"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:National_Anthem_of_Tanzania_by_US_Navy_Band.ogg നെ Image:"God_Bless_Africa",_by_the_United_States_Navy_Band.oga കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDelinke...
No edit summary
വരി 83:
താൻസാനിയയിലെ പ്രധാന ഭൂപ്രദേശമായ തങ്കനീക്കയെ ഭൂപ്രകൃതിയനുസരിച്ച് മൂന്നായി വിഭജിച്ചിരിക്കുന്നു. (i) തീരസമതലം, (ii) ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമി (iii) ഉയരം കൂടിയ മധ്യപീഠഭൂമി. കിഴക്കൻ പീഠഭൂമിയുടെ വീതി കൂടിയ ഭാഗം തങ്കനീക്കാ തടാകവും കടന്ന് ന്യാസാ(Nyasa) തടാകം വരെ വ്യാപിച്ചിരിക്കുന്നു. ആഫ്രിക്കൻ വിള്ളൽ താഴ്വരയുടെ കി.-ഉം പ.-ഉം ശാഖകളുടെ മധ്യത്തിലാണ് മധ്യപീഠഭൂമിയുടെ സ്ഥാനം. പീഠഭൂമികളിൽ നിന്നു വ്യത്യസ്തമായി വിള്ളൽ താഴ്വരയുടെ അതിർത്തിയിൽ കുത്തനെ ഉയർന്നു നില്ക്കുന്ന ഉന്നത തടങ്ങൾ താൻസാനിയൻ ഭൂപ്രകൃതിയെ വ്യതിരിക്തമാക്കുന്നു. 900 മീ. ആണ് പ്രധാന ഭൂവിഭാഗത്തിന്റെ ശ.ശ. ഉയരം. വ.കിഴക്കൻ മേഖലയുടെ അതിർത്തിപ്രദേശങ്ങളിൽ പരീ, ഉസാമ്പ തുടങ്ങിയ ഒറ്റപ്പെട്ട ചില പർവതങ്ങൾ കാണാം. ലിവിങ്സ്റ്റൺ മലനിരകൾ എന്ന പേരിലറിയപ്പെടുന്ന കിപെൻജെറ (Kipengera) മലനിരകൾ ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ [[കിളിമഞ്ചാരോ കൊടുമുടി|കിലിമഞ്ജാരോ]] (പരമാവധി ഉയരം 5,895 മീ.) താൻസാനിയയുടെ വ. ഭാഗത്ത് സ്ഥിതിചെയ്യുന്നു.
 
[[സാംബീസി നദി|സാംബസി]] നദീമുഖത്തു നിന്ന് ആരംഭിച്ച് [[ചെങ്കടൽ|ചെങ്കടലിലേക്കു]] വ്യാപിക്കുന്ന ആഫ്രിക്കൻ വിള്ളൽ താഴ്വരയുടെ രണ്ട് ശാഖകൾ താൻസാനിയയിലൂടെ കടന്നുപോകുന്നുണ്ട്. ഇടുങ്ങിയതും ആഴമേറിയതും ചെങ്കുത്തായ പാർശ്വങ്ങളോടു കൂടിയതുമായ ഈ താഴ്വരയുടെ ഒരു ശാഖ പടിഞ്ഞാറൻ അതിർത്തിയിലൂടെയും മറ്റൊരു ശാഖ മധ്യ താൻസാനിയയിലൂടെയുമാണ് കടന്നുപോകുന്നത്. പടിഞ്ഞാറൻ ശാഖയിലാണ് [[ടാംഗനിക്ക തടാകം|തങ്കനീക്കാ തടാകത്തിന്റെ]] സ്ഥാനം. തങ്കനീക്കയുടെ തീരപ്രദേശം കണ്ടൽസസ്യങ്ങൾ വളരുന്ന ചതുപ്പുപ്രദേശങ്ങളാലും തെങ്ങിൻതോപ്പുകളാലും സമൃദ്ധമാണ്. സു. 800 കി.മീ. ആണ് തീരദേശ ദൈർഘ്യം. സാൻസിബാർ, പെംബ ദ്വീപുകൾ തീരക്കടലിലായി സ്ഥിതിചെയ്യുന്നു. സു. 1660 ച.കി.മീ. വിസ്തീർണം സാൻസിബാറിനുണ്ട്; പെംബയ്ക്ക് സു. 985 ച.കി.മീ.-ഉം.
 
== കാലാവസ്ഥ ==
വരി 212:
[[വർഗ്ഗം:ടാൻസാനിയ]]
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ]]
<references />
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്