"ജൊഹാൻ ബ്രാംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 93 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7294 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Johannes Brahms}}
[[പ്രമാണം:JohannesBrahms.jpg|thumb|240px|right|upright|പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ സംഗീതജ്ഞൻ, ജൊഹാൻ ബ്രാംസ്]]
'''ജൊഹാൻ ബ്രാംസ്''' പത്തൊൻപതാം നൂറ്റാണ്ടിലെ (ജനനം: മേയ് 7 1833 – ഏപ്രിൽ 3 1897), ഒരു [[ജർമ്മനി|ജർമ്മൻ]] സംഗീതരചയിതാവും പിയാനോവാദകനും ആയിരുന്നു. കാല്പനികയുഗത്തിലെ ഒന്നാം‌കിട സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. [[ഹാംബർഗ്|ഹാംബർഗിൽ]] ജനിച്ച ബ്രാംസിന്റെ മുഖ്യപ്രവർത്തനരംഗം [[ഓസ്ട്രിയ|ഓസ്ട്രിയയിലെ]] [[വിയന്ന]] ആയിരുന്നു. അവിടത്തെ സംഗീതലോകത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ജീവിതകാലത്ത് ബ്രാംസിന്റെ ജനപ്രീതിയും സ്വാധീനവും ഗണ്യമായിരുന്നു; പത്തൊൻപതാം നൂറ്റാണ്ടിലെ വാദ്യവൃന്ദകൻ ഹാൻസ് വോൺ ബ്യൂലോയുടെ ഒരു നിരീക്ഷണത്തെ പിന്തുടർന്ന്, ബ്രാംസിനെ, ജോൺ സെബാസ്റ്റിൻ ബാക്ക്, [[ബീഥോവൻ|ലുഡ്‌വിഗ് വാൻ ബീഥോവൻ]] എന്നിവരോടൊപ്പം സംഗീതലോകത്തെ മൂന്നു 'ബി'-കളിൽ ഒരുവനായി കണക്കാക്കാറുണ്ട്.
 
[[പിയാനോ]], [[സിംഫണി]] വാദ്യവൃന്ദങ്ങൾ , ശബ്ദസംഗീതം, പല്ലവി, ചേംബർ സമഷ്ടി എന്നിവയ്ക്കുവേണ്ടിയെല്ലാം ബ്രാംസ് സംഗീതരചന നടത്തി. കഴിവുറ്റ ഒരു പിയാനോവാദകൻ കൂടി ആയിരുന്ന അദ്ദേഹം, തന്റെ രചനകളിൽ പലതിന്റേയും ആദ്യത്തെ അവതരണം സ്വയം നടത്തി. നിപുണപിയാനോവാദക [[ക്ലാരാ ഷൂമാൻ]], വയലിൻവാദകൻ [[ജോസഫ് ജോവാക്കീം]] എന്നിവരെപ്പോലെയുള്ള ഒന്നാംകിട കലാകാരന്മാരൊടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ബ്രാംസിന്റെ രചനകളിൽ പലതും ആധുനികകാലത്ത്, സംഗീതാവരണങ്ങളിലെ പതിവ് ഇനങ്ങളായിത്തീർന്നിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പരിപൂർണ്ണതാവാദി (perfectionist) ആയിരുന്ന ബ്രാംസ്, തന്റെ പല രചനകളും നശിപ്പിച്ചുകളയുകയോ പ്രസിദ്ധീകരിക്കാതെ വിട്ടുകളയുകയോ ചെയ്തു.
 
 
"https://ml.wikipedia.org/wiki/ജൊഹാൻ_ബ്രാംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്