"കരയാൽ ചുറ്റപ്പെട്ട രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Landlocked_countries.svg|വലത്ത്‌|ലഘുചിത്രം|350x350ബിന്ദു|കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: കരയാൽ ചുറ്റപ്പെട്ട 42 രാജ്യങ്ങൾ (പച്ച നിറത്തിൽ), ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട 2 രാജ്യങ്ങൾ (പർപ്പിൾ നിറത്തിൽ)]]
 
സമുദ്രാതിർത്തികൾ ഒന്നും ഇല്ലാതെ നാലു ദിക്കിലും പൂർണ്ണമായും കരഭൂമിയാൽ അതിർത്തി പങ്കിടുന്ന പരമാധികാര രാജ്യങ്ങളാണ് '''ഭൂപരിവേഷ്ഠിത രാജ്യങ്ങൾ''' അഥവാ '''കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ''' (ഇംഗ്ലീഷ്: '''Landlocked country''') എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള 49 രാജ്യങ്ങളിൽ, അഞ്ചെണ്ണത്തിന് [[List of states with limited recognition|ഭാഗികമായ അംഗീകാരം]] മാത്രമേ ഉള്ളൂ. [[Bolivia|ബൊളീവിയയും]] [[Paraguay|പരാഗ്വയും]] ഒഴികെ മറ്റെല്ലാ ഭൂപരിവേഷ്ഠിത രാജ്യങ്ങളും [[Afro-Eurasia|ആഫ്രോ-യുറേഷ്യയിലാണ്]] പെടുന്നത്.
 
പൊതുവെ സമുദ്രാതിർത്തികൾ ഇല്ലാത്ത അവസ്ഥ രാജ്യത്ത് സാമ്പത്തികമായും രാഷ്ട്രീയപരമായും നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ തന്നെ ചരിത്രത്തിൽ പലരാജ്യങ്ങളും സമുദ്രാതിർത്തിക്കു വേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.
വരി 378:
: {{note label|Within|d|d}} ''കേവലം ഒരു രാജ്യത്തിനാൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു''
: {{note label|Partially unrecognized|e|e}} പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല
 
== കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: അവയുടെ അവസ്ഥയ്ക്ക് അനുസരിച്ച് ==
ഒന്നോ ഒന്നിലധികമോ രാജ്യങ്ങളാൽ ഭൂപരിവേഷ്ഠിത രാജ്യങ്ങൾ ചുറ്റപ്പെടാം. അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭൂപരിവേഷ്ഠിത രാജ്യങ്ങളെ ഇപ്രകാരം തരം തിരിക്കാം
 
=== ഒരൊറ്റ രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യങ്ങൾ ===
പൂർണ്ണമായും മറ്റൊരുരാജ്യത്തിനകത്ത് വരുന്ന പരമാധികാര രാഷ്ട്രട്രങ്ങൾ :
* {{Flag|ലെസോത്തൊ}}, [[South Africa|ദക്ഷിണാഫ്രിക്കക്ക്]] അകത്ത് വരുന്നു.
* {{Flag|സാൻ മരീനോ}}, [[Italy|ഇറ്റലിക്ക്]] അകത്ത് വരുന്നു.
* {{Flag|വത്തിക്കാൻ സിറ്റി}}, [[Rome|റോമിന്റെ]] ഭാഗം, [[Italy|ഇറ്റലിക്ക്]] അകത്ത് പെടുന്നു.
 
=== രണ്ട് രാജ്യങ്ങളാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ ===
സമുദ്രാതിർത്തിയില്ലതെ കേവലം രണ്ട് രാജ്യളോട് മാത്രമായി അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളാണുള്ളത്:
* {{Flag|അൻഡോറ}} ([[France|ഫ്രാൻസിനും]] [[Spain|സ്പെയ്നിനും]] ഇടക്ക്)
* {{Flag|ഭൂട്ടാൻ}} (ഇന്ത്യക്കും ചൈനക്കും ഇടയിൽ)
* {{Flag|ലിക്റ്റൻ‌സ്റ്റൈൻ}} (ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യം, [[Switzerland|സ്വിറ്റ്സർലാൻഡിനും]] [[Austria|ഓസ്ട്രിയയ്ക്കും]] ഇടയിൽ)
* {{Flag|മോൾഡോവ}} (ഉക്രൈനിനും റൊമേനിയയ്ക്കും ഇടയിൽ)
* {{Flag|മംഗോളിയ}} (റഷ്യക്കും ചൈനക്കും ഇടയിൽ)
* {{Flag|നേപ്പാൾ}} (ഇന്ത്യക്കും ചൈനക്കും ഇടയിൽ)
* {{Flag|സ്വാസിലാന്റ്}} (സൗത്താഫ്രിക്കക്കും മൊസാംബിക്കിനുമിടയിൽ)
[[States with limited recognition|അന്താരാഷ്ട്രതലത്തിൽ പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത]] രണ്ട് രാജ്യങ്ങളേയും ഈ ഗണത്തിൽ ഉൾപ്പെടുത്താം:
* {{Flag|സൗത്ത് ഒസ്സെഷ്യ}} (റഷ്യയ്ക്കും ജോർജ്ജിയക്കുമിടയിൽ)
* {{Flag|ട്രാൻസ്നിസ്ട്രിയ}} (ഉക്രൈനിനും മോൾഡോവയ്ക്കുമിടയിൽ)
 
=== ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ ===<!--Section redirected from [[Doubly landlocked country]]-->
കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യം, കരയാൽ ചുറ്റപ്പെട്ട മറ്റ് രാജ്യങ്ങളോട് മാത്രമായി അതിർത്തി പങ്കിടുകയാണെങ്കിൽ അതിനെ "ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യം" എന്ന് പറയുന്നു. അതായത് ഈ രാജ്യത്തുള്ളവർക്ക് സമുദ്രതീരത്തെത്തുവാൻ കുറഞ്ഞത് രണ്ട് രാജ്യങ്ങളെങ്കിലും മറികടക്കേണ്ടി വരുന്നു.<ref>{{cite web|url=http://www.geolounge.com/landlocked-countries/|title=Landlocked Countries|access-date=November 4, 2015|last1=Dempsey Morais|first1=Caitlin|date=|publisher=Geolounge}}</ref><ref>{{cite web|url=http://geography.about.com/od/politicalgeography/a/landlocked.htm|title=Landlocked Countries|access-date=November 4, 2015|last1=|first1=|date=|publisher=[[About.com]]}}</ref>
* {{flag|ലിക്റ്റൻ‌സ്റ്റൈൻ}}: [[Central Europe|മധ്യയൂറോപ്പിലെ]] ഒരു ചെറുരാജ്യം, [[Switzerland|സ്വിറ്റ്സർലാൻഡും]] [[Austria|ഓസ്ട്രിയയുമായി]] അതിർത്തി പങ്കിടുന്നു.<ref>{{cite journal|title=IGU regional conference on environment and quality of life in central Europe|journal=GeoJournal|issue=4|doi=10.1007/BF00273120|year=1992|volume=28}}</ref>
* {{flag|ഉസ്ബെക്കിസ്ഥാൻ}}: [[Central Asia|മധ്യ ഏഷ്യയിൽ]] സ്ഥിതിചെയ്യുന്നു, [[Afghanistan|അഫ്ഗാനിസ്ഥാൻ]], [[Kazakhstan|കസാഖ്സ്ഥാൻ]], [[Kyrgyzstan|കിർഗിസ്ഥാൻ]], [[Tajikistan|തജിക്കിസ്ഥാൻ]], [[Turkmenistan|തുർക്ക്മെനിസ്ഥാൻ]] എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.<ref>[https://www.cia.gov/library/publications/the-world-factbook/geos/uz.html CIA World Factbook Uzbekistan]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കരയാൽ_ചുറ്റപ്പെട്ട_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്