"കാതറിൻ ബുർ ബ്ലോഡ്ഗെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Katharine Burr Blodgett}} {{Infobox person | name = കാതറിൻ ബുർ ബ്ലോഡ്ഗെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 17:
'''കാതറിൻ ബുർ ബ്ലോഡ്ഗെറ്റ്''' അമേരിക്കൻ ശാസ്ത്രഗവേഷകയാണ്. 1926-ൽ [[കേംബ്രിഡ്ജ് സർവ്വകലാശാല]]യിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി.യിൽ അവാർഡ് ലഭിക്കുന്ന ആദ്യ വനിതയാണിവർ. 1926-ൽ മാസ്റ്റേഴ്സ് ഡിഗ്രി ലഭിച്ചതിനുശേഷം ഇവർ ജെനെറൽ ഇലക്ട്രിക്കിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും അവിടെ ലോ റിഫ്ലക്റ്റൻസുള്ള ''ഇൻവിസിബിൾ'' ഗ്ലാസ്സ് കണ്ടുപിടിക്കുകയും ചെയ്തു. <ref> "Obituary: Katharine Burr Blodgett". Physics Today. 33 (3): 107. March 1980. Bibcode:1980PhT....33c.107.. doi:10.1063/1.2913969. Retrieved 2018-01-21.</ref>
 
== മുൻകാല ജീവിതം ==
 
1898 ജനുവരി 10 ന് ന്യൂയോർക്കിലെ സ്ക്നെക്റ്റഡിയിൽ ബ്ലോഡ്ഗെറ്റ് ജനിച്ചു. കാതറിൻ ബർന്റെയും ജോർജ്ജ് ബ്ലോഡ്ഗെറ്റിന്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു. അവളുടെ പിതാവ് ജെനെറൽ ഇലക്ട്രിക്കിലെ പേറ്റൻറ് അറ്റോർണി വിഭാഗത്തിലെ ഹെഡ് ആയിരുന്നു. ബ്ലോഡ്ഗെറ്റ് ജനിക്കുന്നതിന് തൊട്ടുമുമ്പ് ജോർജ്ജ് ഒരു കള്ളന്റെ വെടിയേറ്റ് സ്വവസതിയിൽ വച്ച് മരണമടഞ്ഞു. കൊലയാളിയെ അറസ്റ്റ് ചെയ്യുന്നയാൾക്ക് ജെനെറൽ ഇലക്ട്രിക്ക് 5.000 ഡോളർ വാഗ്ദാനം ചെയ്തു. <ref> "Timeline of Schenectady History". The Schenectady County Historical Society. The Schenectady County Historical Society. Retrieved 10 July 2013.</ref>കൊലയാളിയെന്ന് സംശയിച്ചയാൾ ന്യൂയോർക്കിലെ സലെമിലുള്ള ജയിൽ സെല്ലിൽ സ്വയം തൂങ്ങിമരിച്ചു. <ref> Covington, Edward J. "Katharine B. Blodgett". ejcov. FrogNet.Net. Archived from the original on 21 November 2013. Retrieved 10 July 2013.</ref>കാതറിൻ ബർന്റെ ഭർത്താവ് മരിച്ചുവെങ്കിലും അവരുടെ സാമ്പത്തികനിലവാരം മോശമായിരുന്നില്ല. കാതറിന്റെ ജനനശേഷം കാതറിൻ ബർ പുത്രനായ ജൂനിയർ ജോർജ്ജുമായി ന്യൂയോർക്കിലേക്ക് മാറി. 1901-ൽ പിന്നീട് ആ കുടുംബം ഫ്രാൻസിലേയ്ക്ക് മാറി. 1912-ൽ ബ്ലോഡ്ഗെറ്റ് അവളുടെ കുടുംബവുമൊത്ത് ന്യൂയോർക്കിലേക്ക് മടങ്ങിയെത്തി. അവൾ റെയിസൻ സ്ക്കൂളിൽ രജിസ്റ്റർ ചെയ്തു.
==പേറ്റൻറ്==
{{refbegin}}
"https://ml.wikipedia.org/wiki/കാതറിൻ_ബുർ_ബ്ലോഡ്ഗെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്