"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില വിവരങ്ങൾ ചേർത്തു മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
[[ഹിന്ദു|ഹൈന്ദവ]] വിശ്വാസമനുസരിച്ച് വളരെയെറെ പ്രധാന്യമുള്ള ഭഗവതിയാണ് '''ആദിപരാശക്തി''' (ദേവനാഗരി: शक्ति). <ref>Sacred Sanskrit words, p.111</ref> നിർമ്മാണാത്മകമായ [[സ്ത്രീ|സ്ത്രൈണ]] സർഗ്ഗശക്തിയെയാണ് ആദിശക്തി എന്ന പരമാത്മാവാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. <ref>Tiwari, Path of Practice, p. 55</ref> സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ദേവീ ഉപാസന സ്വീകരിച്ചത്. ശൈവ-ശാക്തേയ മതങ്ങളിൽ സ്ത്രീക്ക് പുരുഷന് തുല്യമോ അതിന്‌ മുകളിലോ സ്ഥാനം കൽപ്പിച്ചു കാണാറുണ്ട്. ഈ ദേവി സാക്ഷാൽ പരബ്രഹ്മം തന്നെയാണ് എന്ന് ദേവീമാഹാത്‌മ്യം പറയുന്നു. പരമാത്മാവായ [[ശിവൻ|ശിവന്റെ]] അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതി- പുരുഷ സംയോഗമാണ് ചിത്രീകരിച്ചിരിക്കുന്നത്.
 
ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും പുത്രിയായ [[സതി|സതിദേവിയും]], ഹിമവാന്റെ പുത്രിയായ [[പാർവ്വതി| ശ്രീ പാർവതിയും]] പരാശക്തിയുടെ രണ്ട് അവതാരങ്ങളാണ്. സർവ്വശക്തികളും ചേർന്ന ഭഗവതിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ ജഗദീശ്വരിക്കുണ്ട്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ഈ മൂന്ന് സങ്കല്പങ്ങൾ എന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികൾ ശക്തിയുടെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് വിശ്വാസം. സൃഷ്ടാവായ പരാശക്തിയിൽ തന്നെ ഒടുവിൽ സർവ്വതും ലയിക്കുന്നു എന്ന് ദേവിഭാഗവതം വർണ്ണിക്കുന്നു. മഹാമായ, ജഗദംബിക, ലളിത, ഭുവനേശ്വരി, പരമേശ്വരി, ചണ്ഡിക തുടങ്ങിയ വിവിധ നാമങ്ങൾ ശക്തിക്കുണ്ട്. രൂപമുള്ളതും ഇല്ലാത്തതുമായ വിവിധ ഭാവങ്ങൾ പരാശക്തിക്ക്പരാശക്തികക് ഉപാസകർഉപാസകർസ സങ്കല്പിക്കാറുണ്ട്ങ്കല്പികകാറുണ്ട്.
 
ശക്തിപൂജക്ക് ജാതിയോ വർണ്ണമോ ബാധകമല്ല എന്നും വിധിയുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്