"യഹോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
[[Image:JHWH.gif|thumb|250px|right|ക്രി.മു. ഒൻപതാം നൂറ്റാണ്ടിലെ [[മേശ ശിലാലിഖിതം]] യഹോവ എന്ന നാമം രേഖപ്പെടുത്തി ലഭ്യമായതിൽ ഏറ്റവും പുരാതനമായ രേഖയാണ്‌. പുരാതന എബ്രായ ലിപിയിൽ വ്യഞ്ജനമാത്രമായി എഴുതിയിരിക്കുന്ന ചതുരക്ഷരി (YHWH) വായിക്കേണ്ടത് വലത്തു നിന്ന് ഇടത്തോട്ടാണ്‌; ഈ വാക്കിനെ ലിഖിതത്തിലെ അടുത്ത വാക്കിൽ നിന്ന് വേർതിരിക്കുന്ന ബിന്ദുവാണ് ഇടത്തേയറ്റത്ത്)]]
==ഉച്ചാരണം==
യഹുദന്മാർ ദൈവനാമം ക്രി.മു നാലാം നുറ്റാണ്ട് വരെയെങ്കിലും എഴുത്തുകളിലും സാധാരണ സംഭാഷണങ്ങളിലും ഉപയോഗിച്ചിരുന്നു എന്ന് കണ്ടെടുക്കപെട്ട ബൈബിൾ കൈയെഴുത്തുപ്രതികളും ലിഖിതങ്ങളും ലാഖിഷ് എഴുത്തുകളും വ്യക്തമാക്കുന്നു. ക്രി.മു രണ്ടാം നുറ്റാണ്ടായതോടെ ഗ്രിക്ക് ഭാഷ വിജാതിയ യഹുദരുടെ (proselytes) ഇടയിൽ പ്രാമുഖ്യം നേടി തുടങ്ങി. ഇക്കാലയളവിൽ എബ്രായ പഴയനിയമ പുസ്തകങ്ങൾ ഗ്രിക്കിലേക്ക് തർജ്ജമ ചെയ്യപെടുത്താൻ തുടങ്ങി, ഈ പരിഭാഷയെ "ഗ്രീക്ക് സെപ്റ്റുവിജന്റ്" എന്ന് വിളിക്കുന്നു. ദൈവനാമത്തിനു പകരം "കർത്താവ്" എന്നോ "ദൈവമെന്നോ" ഉള്ള സ്ഥാനപേരുകൾ പല ഗ്രിക്ക് സെപ്റ്റുവിജന്റിൽ ഉൾപെടുത്തുന്ന രീതി യഹുദ പാരമ്പ്യര്യത്തിൽ അപ്പോൾ ഉടലെടുത്തു. ദൈവനാമം യഹൂദരല്ലാത്ത വിജാതീയർ ഉച്ചരിക്കരുത് എന്ന ചിന്തയായിരിക്കാം ഇങ്ങനെ എഴുതാനുള്ള കാരണം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ "ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്" എന്ന കല്പന തെറ്റായി വ്യാഖ്യാനിക്കപെട്ടതിനാൽ ഈ രീതി ഉടലെടുത്തതായി കരുതുന്നു. എന്നാൽ ക്രി.മു ഒന്നാം നുറ്റാണ്ടിലെ ചില ഗ്രിക്ക് സെപ്റ്റുവിജന്റ് കൈയെഴുത്തു പ്രതികളിൽ ദൈവനാമം ഹിബ്രു ചതുരക്ഷരിയാൽ നിലനിർത്തിയിരുക്കുന്നതായി കണ്ടെടുക്കപെട്ടിട്ടുണ്ട്, ഇത് ദൈവനാമം യേശു ജീവിച്ചിരുന്ന കാലയളവിൽ സംഭാഷണങ്ങളിൽ ഉപയോഗിക്കപെട്ടു എന്ന് തെളിയിക്കുന്നു. ഒന്നാം നുറ്റാണ്ടിൽ അക്വില എന്ന വിജാതിയ യഹുദൻ തുടങ്ങിയ എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്ക് പരിഭാഷയിൽ ദൈവനാമം പുരാധന എബ്രായ ലിപിയിൽ ഉപയോഗിച്ചിരിക്കുന്നതായി ഒറിജൻ റിപ്പോർട്ട് ചെയ്യുന്നു. പുരാതന ഹീബ്രുവിൽ സ്വരാക്ഷരങ്ങൾ അടങ്ങിയിരുന്നില്ല, പകരം വ്യഞനാക്ഷരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും വായിക്കുമ്പൊൾ എബ്രായർക്ക് ഉച്ചാരണം അറിയാവുന്നതിനാൽ ഇതൊരു പ്രശ്നമായിരുന്നില്ല. ക്രി.ശേ. രണ്ടാം നുറ്റാണ്ടായതൊടെ സ്വരാക്ഷരം ഉൾപെറ്റുത്തി ഹിബ്രു ഭാഷ പുനർകൃമീകരിക്കാനുള്ള ശ്രമങ്ങൾ ഉടലെടുത്തു, പക്ഷേ ദൈവനാമം മാത്രം സ്വരാക്ഷരങ്ങളില്ലാതെ എഴുതുന്ന രീതി പിന്തുടരപെട്ടു. പിൽകാലയളവിൽ ദൈവനാമത്തിന്റെ ഉച്ചാരണം പരമ്പരാഗതമായി സംഭാഷണത്തിലുടെ കടത്തിവിടുന്ന രീതിയും പാടേ ഉപേക്ഷിക്കപെട്ടു. പുരാധന ഹീബ്രുവും ആധുനിക ഹീബ്രുവും ഉച്ചാരണത്തിൽ വലിയ വ്യതാസങ്ങൾ പ്രകടമാക്കുന്നതിനാലും, ദൈവനാമം ബൈബിളിന്റെ ലഭ്യമായ എബ്രായ മൂലപാഠങ്ങളിൽ സ്വരാക്ഷരങ്ങളില്ലാത്ത പുരാധന എബ്രായയിലെ ചതുരക്ഷരിയാൽ എഴുതപ്പെട്ടിരിക്കുന്നതിനാലും പണ്ഡിതന്മാർക്കിടയിൽ ദൈവനാമത്തിന്റെ ഉച്ചാരണം എന്താണെന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നു. ചതുരക്ഷരിയുടെ ഉച്ചാരണം ''യാഹ്‌വെ'' എന്നതാണെന്ന് ഭൂരിപക്ഷം ആധുനിക എബ്രായ പണ്ഡിതന്മാരും കരുതുന്നതെങ്കിലും, ''യഹോവ'' എന്ന ലിപ്യന്തരണമാണ് മലയാളത്തിൽമലയാളത്തിലും ഇംഗ്ലിഷിലും (Jehovah) പരക്കെ ഉപയോഗിക്കപ്പെടുന്നത്.<ref>"Jehovah" "Insight from scriptures volume-2" The Watch Tower bible and tract society of Pennsylvania</ref>
 
മലയാളത്തിലെ ആദ്യത്തേതായ [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ടിന്റെ]] ബൈബിൾ പരിഭാഷയിലാണ്‌ ആദ്യമായി യഹോവ എന്ന നാമം ഉപയോഗിച്ചത്.
"https://ml.wikipedia.org/wiki/യഹോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്