"യേശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
remove broken script
(ചെ.) (വർഗ്ഗം:1-ആം നൂറ്റാണ്ടിൽ വധശിക്ഷയ്ക്ക് വിധേയരായവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...)
(remove broken script)
ക്രിസ്തീയ വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത്‌ [[യേശുക്രിസ്തുവിന്റെ കുരിശുമരണം|യേശുവിന്റെ കുരിശിലെ മരണത്തിലും]] അതുവഴി സാധിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്ന മനുഷ്യകുലത്തിന്റെ [[നിത്യരക്ഷ|രക്ഷയിലുമാണ്]].<ref>[[:s:സത്യവേദപുസ്തകം/1. കൊരിന്ത്യർ/അദ്ധ്യായം 15|1 കൊറിന്ത്യർ 15:12-22]]</ref>യേശുവിനേക്കുറിച്ചുള്ള മറ്റു ക്രിസ്തീയ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടവ അദ്ദേഹം [[യേശുവിന്റെ കന്യാജനനം|പുരുഷേച്ഛയിൽ നിന്നല്ലാതെ ജനിച്ചവനും]] അനേകം [[യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ|അത്ഭുതങ്ങൾ പ്രവർത്തിച്ചവനും]] സഭാ സ്ഥാപനം നടത്തിയവനും മരണശേഷം [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്|ഉയിർത്തെഴുന്നേറ്റ്]] [[യേശുവിന്റെ സ്വർഗ്ഗാരോഹണം|സ്വർഗ്ഗാരോഹണം]] ചെയ്തവനും അവസാന നാളിൽ വീണ്ടും വരാനിരിക്കുന്നവനുമാണെന്നതാണ്‌. ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷവും യേശുവിനെ ദൈവവുമായുള്ള അനുരഞ്ജനം സാധ്യമാക്കിയ [[ദൈവപുത്രൻ|ദൈവപുത്രനും]] [[ത്രിത്വം|ത്രിത്വത്തിലെ]] രണ്ടാമത്തെ ആളുമായി ആരാധിക്കുന്നു. എന്നാൽ ത്രിത്വവിശ്വാസം ബൈബിളധിഷ്ടിതമല്ലെന്ന് കരുതുന്നതിനാൽ ചില ക്രൈസ്തവ വിഭാഗങ്ങൾ യേശുവിന് [[പിതാവായ ദൈവം|പിതാവിന്]] തുല്യമായ ദൈവികത നൽകുന്നില്ല.
 
[[ഇസ്ലാം|ഇസ്ലാം മത വിശ്വാസികൾക്ക്‌]] യേശു, [[ഈസാ നബി|ഈസാ]]({{lang-ar|عيسى}}) എന്ന പേരിലറിയപ്പെടുന്ന പ്രവാചകനും<ref>James Leslie Houlden, "Jesus: The Complete Guide", Continuum International Publishing Group, 2005, ISBN 0-8264-8011-X</ref><ref>Prof. Dr. Şaban Ali Düzgün, "[http://www.diyanet.gov.tr/english/web_kitap.asp?yid=30 Uncovering Islam: Questions and Answers about Islamic Beliefs and Teachings]", Ankara: The Presidency of Religious Affairs Publishing, 2004</ref> ദൈവവചനം അറിയിച്ചവനും അത്ഭുതപ്രവർത്തകനും മിശിഹായുമാണ്‌‌. എന്നാൽ, യേശുവിന്റെ ദൈവികത്വവും കുരിശുമരണവും [[മുസ്ലീം|ഇസ്ലാം മതവിശ്വാസികൾ]] അംഗീകരിക്കുന്നില്ല.<ref>[[s:പരിശുദ്ധ ഖുർആൻ/നിസാഅ്#157|പരിശുദ്ധ ഖുർആൻ/നിസാഅ്#157]]</ref> പക്ഷേ, അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗാരോഹണം ചെയ്തെന്ന് വിശ്വസിക്കുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2718691" എന്ന താളിൽനിന്ന് ശേഖരിച്ചത്