"എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
മാർവൽ കോമിക്സിന്റെ എക്സ്-മെൻ കഥാപാത്രങ്ങളെ ആസ്പദമാക്കി 2014 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്. ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ഈ ചിത്രം എക്സ്-മെൻ ഫിലിം സീരീസിന്റെ ഏഴാമത്തെ ഭാഗമാണ്. 2006 ൽ പുറത്തിറങ്ങിയ എക്സ്-മെൻ: ദ ലാസ്റ്റ് സ്റ്റാന്റ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. 1981 ൽ ക്രിസ് ക്ലെയർമോണ്ട്, ജോൺ ബൈൺ എന്നിവർ ചേർന്ൻ എഴുതിയ ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന കഥ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം രണ്ട് കാലഘട്ടത്തിൽ ശ്രദ്ധിക്കുന്നു. ഹ്യൂഗ് ജാക്ക്മാൻ, ജെയിംസ് മക്വായി, മൈക്കൽ ഫാസ്ബെൻഡർ, ജെന്നിഫർ ലോറൻസ്, ഹാലി ബെറി, അന്ന പക്വിൻ, എല്ലെൻ പേജ്, പീറ്റർ ഡിൻക്ലേജ്, ഇയാൻ മക് കെല്ലൻ, പാട്രിക് സ്റ്റുവർട്ട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജേൻ ഗോൾഡ്മാൻ, മാത്യു വൊൺ, സൈമൺ കിൻബെർഗ് എന്നിവരുടെ കഥയ്ക്ക് സൈമൺ കിൻബെർഗ് തിരക്കഥ എഴുതി..<ref>{{cite web|author=Wilding, Josh|url=http://www.superherohype.com/news/article/168795-exclusive-simon-kinberg-writing-x-men-first-class-sequel|title=Exclusive: Simon Kinberg Writing X-Men: First Class Sequel|publisher=Superherohype.com |date=November 3, 2011|accessdate=November 3, 2011}}</ref>
 
എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് സംവിധാനം ചെയ്ത വോൺ തന്നെ ഈ ചിത്രവും സംവിധാനം ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ കിംഗ്സ്മാൻ: ദി സീക്രട്ട് സർവീസ് എന്ന ചിത്രത്തിന്റെ തിരക്കുമൂലം അത് നടന്നില്ല.<ref>{{cite web|last=Trumbore|first=Dave|title=Matthew Vaughn Out as Director of X-MEN: FIRST CLASS Sequel, X-MEN: DAYS OF FUTURE PAST; Bryan Singer May Replace Him|url=http://collider.com/bryan-singer-x-men-first-class-2-sequel/206289/|publisher=Collider|date=October 25, 2012|accessdate=March 24, 2013}}</ref> അങ്ങനെ ആദ്യ എക്സ്-മെൻ ചിത്രങ്ങൾക്ക് സംവിധാനം ചെയ്ത സിംഗർ തിരികെയെത്തുകയും ആ ചിത്രത്തിലെ മിക്കവാറും എല്ലാ അണിയറ പ്രവർത്തകരെയും ഇതിലും പങ്കെടുപ്പിക്കുകയും ചെയ്തു. 200 ദശലക്ഷം ഡോളർ ബജറ്റുമായി ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം 2013 ഏപ്രിൽ മാസത്തിൽ ക്യുബെക്കിലെ മോൺട്രിയലിൽ ആരംഭിച്ചു. അതേ വർഷം ആഗസ്തിൽ പൂർത്തിയാക്കി. ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ 12 കമ്പനികളാണ്‌ കൈകാര്യം ചെയ്തത്.
 
2014 മേയ് 10-ന് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും മെയ് 23-ന് തീയറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു. ചിത്രം മികച്ച നിരൂപണങ്ങൾ നേടി. ലോഗൻ കഴിഞ്ഞാൽ എക്സ്-മെൻ ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ മികച്ച നിരൂപണം ലഭിച്ച ചിത്രമാണ് ഇത്. ഇതിന്റെ കഥ, വിഷ്വൽ എഫക്റ്റ്സ്, ആക്ഷൻ സീനുകൾ, അഭിനയ, തീമാറ്റിക് ഘടകങ്ങൾ എന്നിവയ്ക്ക് അനുകൂല പ്രതികരണം ലഭിച്ചു. തിയേറ്ററുകളിൽ, ഈ ചിത്രം ലോകമെമ്പാടുമായി 747 ദശലക്ഷം ഡോളർ വരുമാനം നേടി. ഇത് 2014-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആറാമത്തെ ചിത്രം എന്ന നേട്ടവും, ഡെഡ് പൂളിന് പിന്നിൽ പരമ്പരയിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും കരസ്ഥമാക്കി. ഈ ചിത്രം മികച്ച വിഷ്വൽ എഫക്ടുകൾക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതോടെ ഈ ചിത്രം അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എക്സ്-മെൻ ചിത്രമായി മാറി. ഈ ചിത്രത്തിന്റെ തുടർച്ചയായ, എക്സ്-മെൻ: അപ്പോക്കാലിപ്സ്, 2016 മേയ് 27 നു റിലീസ് ചെയ്തു.