|ഇടക്കയും]] അഭ്യസിച്ചു. സദനത്തിൽ നിന്ന് കഥകളി ചെണ്ടയിൽ ഡിസ്റ്റിംഗ്ഷനോടെ പഠനം പൂർത്തിയാക്കുമ്പോൾ അദ്ദേഹം [[തായമ്പക]], [[കഥകളി]] ചെണ്ട, എന്നിവയ്ക്കു പുറമേ [[സോപാന സംഗീതം]], [[പാണി]] എന്നിവയിലും നിപുണനായി മാറിയിരുന്നു{{അവലംബം}}.
 
 
[[മോഹൻലാൽ|മോഹൻലാലിനെ]] നായകനാക്കി [[ഷാജി എൻ. കരുൺ]] സംവിധാനം ചെയ്ത [[വാനപ്രസ്ഥം (ചലച്ചിത്രം)]] എന്ന മലയാളം ചലച്ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി
[[വെള്ളിനേഴി]] ഗവ.ഹൈസ്ക്കൂളിൽ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായും ഇദ്ദേഹം ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും വെള്ളിനേഴിയിൽ തന്നെയാണ് താമസിച്ചുവരുന്നത്.
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂർ]] സ്വദേശിനിയായ ഭാരതിയാണ് ശങ്കരൻകുട്ടിയുടെ ഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ശ്രീകാന്ത്, ശ്രീരാജ് എന്നീ രണ്ട് ആണ്മക്കളും ശരണ്യ എന്നൊരു മകളുമുണ്ട്. മൂന്ന് മക്കളും വിവാഹിതരാണ്. ശ്രീകാന്തും ശ്രീരാജും പ്രസിദ്ധരായ ചെണ്ട കലാകാരന്മാർ കൂടിയാണ്. അച്ഛനും മക്കളും ചേർന്നുള്ള ട്രിപ്പിൾ തായമ്പകകൾ ശ്രദ്ധേയമാണ്.
 
== തായമ്പകക്കാരൻ ==
Line 34 ⟶ 36:
== സിനിമ ==
 
1999-ൽ പുറത്തിറങ്ങിയ [[വാനപ്രസ്ഥം (മലയാളചലച്ചിത്രം)|വാനപ്രസ്ഥം]] എന്ന മലയാള ചലച്ചിത്രത്തിൽ ഇദേഹം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. രാമൻ എന്ന പക്കമേളക്കാരന്റെ വേഷം അദ്ദേഹം അവതരിപ്പിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്