"മേരി കസ്സാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Pradeep717 (സംവാദം | സംഭാവനകൾ) |
Pradeep717 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 23:
==ചിത്രകലാപഠനം==
ആ കാലത്തെ സ്ത്രീകൾക്ക് ഒരു കരിയർ പിന്തുടരുന്ന പതിവില്ലായിരുന്നുവെങ്കിലും പതിനാറാം വയസിൽ മേരി കസ്സാറ്റ് [[ഫിലഡെൽഫിയ|ഫിലഡെൽഫിയയിലെ]] പെൻസിൽവാനിയ അക്കാദമി ഓഫ് ഫൈൻ ആർട്ട്സിൽ ചേർന്നു. അവിടത്തെ പുരുഷ അധ്യാപകരുടെയും സഹപാഠികളുടെയും മനോഭാവം നിരാശാജനകമായിരുന്നു. കൂടാതെ പാഠ്യപദ്ധതിയുടെ മെല്ലെപ്പോക്കും അപര്യാപ്തമായ സിലബസ്സും കണ്ട് മേരി അവിടത്തെ പഠനം ഉപേക്ഷിക്കുകയും യൂറോപ്പിലേക്ക് മടങ്ങി അവിടെ പഴയ അധ്യാപകരുടെ കൂടെ പ്രവർത്തിച്ച് നേരിട്ട് പഠിക്കുവാൻ തീരുമാനിക്കുകയും ചെയ്തു<ref name="bio"/>. ഈ തീരുമാനത്തിനെതിരെ കുടുംബത്തിന്റെ ശക്തമായ എതിർപ്പ് നിലനിന്നിരുന്നു. തന്റെ മകൾ വിദേശത്ത് ഒരു ബൊഹീമിയൻ ആയി ജീവിക്കുന്നത് കാണുന്നതിലും ഭേദം അവൾ മരിക്കുന്നതാണെന്ന് മേരിയുടെ പിതാവ് പ്രസ്താവിച്ചു. എങ്കിലും, മേരി കസ്സാറ്റ് 1866-ൽ പാരീസിലേക്ക് തിരിച്ചു. ലോവ്രെയിലെ സ്വകാര്യ കലാപഠനകേന്ദ്രങ്ങളിൽ അവർ പഠനത്തിന് തുടക്കമിട്ടു. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി.
==അമേരിക്കയിൽ==
1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ തീപിടുത്തത്തിൽ നശിച്ചു.
==അവലംബം==
{{reflist}}
|