"കടുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
[[ചിത്രം:Mustard.png|thumb|200px|right|കടുക്]]
[[പ്രമാണം:Mustard - Plant with flower.jpg|right|200px|thumb|കടുക് ചെടി-പൂവും,കായും.jpg]]
[[ഇന്ത്യ|ഇന്ത്യയിൽ]] സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ്‌ '''കടുക്'''. {{ശാനാ|Brassica nigra}}.(ഇംഗ്ലീഷ്:Mustard ഹിന്ദി:राई). ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്‌ കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയിൽ [[ഉത്തർപ്രദേശ്]], [[പഞ്ചാബ്]], സംസ്ഥാനങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം [[മധ്യപ്രദേശ്]], [[ബീഹാർ]], [[ഗുജറാത്ത്]] എന്നീ സംസ്ഥാനങ്ങളിലും [[മൈസൂരു|മൈസൂറിലും]] കടുക് കൃഷി ചെയ്തുവരുന്നു. ഔഷധങ്ങളുടെ ദേവനായ [[ഈസ്കൽപസ്|ഈസ്കൽപസാണ്‌]] കടുക് കണ്ടുപിടിച്ചതെന്ന് [[ഗ്രീക്കുകാർ]] വിശ്വസിക്കുന്നു.
 
== ഗുണങ്ങൾ ==
 
കറികൾക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേകിച്ച് [[അച്ചാർ]] വിഭവങ്ങൾക്ക് കേടുവരാതെ ഏറെനാൾ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. [[ആസ്മ]] എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന '''[[സെലനിയം]]''' എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌.
 
== ഉത്പന്നങ്ങൾ ==
കടുക്‌ ഉത്പന്നങ്ങളിൽ പ്രധാനം കടുകിന്റെ എണ്ണയാണ്‌. ഇതിനെ [[കടുകെണ്ണ]] എന്ന് പറയുന്നു. കൈകാലുകളുടെ കഴപ്പിനും വളംകടിക്കും കടുകെണ്ണ വളരെ നല്ല ഔഷധമാണ്‌. കടുകെണ്ണ [[ആയുർവേദം|ആയുർവേദ]] ചികിത്സയിൽ ഞരമ്പുരോഗങ്ങൾ , ഞരമ്പു വീക്കങ്ങൾ എന്നീ രോഗങ്ങൾക്ക് ലേപനമായി ഉപയോഗിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കടുക്" എന്ന താളിൽനിന്ന് ശേഖരിച്ചത്