"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
1978-ൽ തന്റെ ആദ്യ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ''ഹിമ്മത്ത്വാല'' ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന [[ജിതേന്ദ്ര|ജിതേന്ദ്രയുമായി]] പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
1986-ലെ ''നഗീന'' എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര [[ബോളിവുഡ്]] നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. 1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ''ഇംഗ്ലീഷ് വിംഗ്ലിഷ്'' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.1992-ലെ ''ഖുദാ ഗവ'', 1994-ലെ ''ലാഡ്‌ല'', 1997-ലെ ''ജുദായി'' എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2018-ൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ''സീറോ'' എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമ്പതുവർഷമായി 300 ചിത്രങ്ങൾ തികച്ചും അഭിനയിച്ച റെക്കോർഡ് ശ്രീദേവിയ്ക്കാണുള്ളത്. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷമിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ''ചാൽബാസിലെ'' ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്. <ref>http://www.manoramaonline.com/news/latest-news/2018/02/26/sridevi-electric-double-roles-bollywood.html</ref>
 
== സ്വകാര്യജീവിതം ==
1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചലച്ചിത്ര നിർമ്മാതാവായ [[ബോണി കപൂർ|ബോണി കപൂറിനെ]] വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളുണ്ട്.
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്