"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
കിഴക്കേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി [[കർണാടക]] ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട മറ്റൊരു ചെറുക്ഷേത്രം കാണാം. ശ്രീഹനുമാൻ സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തോടുചേർന്ന് ഒരു [[അരയാൽ]] മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടിയിരിയ്ക്കുന്നു. അതായത് അരയാൽ [[ത്രിമൂർത്തികൾ|ത്രിമൂർത്തീസ്വരൂപമാകുന്നു]]. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഹനുമാൻ ക്ഷേത്രത്തിനും സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പഴക്കമേയുള്ളൂ. ഇതാകട്ടെ, എറണാകുളത്തെ തുളു മാധ്വബ്രാഹ്മണരുടെ ആഗ്രഹമനുസരിച്ച് അവരിലൊരാളായിരുന്ന കൊച്ചി ദിവാൻ വെങ്കടറാവു പണികഴിപ്പിച്ചതാണ്. കന്നഡ മധ്വസമ്പ്രദായമനുസരിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്. ഇത്തരത്തിൽ പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ [[ശ്രീകൃഷ്ണൻ]] മുഖ്യപ്രതിഷ്ഠയായി വരാത്ത അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പ്രധാനപ്രതിഷ്ഠയായ ഹനുമാൻ സ്വാമി പടിഞ്ഞാറോട്ട് ദർശനമായിരിയ്ക്കുന്നു. ഹനുമാനോടൊപ്പം ഇവിടെ [[ശ്രീരാമൻ|ശ്രീരാമനും]] പ്രതിഷ്ഠയുണ്ട്. ഉപദേവതകളായി നാഗദൈവങ്ങളും [[രാഘവേന്ദ്രസ്വാമികൾ|രാഘവേന്ദ്രസ്വാമികളും]] കുടികൊള്ളുന്നു. ഹനുമാൻ ക്ഷേത്രത്തിന്റെ വടക്കും സുബ്രഹ്മണ്യക്ഷേത്രത്തിന്റെ കിഴക്കുമായാണ് ഐതിഹ്യപ്രസിദ്ധമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. 'ഋഷിനാഗക്കുളം' എന്നറിയപ്പെടുന്ന ഈ ക്ഷേത്രക്കുളത്തിലാണത്രേ പൂജയ്ക്കുമുമ്പ് നാഗർഷി കുളിച്ചത്. അതാണ് ഈ പേരിന്റെ കാരണമെന്ന് പറയപ്പെടുന്നു. ഈ കുളത്തിൽ തന്നെയാണ് ഉത്സവാവസാനം ഭഗവാന്റെ ആറാട്ടും നടക്കുന്നത്.
 
ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വാതിൽ അടച്ചിട്ടിരിയ്ക്കുകയാണ്. ആദിയിൽ കിഴക്കോട്ട് ദർശനമായിരുന്നു ഭഗവാൻ എന്നതിന്റെ സൂചനകൾ ചിലത് കാണിച്ചുതരുന്നുണ്ട് ഈ വാതിൽ. അത്യുഗ്രമൂർത്തിയായ ഭഗവാന്റെ കോപം കാരണം കിഴക്കുഭാഗത്ത് അഗ്നിബാധ പതിവായപ്പോൾ [[വില്വമംഗലം സ്വാമിയാർ]] ദർശനം തിരിയ്ക്കുകയായിരുന്നു എന്നാണ് കഥ. എന്നാൽ, ഭഗവാനോടൊപ്പം കുടികൊള്ളുന്ന [[പാർവ്വതി|പാർവ്വതീദേവി]] ഇന്നും കിഴക്കോട്ട് ദർശനമായിത്തന്നെ കുടികൊള്ളുന്നു. തെക്കേ നടയിൽ വിശേഷിച്ചൊന്നും തന്നെ കാണാനില്ല.
 
=== ശ്രീകോവിൽ ===
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്