"കണ്ണാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ആനമല മലനിരകൾ|ആനമല മലനിരകളിൽ]] നിന്നുത്ഭവിയ്ക്കുന്ന [[പാലാറ്|പാലാർ]], [[ആളിയാറ്|ആളിയാർ]], [[ഉപ്പാറ്]] എന്നീ നദികൾ കേരള അതിർത്തിയിൽ വച്ച് കൂടിച്ചേർന്നാണ് കണ്ണാടിപ്പുഴ പിറവിയെടുക്കുന്നത്. [[ചിറ്റൂർ]], [[കൊടു‌മ്പ് ഗ്രാമപഞ്ചായത്ത്|കൊടു‌മ്പ്]], [[കണ്ണാടി ഗ്രാമപഞ്ചായത്ത്|കണ്ണാടി,]] [[തിരുനെല്ലായി]] തുടങ്ങി പാലക്കാടിന്റെ തെക്കേ അതിർത്തികളിൽക്കൂടി ഒഴുകി പാലക്കാടിന് പടിഞ്ഞാറുള്ള [[പറളി|പറളിയിൽ]] വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. കണ്ണാടിപ്പുഴയും [[കൽ‌പ്പാത്തിപ്പുഴ|കൽ‌പ്പാത്തിപ്പുഴയും]] [[ഗായത്രിപ്പുഴ|ഗായത്രിപ്പുഴയും]] ചേർന്ന് പാലക്കാടിന്റെ ഒരു വലിയ ഭാഗം ഭൂപ്രദേശത്തും ജലസേചനം നടത്തുന്നു. പാലക്കാട് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് ഈ സുലഭമായ ജല ലഭ്യത കൊണ്ടായിരിക്കാം. എന്നാൽ, ഇന്ന് ഈ നദികൾ നാശത്തിന്റെ വക്കിലാണ്. അമിതമായ മലിനീകരണവും മണൽ വാരലുമാണ് ഇതിനുകാരണം. തന്മൂലം നെൽകൃഷിയ്ക്കും വൻ നാശം സംഭവിച്ചിട്ടുണ്ട്.
 
[[മലയാളം|മലയാളഭാഷയുടെ]] പിതാവായ [[തുഞ്ചത്തെഴുത്തച്ഛൻ]] തന്റെ അവസാനകാലം ചെലവഴിച്ച [[ചിറ്റൂർ തുഞ്ചൻ ഗുരുമഠം]], [[ചിറ്റൂർ ഗവണ്മെന്റ് കോളേജ്]], [[കൊടുമ്പ് മഹാദേവക്ഷേത്രം]], [[തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം]], [[പാലൂർ മഹാദേവക്ഷേത്രം]] തുടങ്ങി നിരവധി പ്രസിദ്ധ സ്ഥാപനങ്ങൾ കണ്ണാടിപ്പുഴയുടെ തീരത്തായുണ്ട്.
 
== കണ്ണാടിപ്പുഴയുടെ പോഷകനദികൾ ==
"https://ml.wikipedia.org/wiki/കണ്ണാടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്