"ജൂതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3:
യഹൂദർ ,യഹൂദൻ, യഹൂദജനത എന്നല്ലാം അറിയപ്പെടുന്ന ജൂതന്റെ ഉത്ഭവം ഗോത്രപിതാവായ [[ യാക്കോബ്|യാക്കോബിൽ]] നിന്നാണ്. [[ ഇസ്രയേൽ|ഇസ്രയേലി]] ഉച്ചാരണം (Jehudim) യെഹൂദിം എന്നുമാണ്. വംശീയത, രാഷ്ട്രം, മതം എന്നിവയുമായി ജൂതർ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു. [[യഹൂദമതം |യഹൂദമതമാണ്]] യഹൂദ ജനതയുടെ പരമ്പരാഗത വിശ്വാസം. എന്നാൽ വിവിധ തരത്തിലുള്ള ആരാധനാക്രമങ്ങൾ ഇവർ ആചരിക്കുന്നു .ബി.സി 323 മുതൽ ബി.സി 31 വരെയുള്ള [[ഹെല്ലനിസ്റ്റിക് യുഗം|ഹെല്ലെൻസ്റ്റിക്കൽ]] കാലഘട്ടത്തിലെ ഗ്രീക്ക് രേഖകളിൽ ഇവരെക്കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും, ബി.സി 1213-1203 കാലത്തെ മെർപ്പെപ്റ്റാസ്റ്റെലെ ലിഖിതത്തിലാണ് ഇസ്രയേലിനെക്കുറിച്ചുള്ള ആദ്യ കാല പരാമർശം.പ്രാചീന ഇസ്രയേൽ(ജൂദാ)ജനങ്ങളെ യഹൂദർ എന്നും വിളിക്കാറുണ്ട്.ജൂദാ (യഹൂദാ) ഗോത്രപിതാവായി കരുതപ്പെടുന്നു. 'ഇസ്രയേൽ' എന്ന അപരനാമമുള്ള യാക്കോബിന്റെ പന്ത്രണ്ടു പുത്രൻമാരിൽ നിന്നാണ് ഈ ഗോത്രങ്ങൾ ഉത്ഭവിച്ചത്.ഇവയിൽ ജൂദായുടെയും ബെഞ്ചമിന്റെയും ഗോത്രങ്ങൾ സമൂഹമായിത്തീർന്നു.ജൂദായും ഇസ്രയേലും ഒരേ വർഗ്ഗത്തിൽപ്പെട്ട രണ്ട് സമൂഹങ്ങളുടെ പ്രാദേശിക സംജ്ഞകളായിരുന്നു. പിന്നീട് ജൂദാ എന്ന പദം ഒരു മത വിഭാഗത്തെക്കുറിക്കുന്നതായി മാറി.കാരണം, ഈ മതം ആവിർഭവിച്ചതും നിലനിന്നതും യൂദയായിലാണ്.അങ്ങനെയാണ് 'യാഹ് വേ' (യഹോവ) ആരാധനയിൽ അധിഷ്ഠിതമായ മതത്തിന്റെ അനുയായികൾക്ക് ജൂതൻമാർ എന്ന പേരു വന്നത്. എന്നാൽ ഇസ്രയേൽ എന്ന പദം ചില പ്രാദേശിക ഗോത്രങ്ങളെ മാത്രം കുറിക്കുന്നതിന് പകരം എല്ലാ ഗോത്രങ്ങൾക്കും പൊതുവെയുള്ള ഒന്നായി വീണ്ടും രൂപപ്പെട്ടു.അങ്ങനെയാണ് 'ജൂതന്മാർ' എന്നും 'ഇസ്രയേല്യർ' എന്നും സമാന അർത്ഥ വാക്കുകൾ നിലവിൽ വന്നത്.കൂടാതെ 'ഹീബ്രു' (എബ്രായർ) എന്നും ഇവർ അറിയപ്പെടുന്നുണ്ട്. 'ഹെബർ' അഥവാ ഏബർ (ഉൽപ്പത്തി 11:14-17) എന്ന പൂർവ്വികനിൽ നിന്ന് ഉത്ഭവവിച്ചതുകൊണ്ടാണ് 'ഹീബ്രു' എന്ന പേര് തങ്ങൾക്ക് വന്നതെന്ന് ജൂതൻമാർക്കിടയിൽ വിശ്വാസമുണ്ട്. എന്നാൽ 'ഹബീരു' എന്ന പദമാണ് 'ഹീബ്രു'വിന്റെ യഥാർത്ഥ മൂല പദം. സ്ഥിര താമസമില്ലാത്ത ആക്രമണ സംഘങ്ങളും അടിമകളും പൊതവെ 'ഹബീരു' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.അതു കൊണ്ട് ബി.സി 15-ാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനുമിടയിൽ പലസ്തീന്റെ ചില പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി അവിടെ വാസമുറപ്പിച്ച ഹാബീരുക്കളാണ് പിന്നീട് 'ഹീബ്രു' ആയിത്തീർന്നത് എന്ന് കരുതാം.<ref>വിശ്വവിജ്ഞാനകോശം. ജൂതൻ</ref>
==ആരംഭ ചരിത്രം== ജൂതൻമാരുടെെെെ പൂർവ്വികനായ [[അബ്രാഹം]] കൽദീസിലെ ഈർ എന്ന് സ്ഥലത്തു നിന്നും പരിവാരങ്ങളോടെ പുറപ്പെട്ട് പലസ്തീനിലെ [[കാനാൻ ദേശം|കനാൽ ദേശത്ത്]] വന്ന് താമസമുറപ്പിച്ചു.പിന്നീട് ഈജിപ്തിൽ കുടിയേറിപ്പാർത്തു. ഫറവോ രാജാക്കൻമാർ ഇവരെ അടിമകളാക്കി.അടിമത്തത്തിൽ നിന്നും അവരെ മോചിപ്പിച്ച് പൂർവ്വികരുടെ ആസ്ഥാനമായ കാനാനിലേക്ക് നയിച്ചത് [[മോശെ]]യായിരുന്നു.
== അവലംബം ==
|