"റെനെ ദെക്കാർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 46:
യൂറോപ്പിലെ ബൗദ്ധിക ജീവിതമണ്ഡലത്തിൽ പുതിയ രീതിയിലുള്ള ചില ചലനങ്ങൾ സൃഷ്ടിക്കുവാൻ ദെക്കാർത്തെയുടെ ചിന്തകൾക്കു കഴിഞ്ഞു. ഇദ്ദേഹം രൂപംനല്കിയ യുക്തിവാദങ്ങളെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും എതിർത്തു. കത്തോലിക്കർ ആരും ദെക്കാർത്തെയുടെ കൃതികൾ വായിക്കരുതെന്ന് 1663-ൽ മാർപാപ്പ നിരോധനം ഏർപ്പെടുത്തി. പാരമ്പര്യവിജ്ഞാനികളായ ശാസ്ത്രജ്ഞന്മാർ ദെക്കാർത്തെയുടെ ഭൌതികശാസ്ത്രസിദ്ധാന്തങ്ങളെ വിട്ടുവീഴ്ചാരഹിത മനോഭാവത്തോടെ ഖണ്ഡിച്ചു. എന്നാൽ ഏറെ താമസിയാതെ ദെക്കാർത്തെയുടെ ആശയങ്ങളുടെ സ്വാധീനം തത്ത്വശാസ്ത്രം, ശാസ്ത്രീയവിജ്ഞാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ ഉൾപ്പെടെ എല്ലാ വിജ്ഞാനശാഖകളിലും പ്രകടമായി. പല യൂറോപ്യൻ രാജ്യങ്ങളിലും 18-ആം ശതകത്തിൽ ശക്തമായിത്തീർന്ന ഭൗതികവാദത്തിന്റെ (Materialism) അടിസ്ഥാനം ദെക്കാർത്തെയുടെ ചിന്തകൾ തന്നെയായിരുന്നു. ആധുനികകാലത്തുള്ള ആശയവാദത്തിന്റെ (Idealism) വളർച്ചയ്ക്കും ദെക്കാർത്തിയൻ ചിന്തകൾ സഹായകരമായി.
 
=‍==ഗണിതശാസ്ത്രം‍===
ഗണിതശാസ്ത്രരംഗത്ത് ഇദ്ദേഹത്തിന്റെ നിഗമനങ്ങൾ ഇന്നും പ്രസക്തമായിരിക്കുന്നു. ജ്യാമിതീയ പ്രശ്നങ്ങളിൽ ബീജഗണിതത്തിന്റെ ഉപയോഗം കണ്ടെത്തിയത് ദെക്കാർത്തെയായിരുന്നു. ഏതെങ്കിലും പ്രതലത്തിലുള്ള ഒരു ബിന്ദുവിന്റെ ആപേക്ഷിക സ്ഥാനനിർണയനത്തിന് നിർദ്ദേശാങ്കങ്ങളായി സംഖ്യകളെ ആശ്രയിക്കാമെന്ന അടിസ്ഥാന ആശയം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇതിലൂടെ വിശ്ളേഷക ജ്യാമിതി എന്ന ഗണിതശാഖയ്ക്കു രൂപംനല്കാൻ (1637) ഇദ്ദേഹത്തിനു കഴിഞ്ഞു. നിർദ്ദേശിതമായ പ്രതലത്തെ, നിയതമായ ഒരു ബിന്ദുവിൽ ഖണ്ഡിക്കുന്ന രണ്ട് ലംബരേഖകൾകൊണ്ട് നിർവചിച്ചാൽ, ഈ രേഖകളെ ആധാരമാക്കി കേവലം രണ്ട് അക്കങ്ങൾ/സംഖ്യകൾ ഉപയോഗിച്ച്, ആ പ്രതലത്തിലെ ഏതു ബിന്ദുവിന്റെയും സ്ഥാനനിർണയനം നടത്താമെന്ന് ഇദ്ദേഹം സ്ഥാപിച്ചു. സ്വതന്ത്രമായുള്ള ഒരു ചരവും അതിന്റെ മൂല്യത്തെ ആശ്രയിക്കുന്ന മറ്റൊരു ആശ്രയചരവും (dependent variable) തമ്മിലുള്ള ബന്ധം ഒരു വാക്യത്തിലൂടെ നിർവചിക്കാൻ കഴിയുമെങ്കിൽ അവയുടെ വിവിധ മൂല്യങ്ങൾ കാർട്ടീഷ്യൻ രീതിയിൽ രേഖപ്പെടുത്തുകവഴി അത്തരം ബിന്ദുക്കളുടെ ഒരു പഥം അഥവാ ലേഖ ലഭ്യമാകുമെന്നും ദെക്കാർത്തെ കാണിച്ചു. ബീജഗണിതവുമായി ജ്യാമിതീയാശയങ്ങളെ കൂട്ടിയോജിപ്പിച്ച് ഏതുതരം വക്രങ്ങളുടെയും സമവാക്യങ്ങൾ കണ്ടെത്തുവാൻ വിശ്ലേഷക ജ്യാമിതി സഹായകമായി. ദെക്കാർത്തെയുടെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും ചുവട്ടിൽ തന്റെ പേരിന്റെ ലത്തീൻ രൂപമായ 'റെനേയസ് കാർട്ടീഷ്യസ്' എന്ന പേരാണ് ഇദ്ദേഹം നല്കിപ്പോന്നത്. ഇക്കാരണത്താൽ ഇദ്ദേഹത്തെ ആദരിച്ച് 'കാർട്ടീഷ്യൻ നിർദ്ദേശാങ്കങ്ങൾ' എന്ന സംജ്ഞ പ്രചാരത്തിൽ വന്നു.
 
"https://ml.wikipedia.org/wiki/റെനെ_ദെക്കാർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്