"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
===1982–83: ത്രില്ലർ, മോടൗൺ 25===
 
1982-ൽ, ഇ.ടി. ദ എക്സ്ട്രാ ടെറട്രിയൽ എന്ന ചിത്രത്തിന്റെ സ്റ്റോറിബുക്കിനായി "സം‌വൺ ഇൻ ദ ഡാർക്" എന്ന ഗാനം ജാക്സൺ പാടി. അതിന് കുട്ടികൾക്കായുള്ള മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടി. ആ വർഷം തന്നെ ജാക്സൺ എപ്പിക്കിലൂടെയുള്ള തന്റെ രണ്ടാമത്തെ ആൽബം ത്രില്ലർ പുറത്തിറക്കി. ക്രമേണ ഇത് എക്കാലത്തെയും ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടിയ ആൽബമായി. ഇത് ജാക്സൺ 7 [[ഗ്രാമി]] ,8 [[അമേരിക്കൻ മ്യൂസിക്ക് അവാർഡ്]] അവാർഡ് ഓഫ് മെറിറ്റ് (നേടുന്ന പ്രായം കുറഞ്ഞ ആൾ) അടക്കം നേടികൊടുത്തു. ഈ ആൽബം ബിൽബോർഡ് 200-ൽ ഏറ്റവും ഉയർന്ന 10 സ്ഥാനങ്ങളിൽ തുടർച്ചയായ 80 ആഴ്ചകൾ ഇടംനേടി. അതിൽ 37 ആഴ്ച ഒന്നാം സ്ഥാനവും നേടി. ബിൽബോർഡ് 200-ലെ ആദ്യ 10 സ്ഥാനങ്ങളിൽ 7 ഗാനങ്ങൾ ഇടംനേടിയ ആദ്യ ആൽബമായിരുന്നു ഇത്. [[ബില്ലി ജീൻ]], [[ബീറ്റ് ഇറ്റ്]] , "[[വാണ ബി സ്റ്റാർട്ടിൻ സംതിൻ]] എന്നീ ഗാനങ്ങൾ അവയിൽ ഉൾപ്പെടുന്നു. 20152017 ലെ ആർ.ഐ.ഐ.എ.-യുടെ കണക്കുകൾ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിന്റെ 3.3 കോടി പ്രതികളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെട്ട ആൽബമായ ത്രില്ലറിന്റെ ലോകമൊട്ടാകെയുള്ള വില്പന 11 കോടി പ്രതികളാണ്. വിൽക്കപ്പെടുന്ന ഓരോ ആൽബത്തിനും ഏകദേശം 3 ഡോളറായിരുന്നു ജാക്സണ് അന്ന് ലഭിച്ചിരുന്ന റോയൽറ്റി. സംഗീത വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റോയൽറ്റി നിരക്ക്. സിഡികളുടേയും ജോൺ ലാന്റിസിനോടൊത്ത് നിർമിച്ച "മേക്കിങ് ഓഫ് മൈക്ക്‌ൾ ജാക്സൺസ് ത്രില്ലർ" എന്ന ഡോക്യുമെന്ററിയുടെയും വില്പനയിലൂടെ ജാക്സൺ വൻ ലാഭം നേടി. എംടിവി മുതൽമുടക്കി നിർമിച്ച ഈ ഡോക്യുമെന്ററിയുടെ 90 ലക്ഷം പ്രതികളാണ് ഇതുവരെ വിറ്റുപോയത്. 2009 ഡിസംബറിൽ [[ ലിബർട്ടി ഓഫ് കോ ൺ ഗ്രസ്റ്റ്]] [[ത്രില്ലർ]] വീഡിയോ [[നാഷണൽ ഫിലിം രജിസ്ട്രിയിൽ]] ഉൾപ്പെടുത്തി. അമേരിക്കൻ സംസ്കാരത്തെ പരിപോഷിപ്പിച്ച, പ്രധാനപ്പെട്ട പ്രവർത്തികളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായിട്ടാണ് ഒരു സംഗീത വീഡിയോ (ഇതുവരെ ഒരെണ്ണം) ഇങ്ങനെ ചേർക്കപ്പെടുന്നത്. ദിനംപ്രതി പ്രശസ്തി വർദ്ധിച്ചുവന്ന ജാക്സന്റെ രൂപത്തിലുള്ള പാവകൾ 1984 മെയിൽ വിപണിയിലിറങ്ങി. 12 ഡോളറായിരുന്നു അവയുടെ വില. ജീവചരിത്ര രചയിതാവായ ജെ. റാന്റി ടറബൊറെല്ലി ഇങ്ങനെ എഴുതി - "ത്രില്ലർ ഒരു മാസികയോ കളിപ്പാട്ടമോ സിനിമാടിക്കറ്റോ പോലെ ഒരു വിനോദോപാധി വിൽക്കപ്പെടുന്നത് പോലെയല്ല, മറിച്ച് വീട്ടിലുപയോഗിക്കുന്ന സ്റ്റേപ്പിൾ പോലെയാണ് അതിന്റെ വില്പന." ആയിടയ്ക്കാണ് ന്യൂയോർക്ക് ടൈംസ് പോപ് സംഗീതരംഗത്ത് ജാക്സൻ അല്ലാതെ വേറെ ആരും തന്നെ ഇല്ലാ എന്നെഴുതിയത്
[[File:Michael Jackson's Glove and Cardigan.jpg|thumb|മോടോൻന്റെ 25 മത് വാർഷിക പരിപാടിയിൽ ജാക്സൺ അണിഞ്ഞ ജാക്കറ്റും വെള്ള കയ്യുറയും, ഇത് പിന്നീട് ജാക്സന്റെ ഏറ്റവും പ്രശസ്തമായ ഒരു വസ്ത്രമായി]]
 
8,173

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2740002" എന്ന താളിൽനിന്ന് ശേഖരിച്ചത്