"പന്തളം ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added family details
adding a poster of Pandalam Balans Music Concert
വരി 19:
[[സ്വാതിതിരുനാൾ_സംഗീത_അക്കാദമി|സ്വാതി തിരുനാൾ സംഗീത കോളേജിൽ]] ഉണ്ടായിരുന്ന ‘സംസ്‌കാര’ എന്നൊരു സംഘടനയുടെ വാർഷികത്തോടനുബന്ധിച്ചാണ് ബാലൻ കോളേജിലെ സ്റ്റേജിൽ ആദ്യമായി ഒരു പാട്ട് പാടിയത്. ആ പാട്ട് കേട്ട അന്നവിടെ ഉണ്ടായിരുന്ന മുരളി സിത്താര പിന്നീട് തിരുവനന്തപുരത്തെ അന്നത്തെ പ്രശസ്തമായിരുന്ന ‘സിത്താര’ എന്ന ഗാനമേള ട്രൂപ്പിലേക്ക് ഗായകനായി ക്ഷണിച്ചു. പിന്നീട് [[കമ്മ്യൂണിസ്റ്റ്_പാർട്ടി_ഓഫ്_ഇന്ത്യ_(മാർക്സിസ്റ്റ്)|സിപിഐ - എമ്മിന്റെ]] [[പതിമൂന്നാം പാർട്ടി കോൺഗ്രസ്]] തിരുവനന്തപുരത്തു നടന്നപ്പോൾ പന്തളം ബാലന് ജി. ദേവരാജനുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റെ ക്വയറിൽ പാടാനും അവസരം ഉണ്ടായി. പിന്നീട് ജി. ദേവരാജൻ ക്വയറിൽ ലീഡ് സിംഗർ ആയി ബാലൻ.
 
[[ചിത്രം:Pandalam_balan_kacheri.jpg|thumb|right|250px|പന്തളം ബാലൻറെ സംഗീത സദസ്സിന്റെ പോസ്റ്റർ]]1989ൽ [[പി._കൃഷ്ണപിള്ള|പി.കൃഷ്ണപ്പിള്ളയുടെ]] ജീവിത കഥയെ ആസ്പദമാക്കി [[പി.എ._ബക്കർ|പി.എ ബക്കർ]] സംവിധാനം ചെയ്ത [[സഖാവ്: വിപ്ലവത്തിന്റെ ശുക്രനക്ഷത്രം]] എന്ന സിനിമയ്ക്കു വേണ്ടി ജി.ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങൾ പാടിത്തുടങ്ങിയ പന്തളം ബാലൻ പിന്നെയും പല സിനിമകളിലും നാടകങ്ങളിലും സംഗീത ആൽബങ്ങളിലും ഭക്തിഗാന ആൽബങ്ങളിലും പാടിയെങ്കിലും ഗാനമേളകളിലൂടെയാണ് പ്രശസ്തനായത്.<ref name=m3db/> മംഗളം, സിംഗിങ്ങ് ബേർഡ്‌സ്, കലാഭവൻ, സിതാര, സ്വാതി എന്നീ ഗാനമേള ട്രൂപ്പുകളിൽ പാടി. 80-കളുടെ അവസാനവും 90-കളിലും ഗാനമേള സദസുകളിലെ മിന്നുന്ന താരമായിരുന്നു. ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള’ എന്ന ചൊല്ല് മലയാള ഭാഷയിൽ വന്നത് തന്നെ ആ പ്രശസ്തിയുടെ തെളിവായി കാണാം.<ref name=azh/> 90 കളിൽ രഞ്ജിനി ക്യാസറ്റുകളുടെ സംഗീത ആൽബങ്ങളിൽ [[ബേണി_ഇഗ്നേഷ്യസ്|ബേണി-ഇഗ്നേഷ്യസ്]] എന്ന സംഗീത സംവിധായകരുടെ സംഗീതത്തിൽ ഇറങ്ങിയ പല ആൽബങ്ങളിലും പന്തളം ബാലൻ പാടി. 1992ൽ സ്വന്തമായി [[ഗാനമേള]] ട്രൂപ്പ് തുടങ്ങി.ഗാനമേള രംഗത്ത് 8000 വേദികൾ പൂർത്തിയാക്കി.ഗാനമേള രംഗത്ത് സജീവമായി നിൽക്കുന്നതോടൊപ്പം പന്തളം ബാലൻ ശാസ്ത്രീയ സംഗീത കച്ചേരികളും അവതരിപ്പിക്കുന്നു.
 
ബാലൻ സംഗീതസംവിധാനം നിർവഹിച്ച 'അകന്നകന്ന് അകലെ നീ’ എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/പന്തളം_ബാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്