"ശാക്തേയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
പരാശക്തിയുടെ മൂർത്ത രൂപമായി പരബ്രഹ്മസ്വരൂപിണിയായ ശ്രീദുർഗ്ഗയെ കണക്കാക്കപ്പെടുന്നു. [[കാളി]](സംഹാരം), [[ലക്ഷ്മി]](ഐശ്വര്യം), [[സരസ്വതി]](വിദ്യ) തുടങ്ങിയ മൂന്ന് പ്രധാന രൂപങ്ങളിൽ പരാശക്തിയെ ആരാധിക്കുന്നു. കർമ്മം ചെയ്യുവാനുള്ള പ്രചോദനമായ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയായും ഈ മൂന്ന് ഭാവങ്ങളെ കണക്കാക്കപ്പെടുന്നു. കൂടാതെ ശ്രീപാർവ്വതി, ഭുവനേശ്വരി, ചാമുണ്ഡ, അന്നപൂർണ, കാർത്യായനി, കുണ്ഡലിനി തുടങ്ങി പല ഭാവങ്ങളിലും ജഗദീശ്വരിയെ സങ്കൽപ്പിക്കുന്നു. നവദുർഗ്ഗ, സപ്തമാതാക്കൾ, ദശമഹാവിദ്യ, അഷ്ടലക്ഷ്മി തുടങ്ങിയവയെല്ലാം മഹാദേവിയുടെ വിവിധ രൂപങ്ങളാണ്.
 
സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതിയെ ആരാധിച്ചത്. സ്ത്രീക്ക് മേൽക്കൈ ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. ശാക്തേയ സമ്പ്രദായമനുസരിച്ചു എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതും എല്ലാ ചരാചരങ്ങളും മോക്ഷം പ്രാപിക്കുന്നതും ആദിപരാശക്തിയെ തന്നെ ആണ്. <ref name="Melton2010p2600">{{cite book|author1=J. Gordon Melton|author2=Martin Baumann|title=Religions of the World: A Comprehensive Encyclopedia of Beliefs and Practices, 2nd Edition|url=http://books.google.com/books?id=v2yiyLLOj88C&pg=PA2600 |year=2010|publisher=ABC-CLIO|isbn=978-1-59884-204-3|pages=2600–2602}}</ref>.<ref name="Klostermaier2010p30">{{cite book|author=Klaus K. Klostermaier|title=Survey of Hinduism, A: Third Edition|url=http://books.google.com/books?id=8CVviRghVtIC |date=10 March 2010|publisher=State University of New York Press|isbn=978-0-7914-8011-3|pages=30, 114–116, 233–245}}</ref>. [[ശ്രുതി (ഹൈന്ദവം)|ശ്രുതി]],[[സ്മൃതി]], [[ദേവീമാഹാത്മ്യം]], [[ദേവീഭാഗവതം]] എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ. ശാക്തേയപൂജയിൽ സ്ത്രീക്ക് വളരെ പ്രാധാന്യം നൽകുന്നു. ശാക്തേയത്തിൽ സ്ത്രീക്ക് അശുദ്ധി ഇല്ല. ശാക്തേയത്തിൽ വർണ്ണമോ ജാതിയോ ബാധകമല്ലാത്തതിനാൽ എല്ലാ വിഭാഗങ്ങളുടെയും ആരാധനാമൂർത്തിയാണ് ഭഗവതി.
 
 
"https://ml.wikipedia.org/wiki/ശാക്തേയം" എന്ന താളിൽനിന്ന് ശേഖരിച്ചത്