"കാളികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1:
{{prettyurl|Kalikavu}}
{{wikify}}
[[മലപ്പുറം ജില്ല]]യിലെ [[നിലമ്പൂർ]] താലൂക്കിൽ കാളികാവ് ബ്ളോക്കിൽ കാളികാവ് ഗ്രാമപഞ്ചായത്തിലാണ് '''കാളികാവ്''' എന്ന ഗ്രാമം.
[[പ്രമാണം:Kalikavu Post office.jpg|ലഘുചിത്രം|Kalikavu, Wandoor, Malappuram, India. ]]
== ചരിത്രം ==
പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമം. പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു.
സ്ഥലപ്പേരിൻറ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിൻറ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലകുന്ന് മൈതാനം ആയിരുന്നുവത്ര പഴയകാവ്. കണ്ണത്ത് കാളികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്. ജൻമിത്തത്തിൻറയും നാടുവാഴിത്തതിൻറയും കാലഘട്ടത്തിൽ പ്രദേശം കയ്യടക്കി വെച്ചിരുന്നത് പ്രധാനമായും പടിഞ്ഞാറൻ കോവിലകത്തുകാരായിരുന്നു. കോവിലകം ഭൂമിയിലെ പാട്ടകുടിയാൻമാരായിരുന്നു പ്രദേശത്തെ ആദിമ താമസക്കാർ. പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാറ്റേഷനോടെയാണ് കാളികാവിൻറ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കിൽ തറവാട്ടുകാരുടെയും കൈയ്യിൽ നിന്ന് തൊണ്ണൂറ്റി ഒൻപത് വർഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറിൽ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കർ ഭൂമിയിൽ റബ്ബർ വളർന്നതോടെ ജോലി തേടി നിരവധിപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിൻറ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടർന്നു.
സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ് കാളികാവിൻറേത്. ചരിത്രം മാപ്പിള ലഹളയെന്നും മലബാർ കലാപമെന്നും വിശേഷിപ്പിക്കുന്ന 1921-ലെ സമരത്തിൻറെ ശേഷിപ്പുകൾ കാളികാവിൻറ ചരിത്ര രേഖയിൽ മങ്ങാതെ കിടപ്പുണ്ട്.സമരത്തിൻറ പ്രധാന നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപ്പട്ടാളം വളഞ്ഞ പിടിക്കൂടുന്നത് ഇന്നത്തെ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ലിൽ നിന്നായിരുന്നു. 1896-ലാണ് കാളികാവ് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മാപ്പിള ലഹളകാലത്ത് കരുവാരക്കുണ്ടിൽ നിന്നെത്തിയ സമരക്കാർ കാളികാവ് പോലീസ് സ്റ്റേഷൻ നേരെ ആക്രമണം നടത്തിയിരുന്നു. 1921-ൽ നിർമ്മാണം നടന്ന് കൊണ്ടിരുന്ന കാളികാവ്-ഗവ-ആശുപത്രികെട്ടിടത്തിൻറ പ്രവൃത്തി ലഹളക്കാരെ പേടിച്ച് നിർത്തിവെച്ചിരുന്നത്രേ. കലാപം കെട്ടടങ്ങിയ ശേഷമാണ് വീണ്ടും ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കിയത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ആദ്യകാല മാനേജർ ആയിരുന്ന ഈറ്റൺ എന്ന വെള്ളക്കാരനെ ലഹളക്കാർ പിടിക്കൂടി വധിച്ചു. ഇതോടെ ബ്രട്ടീഷ് പട്ടാളം ലഹളയെ സർവ്വ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു.
മലബാർ കലാപം ഒതുങ്ങി ഏറെ കഴിവും മുമ്പേ കിഴക്കനേറനാടൻ മലയോരം വീണ്ടും സമരം മുഖരിതമായി. അമ്പതുകളിലും അറുപതിലുകളുമായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരി
1921-ൽ സ്ഥാപിതമായ കാളികാവ് ഗവ-ആശുപത്രി മുമ്പ് മേഖലയിലെ പ്രധാന ചികിൽസാ കേന്ദ്രമായിരുന്നു. ഡോക്ടർ കേളുആയിരുന്നു പ്രഥമ ഡോക്ടർ. 1970-ൽ കാളികാവ് ഗവ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറായി സേവനം ആരംഭിച്ചു. മോയിൻകുട്ടി ഡോക്ടർ പി.എച്ച്.സിയിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ മുൻ കൈ എടുത്തു. 1984-മുതൽ കരുവാരക്കുണ്ട് റോഡിൽ ഒരു ൈപ്രവൈറ്റ് ആശുപത്രി ആരംഭിക്കുകയും ദൂര സ്ഥലങ്ങളിലേക്ക് വരെ നടന്ന് പോയി ചികിൽസ നടത്തുകയും ചെയ്തു. ഇദ്ദേഹത്തിൻറ സ്റ്റെതസ്കോപ്പ് സ്പർശിക്കാത്തഒരാളും കാളികാവിൽ ഉണ്ടായിരിക്കാൻ സാധ്യതയില്ല.
കാളികാവിൻറ ഗതകാല ചരിത്രം അന്വോഷിക്കുബോൾ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. കാളികാവ് അങ്ങാടിയിൽ ഇന്ന ബസ്സ്റ്റാൻറ് നിലകൊള്ളുന്ന പ്രദേശത്തായിരുന്നു ആഴ്ച ചന്ത നിലനിന്നിരുന്നത്. പഴമക്കാരുടെ മനസ്സിൽ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓർമ്മയാണ്. ദൂരദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻപോലും ഇടമില്ലാതെ തിരക്കാവും കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ്. ചന്തയിൽ വെച്ച് കണ്ടോളാം. എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നുവെന്ന് പരയപ്പെടുന്നു. ചന്തയിലേക്ക് ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ് -വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം. നിലമ്പൂർ കോവിലകത്തേക്ക് പാട്ടകുടിയാൻമാരിൽ നിന്നും ശേഖരിക്കുന്ന കാർഷിക വിഭവങ്ങൾ എത്തിക്കാനുപയോഗിച്ച ഇടുങ്ങിയ മൺപാതയാണ് ഇന്നത്തെ കാളികാവ് നിലമ്പൂർ റോഡ്. 1942 കാലഘട്ടത്തിലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയൽ എന്ന പേരിലാണ് ആദ്യത്തെ ബസ് സർവ്വീസ് തുടങ്ങിയത്. തുടർന്ന് രാജലക്ഷ്മി, ഇന്ത്യൻ എക്സ് സർവീസ് എന്നീ പേരുകളിൽ സർവീസ് ആരംഭിച്ചു.
കാർഷിക മേഖലയിൽ
==Image gallery==
|