"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് എറണാകുളത്തപ്പൻ ഹാളിന്റെ തൊട്ടടുത്തായി [[തമിഴ്‌നാട്]] ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട മറ്റൊരു ക്ഷേത്രം കാണാം. [[വള്ളി|വള്ളീ]]-[[ദേവയാനി|ദേവയാനീസമേതനായ]] സുബ്രഹ്മണ്യസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിർമ്മാണശൈലിയിലും പൂജാവിധികളിലുമെല്ലാം തമിഴ് സ്വാധീനം പുലർത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. [[ഗണപതി]], [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തി]], [[മഹാവിഷ്ണു]], [[ദുർഗ്ഗ|ദുർഗ്ഗാദേവി]] എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
 
കിഴക്കേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി [[കർണാടക]] ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട മറ്റൊരു ചെറുക്ഷേത്രം കാണാം. ശ്രീഹനുമാൻ സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തോടുചേർന്ന് ഒരു [[അരയാൽ]] മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടിയിരിയ്ക്കുന്നു. അതായത് അരയാൽ [[ത്രിമൂർത്തികൾ|ത്രിമൂർത്തീസ്വരൂപമാകുന്നു]]. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഹനുമാൻ ക്ഷേത്രത്തിനും സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പഴക്കമേയുള്ളൂ. ഇതാകട്ടെ, എറണാകുളത്തെ തുളു മാധ്വബ്രാഹ്മണരുടെ ആഗ്രഹമനുസരിച്ച് അവരിലൊരാളായിരുന്ന കൊച്ചി ദിവാൻ വെങ്കടറാവു പണികഴിപ്പിച്ചതാണ്. കന്നഡ മധ്വസമ്പ്രദായമനുസരിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്. ഇത്തരത്തിൽ പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ [[ശ്രീകൃഷ്ണൻ]] മുഖ്യപ്രതിഷ്ഠയായി വരാത്ത അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പ്രധാനപ്രതിഷ്ഠയായ ഹനുമാൻ സ്വാമി പടിഞ്ഞാറോട്ട് ദർശനമായിരിയ്ക്കുന്നു. ഹനുമാനോടൊപ്പം ഇവിടെ [[ശ്രീരാമൻ|ശ്രീരാമനും]] പ്രതിഷ്ഠയുണ്ട്. ഉപദേവതകളായി നാഗദൈവങ്ങളും [[രാഘവേന്ദ്രസ്വാമികൾ|രാഘവേന്ദ്രസ്വാമികളും]] കുടികൊള്ളുന്നു.
 
=== ശ്രീകോവിൽ ===
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്