[[Chemistry|രാസസയുക്തങ്ങളുടെയും]] അവയ്ക്ക് ജീവശാസ്ത്രത്തിലുള്ള പ്രവർത്തനത്തെയും പറ്റി അറിവുനൽകുന്ന ഒരു ഡാറ്റാബേസ് ആണ് '''പബ്കെം (PubChem).''' [[അമേരിക്കUS|അമേരിക്കയിലെ]] ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ '''(NIH)''' ഭാഗമായ നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ വിഭാഗമായ [[National Center for Biotechnology Information|നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ]] (NCBI) ആണ് ഇത് നിലനിർത്തുന്നത്. ഇന്റർനെറ്റിൽ ആർക്കും സൗജന്യമായി ലഭ്യമാകുന്ന രീതിയിൽ ആണ് ഇത് സ്ജ്ജമാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു സംയുക്തങ്ങളുടെ ഘടനകളും വിശദമായ അറിവുകളും [[FTP|എഫ് ടി പീ]] വഴി ആർക്കും ലഭ്യമാകുന്നതാണ്. ആയിരത്തിൽത്താഴെ തന്മാത്രകളും ആയിരത്തിൽത്താഴെ ബന്ധനങ്ങളുമുള്ള വസ്തുക്കളെപ്പറ്റി വിവരങ്ങൾ പബ്കെമിൽ ലഭ്യമാണ്. എൺപതിലേറെ സംഘങ്ങളാണ് പബ്കെമിന്റെ ഡാറ്റാബേസിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നത്.<ref>{{Cite web|url = https://pubchem.ncbi.nlm.nih.gov/sources/sources.cgi|title = PubChem Source Information|work = The PubChem Project|location = USA|publisher = National Center for Biotechnology Information}}</ref>