"വയനാട്ടുകുലവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
ഇതുകണ്ട് ഭയന്ന് പാർവ്വതി തന്റെ മന്ത്രശക്തിയാൽ ‘മധു’ തടവി മുകളിലേക്കുയർത്തി. പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിൻ മുകളിലെത്തിയതായാണ് കാണാൻ കഴിഞ്ഞത്. ഇതു കണ്ട് കോപിഷ്ഠനായ ശിവൻ തൃജ്ജടകൊണ്ട് തൃത്തുടമേൽ തല്ലി ബഹുശോഭയോടുകൂടിയ ‘ദിവ്യനെന്ന’ പുത്രനെ സൃഷ്ടിച്ചു. തെങ്ങിൽ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു. പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു. ഇതറിഞ്ഞ പരമശിവൻ ‘കദളീമധുവന’ത്തിൽ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാൽ വിലക്കു വകവെക്കാതെ ദിവ്യൻ ‘കദളീമധുവന‘ത്തിൽ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു. ശിവകോപത്തിനിരയായ അവന്റെ കണ്ണുകൾ പൊട്ടി മധുകുംഭത്തിൽ വീണു. വാക്കു പാലിക്കാത്ത മകനുള്ള ശിക്ഷ.
[[File:Kandanar Kelan theyyam Kerala.jpg|thumb|300px|right|കണ്ടനാർ കേളൻ[[കണ്ടനാർകേളൻ]] തെയ്യത്തിന്റ അഗ്നിപ്രവേശം]]
മാപ്പിരന്ന മകന് പൊയ്‌കണ്ണും മുളം ചൂട്ടും മുള്ളനമ്പും മുളവില്ലും നൽകി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോൾ പൊയ്ക്കണും, വിത്തുപാത്രവും മുളം ചൂട്ടും എറിഞ്ഞു കളഞ്ഞു. അവ ചെന്നു വീണത് വയനാട്ടിലെ ആദി പറമ്പൻ കണ്ണന്റെ പടിഞ്ഞാറ്റയിലാണ്. കണ്ണും ചൂട്ടും തുള്ളുന്നതു കണ്ടു പേടിച്ച കണ്ണനോടു് കണ്ണും ചൂട്ടും അകത്തു വെച്ചുകൊള്ളാൻ ദേവൻ ദർശനം നൽകി പറഞ്ഞു. അങ്ങനെ വയനാട്ടിൽ എത്തിച്ചേർന്നതുകൊണ്ട് ‘ദിവ്യൻ’ വയനാട്ടുകുലവനെന്നറിയപ്പെടാൻ തുടങ്ങി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2719697" എന്ന താളിൽനിന്ന് ശേഖരിച്ചത്