"വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[കേരളം|കേരളത്തിൽ]], [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] [[പാലക്കാട്]] നഗരത്തിനടുത്തുള്ള [[വടക്കന്തറ|വടക്കന്തറയിൽ]] സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ശ്രീ രാമപുരം മഹാവിഷ്ണുക്ഷേത്രം.''' ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ [[മഹാവിഷ്ണു|മഹാവിഷ്ണുഭഗവാൻ]] മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രം [[വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം|വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രത്തിന്റെ]] തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഭഗവതിക്ഷേത്രത്തെക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. രണ്ടും ഒറ്റ ക്ഷേത്രമായാണ് ഇപ്പോൾ ഗണിയ്ക്കപ്പെടുന്നത്. [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം.
 
== ഐതിഹ്യം ==
 
ഏകദേശം അറുന്നൂറുവർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് സൂചന. അതനുസരിച്ച് ഇവിടെയടുത്ത് കഴിഞ്ഞിരുന്ന ഒരു [[വാര്യർ]] കുടുംബവുമായി ബന്ധപ്പെട്ടാണ് കഥ പോകുന്നത്. രാമപുരത്ത് വാരിയം എന്ന് അറിയപ്പെട്ടിരുന്ന ഈ കുടുംബം വഴിയാണ് ക്ഷേത്രത്തിന് 'രാമപുരം' എന്ന പേരുവന്നത്. വാരിയത്തെ കാരണവർക്ക് ഒരുദിവസം പെട്ടെന്ന് വിഷ്ണുസാന്നിദ്ധ്യം അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹം വാരിയത്തിനടുത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കുകയുമായിരുന്നത്രേ. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് തിരുപുരായ്ക്കൽ ഭഗവതി വടക്കന്തറയിലെത്തിയത്. രാമപുരം ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഭഗവതി കുടികൊണ്ടു. അതാണ് പിന്നീട് പ്രസിദ്ധമായ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രമായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
[[വർഗ്ഗം:കേരളത്തിലെ മഹാവിഷ്ണുക്ഷേത്രങ്ങൾ]]
[[വർഗ്ഗം:പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങൾ]]