"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
}}
'''എറണാകുളം ശിവക്ഷേത്രം''' [[എറണാകുളം]] നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള [[വേമ്പനാട്ട് കായൽ|കൊച്ചി കായലിലേക്ക്]] ദർശനം ചെയ്തു സ്ഥിതി ചെയ്യുന്നു. അത്യുഗ്രമൂർത്തിയായ [[ശിവൻ|പരമശിവനാണ്‌]] മുഖ്യ പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്. പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും [[കൊച്ചി രാജ്യം|കൊച്ചി രാജാക്കന്മാരും]] ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ശിവക്ഷേത്രത്തിന്‌ സമീപം ഹനുമാൻക്ഷേത്രവും സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിൽ]] ഒന്നാണിത് <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref> [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 
 
==ഐതിഹ്യം==
 
Line 56 ⟶ 54:
 
=== ക്ഷേത്രപരിസരവും മതിലകവും ===
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് കൊച്ചിക്കായലിന്റെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കലാലയങ്ങളിലൊന്നായ [[മഹാരാജാസ് കോളേജ്]], [[കണയന്നൂർ താലൂക്ക്]] ഓഫീസ്, സെഷൻസ് കോടതി, കൊച്ചി ആർട്ട് ഗ്യാലറി, രാജേന്ദ്രമൈതാൻ, സുഭാഷ് പാർക്ക് തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നത്. കായലിനോടുചേർന്ന് മറൈൻ ഡ്രൈവ് റോഡ് സ്ഥിതിചെയ്യുന്നു. റോഡിന്റെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ കവാടം കാണാം. റോഡിൽ നിന്ന് ക്ഷേത്രഗോപുരം വരെ ഏകദേശം നൂറുമീറ്റർ ദൂരം കാണും. ക്ഷേത്രകവാടത്തിന
 
=== ശ്രീകോവിൽ ===
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്