"ആൽഫ്രെഡ് ലോർഡ് ടെനിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
1809 ഓഗസ്ത് 6-ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലിങ്കൻഷയറിലുള്ള സമെർസ്ബിയിൽ ജനിച്ചു. പിതാവ് ക്രൈസ്തവ പുരോഹിതനായിരുന്നു. പതിനൊന്നു കുട്ടികളുള്ള കുടുംബത്തിലെ മൂന്നാമത്തെ അംഗമായാണ് ഇദ്ദേഹം പിറന്നത്. വളരെ ചെറുപ്പത്തിലേ കവിതകൾ എഴുതിത്തുടങ്ങി. 1827-ൽ ഇദ്ദേഹത്തിന്റെയും സഹോദരങ്ങളായ ഫ്രെഡറിക്, ചാൾസ് എന്നിവരുടെയും കവിതകൾ അടങ്ങിയ സമാഹാരം പുറത്തിറങ്ങി. മൂന്നുപേരുടെയും കവിതകൾ അതിൽ ചേർത്തിരുന്നുവെങ്കിലും പോയെംസ് ബൈ ടു ബ്രദേഴ്സ് (Poems by Two Brothers) എന്നായിരുന്നു അതിന്റെ ശീർഷകം.
 
1827-ൽ ടെനിസൺ [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ]] ട്രിനിറ്റി കോളജിൽ ചേർന്നു. ചരിത്രകാരനായ ഹെന്റി ഹാലമിന്റെ പുത്രനായ ആർതർ ഹാലമുമായി ഇവിടെ വച്ച് സൗഹാർദത്തിലായി. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും ഗാഢമായ സുഹൃത്ബന്ധമായിരുന്നു അത്. കവി എന്ന നിലയിലുള്ള ടെനിസന്റെ ഖ്യാതി സർവകലാശാലാ വൃത്തങ്ങളിൽ നാൾക്കുനാൾ വർധിച്ചുവന്നു. 'റ്റിംബുക്റ്റൂ' എന്ന കവിതയുടെ പേരിൽ ടെനിസൺ ചാൻസലേഴ്സ് മെഡലും ഇക്കാലത്തു നേടി.
 
1830-ൽ പോയെംസ് ചീഫ്ലി ലിറിക്കൽ (Poems Chiefly Lyrical) എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പ്രസിദ്ധമായ 'മറിയാന' (Mariana) എന്ന കവിത ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഇദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. തന്മൂലം പഠനം തുടരാനും ബിരുദം സമ്പാദിക്കാനും സാധിക്കാതെ യൂണിവേഴ്സിറ്റി വിട്ട് സമെർസ്ബിയിലെ വസതിയിലേക്കു മടങ്ങേണ്ടിവന്നു. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലയളവായിരുന്നു പിന്നീടുള്ള കുറേ വർഷങ്ങൾ. പോയെംസ് (Poems, 1833) എന്ന സമാഹാരം നിശിത വിമർശനത്തിനിരയായിത്തീർന്നു. 1833 സെപ്റ്റംബറിൽ ആർതർ ഹാലം അകാലചരമമടഞ്ഞു. ടെനിസന്റെ സഹോദരി എമിലിയുടെ പ്രതിശ്രുതവരൻ കൂടിയായിരുന്നു ഹാലം. ആ മരണം കവിയിലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. അതിന്റെ പ്രതിധ്വനി മുഴങ്ങുന്ന കവിതകളുടെ ഒരു പരമ്പര തന്നെ തുടർന്നെഴുതി. അവ പില്ക്കാലത്ത് പ്രസിദ്ധീകരിച്ചതും ടെനിസന്റെ രചനകളിൽ ഏറെ പ്രശസ്തി നേടിയതുമായ ഇൻ മെമ്മോറിയത്തിൽ (In Memoriam, 1850) ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാലമിന്റെ ഓർമക്കായി സമർപ്പിക്കപ്പെട്ടതാണ് ഈ വിലാപകാവ്യം. ഹാലമിന്റെ മരണത്തെത്തുടർന്ന് തൂലിക താഴ്ത്തിവച്ചില്ലെങ്കിലും പിന്നീട് ഏതാണ്ട് ഒരു ദശാബ്ദം രചനകളൊന്നും തന്നെ പ്രസിദ്ധീകരിക്കാൻ തുനിഞ്ഞില്ല. ടെനിസന്റെ പ്രിയപ്പെട്ട സൃഷ്ടിയായ മോഡ് (Maud)ൽ പില്ക്കാലത്ത് ചേർത്ത ഏതാനും ഗീതകങ്ങളും ഇക്കാലത്തെ സൃഷ്ടികളാണ്. 1842-ൽ രണ്ടു വാല്യങ്ങളിലായി പോയെംസ് പ്രസിദ്ധീകരിച്ചു. 1830-ലും 32-ലും പ്രസിദ്ധീകരിച്ച സമാഹാരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു പരിഷ്കരിച്ച ഏതാനും കവിതകളായിരുന്നു ഇതിൽ ഒന്നിന്റെ ഉള്ളടക്കം. യുളീസസ്', മോർതെ ഡെ ആർതർ', 'ദ് ടു വോയ്സസ്', 'ലോക്സ്ലി ഹോൾ', 'ദ് വിഷൻ ഒഫ് സിൻഎന്നിവ പുതിയ കവിതകളിൽ ചിലതുമാത്രം. മോർതെ ഡെ ആർതർ പില്ക്കാലത്ത് ഇഡിൽസ് ഒഫ് ദ് കിങിൽ (Idylls of the King) ചേർത്തു. തന്റെ തലമുറയിലെ പ്രമുഖ കവി എന്ന സ്ഥാനം നേടാൻ ഈ സമാഹാരം ടെനിസനെ കുറച്ചൊന്നുമല്ല സഹായിച്ചത്.
46,226

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2721702" എന്ന താളിൽനിന്ന് ശേഖരിച്ചത്