"ചേലപ്പറമ്പു നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
1690നും 1780നും ഇടയ്ക്ക് ജീവിതകാലം. കോഴിക്കോടിനടുത്ത് ചാലിയമാണ് ജന്മസ്ഥലമെന്ന് കരുതുന്നു. മുക്തകരചനയിലാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. പാട്ടുണ്ണിചരിതം എന്ന ആട്ടക്കഥ ഇദ്ദേഹത്തിന്റെ ഒരു കൃതിയാണ്.<ref>{{cite web|title=ആട്ടക്കഥ|url=http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%A5|website=സർവ്വവിജ്ഞാനകോശം|accessdate=18 ഫെബ്രുവരി 2018}}</ref><ref>മുക്തകങ്ങൾ, '''ഉദയകാന്തി''', പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015</ref> പച്ചമലയാള പ്രസ്ഥാനത്തിലെ ഒരു പ്രധാനപ്പെട്ട കവിയായിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണകൃതികളൊന്നും ലഭിച്ചിട്ടില്ല. താൽകാലിക ശ്ലോകങ്ങൾ, അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര.
 
== വികടഭക്തി ==
വികടഭക്തിക്ക് വളരെ താത്പര്യമുള്ള ഒരാളായി ചേലപ്പറമ്പിനെ കണക്കാക്കുന്നു. നല്ല രീതിയിൽ ഭജിച്ചാൽ മഹാദേവൻ പ്രസന്നനാകില്ലെന്നും പണ്ട് രാവണൻ കൈലാസമെടുത്ത് അമ്മാനമാടിയപ്പോളും കിരാതത്തിൽ അർജ്ജുനനും മുഷ്ക് എടുത്തപ്പോഴാണ് പ്രസന്നനായത് എന്ന പ്രമാണമെടുത്ത് കവി സമർത്ഥിക്കുന്നു. മുഷ്കേ നിന്നോടുനല്ലൂ കരുണതരുവതിന്ന് എന്ന് പറഞ്ഞ് താനിരിക്കുന്ന ആവണപ്പലകയാൽ ശിവലിംഗത്തിൽ അടിച്ചുവത്രേ.
 
==അവലംബം==
"https://ml.wikipedia.org/wiki/ചേലപ്പറമ്പു_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്