"ഹെലെൻ മരിയ വില്ല്യംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:HelenMariaWilliams.jpg|കണ്ണി=https://en.wikipedia.org/wiki/File:HelenMariaWilliams.jpg|ലഘുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6:
 
സ്വന്തം ജീവിതകാലത്തുതന്നെ ഒരു വിവാദ നായികയായിരുന്നു യുവതിയായ ഹെലെൻ മരിയ. [[വില്യം വേഡ്‌സ്‌വർത്ത്‌|വില്യം വേഡ്സ്വർത്ത്]]<ref>William Wordsworth, [http://www.english.upenn.edu/~mgamer/Etexts/wordsworth.sonnet.html ''Sonnet on Seeing Helen Maria Williams Weep at a Tale of Distress'']</ref> എന്ന കവി തൻറെ 1787 ലെ ഒരു കവിതയിൽ ശ്രേഷ്ടവ്യക്തത്വമായി അവരെ വരച്ചുകാട്ടിയിരുന്നുവെങ്കിലും, പ്രത്യേകിച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ പാരമ്യതയിൽ, സമകാലീനരായ മറ്റ് എഴുത്തുകാർ അവരെ നിരുത്തരവാദപരമായി തീവ്രവാദ രാഷ്ടീയം കയ്യാളുന്ന ഒരു വ്യക്തിയായി ചിത്രീകരിച്ചിരുന്നു.
 
== ആദ്യകാലജീവിതം, വിദ്യാഭ്യാസം ==
1759 ജൂൺ 17-ന് ലണ്ടനിൽ ഒരു സ്കോട്ടിഷ് പൌരയായ ഹെലൻ ഹെയ്, വെൽഷ് ആർമി ഓഫീസറായ ചാൾസ് വില്ല്യംസ് എന്നിവരുടെ പുത്രിയായി ഹെലെൻ മരിയ വില്ല്യംസ് ജനിച്ചു. അവർക്ക് കേവലം എട്ടു വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. ശേഷമുള്ള കുടുംബം ബെർവിക്ക്-അപൺ-ട്വീഡിലേയ്ക്കു മാറിത്താമസിച്ചു. അവിടെ 1786-ലെ അവരുടെ ഒരു കവിതാ സമാഹാരത്തിലെ ആമുഖത്തിൽ വിവരിച്ചതുപോലെയുള്ള ഒരു "പരിമിതമായ വിദ്യാഭ്യാസം" മാത്രം അവർക്കു ലഭിച്ചിരുന്നു.<ref>[http://www.sakoman.net/pg/html/11054.htm <nowiki>[1]</nowiki>] {{webarchive|url=https://web.archive.org/web/20050514061515/http://www.sakoman.net/pg/html/11054.htm|date=14 May 2005}}</ref>
 
== ഔദ്യോഗിക ജീവിതം ==
1781-ൽ അവർ ലണ്ടനിലേക്ക് താമസം മാറുകയും അവിടെവച്ച് ആൻഡ്രൂ കിപ്പിസിനെ പരിചയപ്പെട്ട ഹെലെൻ മരിയയുടെ പിൽക്കാലത്തെ സാഹിത്യജീവിതത്തിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയിരുന്നു. അദ്ദേഹം ആ കാലഘട്ടത്തിൽ ലണ്ടനിലുണ്ടായിരുന്ന പ്രമുഖ ബുദ്ധിജീവികളുമായി അവരെ പരിചയപ്പെടുത്തുകയും ചെയ്തു. അവരുടെ 1786 ലെ കവിതകളിലെ വിഷയങ്ങളിൽ മതം, സ്പാനീഷ് കോളോണിയൽ നയങ്ങളുടെ വിമർശനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹെലെൻ_മരിയ_വില്ല്യംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്