"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക് ശരിയാക്കി
No edit summary
വരി 21:
 
==ജീവിതരേഖ==
ജോൺ ലോക്ക്‌വുഡ്‌ കിപ്ലിങ്ങിന്റെയും ആലിസ്‌ മക്‌ഡൊനാൾഡിന്റെയും പുത്രനായി 1865 ഡി. 30-ന്‌ [[ബോംബെ|ബോംബെയിൽ]] ജനിച്ചു. പിതാവായ ജോൺ കിപ്ലിങ്‌ ആദ്യം [[മുംബൈ|ബോംബെയിലെ]] സ്‌കൂൾ ഒഫ്‌ ആർട്‌സിലെ ശില്‌പശാസ്‌ത്ര വകുപ്പിന്റെ മേധാവിയും ഒടുവിൽ ലാഹോർ മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സിൽ (1871) സഹോദരിയോടൊപ്പം കിപ്ലിങ്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്കു]] പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17- ആം വയസ്സിൽ (1882) ഇന്ത്യയിൽ മടങ്ങിയെത്തി, ലാഹോറിൽ സിവിൽ ആൻഡ്‌ മിലിട്ടറി ഗസറ്റിന്റെ സബ്‌ എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അലഹബാദിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. അക്കാലത്ത്‌ ഒരു ആംഗ്ലോ ഇന്ത്യൻ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തിൽ എഴുപതോളം കഥകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. 1890 മുതൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.
 
സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ബ്രിട്ടീഷ് കവിതാ പുരസ്കാരവും [[സർ]] പട്ടവും ഉൾപ്പെടുന്നു. സർ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും [[ജോർജ്ജ് ഓർവൽ|ജോർജ്ജ് ഓർവെലിന്റെ]] വാക്കുകളിൽ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവർ അദ്ദേഹത്തിന്റെ കൃതികളിൽ മുൻ‌വിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടർന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തിൽ “കിപ്ലിംഗ് ഉൽക്കടമായ അഭിപ്രായവ്യത്യാസങ്ങൾ ഉണർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യൻ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്