"തനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
No edit summary
 
[[ചിത്രം:Entire Tanakh scroll set.png|right|thumb|200px|സമ്പൂർണ്ണ തനക്ക് ചുരുളുകൾ]]
 
എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ [[യഹൂദർ]] ഉപയോഗിക്കുന്ന പേരാണ് '''തനക്ക്'''. "[[മസോറട്ടിക് പാഠം]]", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: [[പഞ്ചഗ്രന്ഥി]] എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ '''തോറാ''', പ്രവചനഗ്രന്ഥങ്ങളായ '''നെവീം''', പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന '''കെതുവിം''' എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് [[തോറാ]], [[നെവീം]], [[കെതുവിം]] എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. 'വായിക്കപ്പെടുന്നത്' എന്നർത്ഥമുള്ള "മിക്രാ" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. [[ബൈബിൾ|ബൈബിളിന്റെ]] പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്]], യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ത അളവുകളിൽ അടങ്ങുന്ന തനക്കിന്റെ ക്രിസ്തീയപാഠങ്ങൾ പൊതുവേ [[പഴയനിയമം]] എന്നറിയപ്പെടുന്നു. [[സെപ്ത്വജിന്റ്|സെപ്ത്വജിന്റും]] [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠവും]] തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. "നിയമത്തേയും പ്രവാചകന്മാരേയും" [[പുതിയനിയമം]] പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, [[പഴയനിയമം]], യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.<ref>For example, "the law of Moses, the prophets, and the psalms" in {{bibleverse||Luke|24:44–45|NIV}}</ref>
 
താൽമുദിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു യഹൂദപാരമ്പര്യം അനുസരിച്ച്<ref>Bava Basra 14b-15a, Rashi to Megillah 3a, 14a</ref> എബ്രായബൈബിൾഎബ്രായ [[ബൈബിൾ]] സംഹിത, യഹൂദമഹാസഭയിലെ മനീഷികൾ ക്രി.മു. 450-ഓടു കൂടി ക്രോഡീകരിച്ച് അന്നുമുതൽ മാറ്റമില്ലാതെ തുടർന്നതാണ്. എന്നാൽ എബ്രായബൈബിളിന്റെ കാനോനികസംഹിതയുടെ വികാസം ക്രി.മു. 200-നും ക്രി.വ. 200-നും ഇടയ്ക്കു നടന്നു എന്നാണ് മിക്കവാറും ആധുനിക പണ്ഡിതന്മാർ കരുതുന്നത്.
 
യഹൂദബൈബിളിന്റെയഹൂദ ബൈബിളിന്റെ എബ്രായഭാഷയിലെ മൂല ലിഖിതരൂപം ചില സ്വരാക്ഷരങ്ങൾ മാത്രം ചേർന്ന് മിക്കവാറും വ്യഞ്ജനമാത്രമായ(abjad) പാഠമായിരുന്നു. മദ്ധ്യയുഗങ്ങളിൽ, [[മസോറട്ടുകൾ]] എന്നറിയപ്പെടുന്ന ഒരുകൂട്ടം പണ്ഡിതന്മാർ, ഈ മൂലപാഠത്തോട് സ്വരങ്ങൾ ചേർക്കാനുള്ള ഒരു ഏകീകൃത വ്യവസ്ഥ രൂപപ്പെടുത്തി. തനക്കിന്റെ വായനാപാരമ്പര്യം പിന്തുടർന്ന് ഈ വ്യവസ്ഥ രൂപപ്പെടുത്തിയത് തിബേരിയസ് പാഠശാലയിലെ റബൈ അഹറോൻ ബെൻ മോസസ് ബെൻ അഷെർ ആണ്. അതിനാൽ ഇത് "തിബേരിയൻ സ്വരപദ്ധതി"(Tiberian vocalization) എന്നറിയപ്പെടുന്നു. യഹൂദമനീഷിയായ ബെൻ നഫ്‌താലിയുടേയും [[ബാബിലോണിയൻ]] പാഠശാലകളിലേയും ആശയങ്ങളും ഈ വ്യവസ്ഥയുടെ വികാസത്തെ സഹായിച്ചു.<ref>The Masorah of Biblia Hebraica Stuttgartensia, (ISBN 0-8028-4363-8, p. 20)</ref> ഈ ക്രമീകരണം താരതമ്യേന അടുത്തകാലത്തുണ്ടായതാണെങ്കിലും, അതിലെ സ്വരപദ്ധതി മോശെയ്ക്ക് സീനായ് മലയിൽ കിട്ടിയ ദൈവവെളിപാടിന്റെ തന്നെ ഭാഗമായിരുന്നു എന്നു ചില പരമ്പരാഗത രേഖകളും യാഥാസ്ഥിതിക യഹൂദരും അവകാശപ്പെടുന്നു. ഉച്ചാരണ, വിരാമവ്യവസ്ഥകളില്ലാതെ മൂലപാഠത്തിന്റെ വായന സാധ്യമാകുമായിരുന്നില്ല എന്ന യുക്തിയെയാണ് ഈ വാദം ആശ്രയിക്കുന്നത്. പാഠം (מקרא ''മിക്ര''), ഉച്ചാരണം (ניקוד ''നിഗ്ഗുദ്'') വായന (טעמים ''തെ-ആമിം'') എന്നിവയുടെ ചേർച്ച വായനക്കാരനെ, തനക്കിന്റെ ലളിതാർത്ഥവും, വാക്‌ധാരയുടെ സൂക്ഷ്മാർത്ഥങ്ങളും ഗ്രഹിക്കാൻ സഹായിക്കുന്നു.
 
==അവലംബം==
1,08,593

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2697728" എന്ന താളിൽനിന്ന് ശേഖരിച്ചത്