"തില്ലാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tillana}}
{{Carnatic}}
നൃത്തത്തിനു പശ്ചാത്തലമായി ഉപയോഗിക്കുന്ന സംഗീതസൃഷ്ടികളിലൊന്നാണ് '''തില്ലാന'''. സംഗീത കച്ചേരികളിലും ഇവ ആലപിക്കാറുണ്ട്. ജതികളും സ്വരങ്ങളും സാഹിത്യപദങ്ങളും ഉൾക്കൊള്ളുന്നവയാണ് തില്ലാനകൾ.
==ഘടന==
തില്ലാനകളുടെ പല്ലവിയിലും അനുപല്ലവിയിലും ജതികളും സ്വരങ്ങളും മാത്രമാണ് ഉണ്ടാവുക. എന്നാൽ ചരണത്തിൽ സാഹിത്യവും ഉണ്ടാകും. നാ ധൃതീം, തോം, തം, തകധിമി, തധീം കിണതോം തുടങ്ങിയ ജതികളായിരിക്കും ഇവയുടെ പല്ലവിയുടെയും അനുപല്ലവിയുടെയും ഭാഗങ്ങൾ. ഭൂരിഭാഗം തില്ലാനകളും ജതികളിലാണ് ആരംഭിക്കുന്നത്. സംഗീത കച്ചേരികളുടെ അവസാനഭാഗത്തായാണ് തില്ലാനകൾ സാധാരണയായി ആരംഭിക്കുന്നത്. സ്വാതി തിരുനാൾ, പട്ടണം സുബ്രഹ്മണ്യ അയ്യർ, രാമനാഥപുരം ശ്രീനിവാസയ്യർ തുടങ്ങിയവർ ധാരാളം തില്ലാനകൾ രചിച്ചിട്ടുണ്ട്.
==പ്രശസ്തമായ തില്ലാനകൾ==
*[[ഗീതദുനികു തക ധീം]] - രാഗം: [[ധനശ്രീ]] - രചയിതാവ്: [[സ്വാതി തിരുനാൾ]]
*[[തില്ലാന (ആനന്ദഭൈരവി)|താ ധിരന തന ധിരന]] - രാഗം: [[ആനന്ദഭൈരവി]] - രചയിതാവ്: [[തഞ്ചാവൂർ ശങ്കര അയ്യർ]]
*[[താം താം]] - രാഗം: [[കമാസ്]] - രചയിതാവ്: [[പട്ടണം സുബ്രഹ്മണ്യ അയ്യർ]]
"https://ml.wikipedia.org/wiki/തില്ലാന" എന്ന താളിൽനിന്ന് ശേഖരിച്ചത്