"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 115:
നാഗാസ്ത്രം പ്രയോഗിച്ചപ്പോൾ ദിക്കൊക്കെയും ശോഭിച്ചു . വാനത്തിൽ കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട്
കർണ്ണന്റെ നാഗാസ്ത്രം മുന്നേറി . അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട് " അർജ്ജുനാ നീ മരിച്ചു കഴിഞ്ഞു " എന്ന് കർണ്ണൻ വെമ്പലോടെ പറഞ്ഞുപോയി . എന്നാൽ ഭഗവാൻ കൃഷ്ണൻ സമയോചിതമായി പ്രവർത്തിച്ചു .
ഭയാനകമായ നാഗാസ്ത്രം വരുന്നതുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ തേർത്തട്ടിനെ നാലംഗുലം ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തുകയും പാഞ്ഞുവന്ന നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തെ തകർത്തുകൊണ്ട് കടന്നുപോകുകയും ചെയ്തു . ദേവേന്ദ്രൻ അണിയിച്ച ഈ കിരീടത്തിന്റെ മഹത്ത്വത്താലാണ് അർജ്ജുനന് കിരീടി എന്ന് പേരുണ്ടായത് . ദിവ്യാസ്ത്രങ്ങൾക്കു പോലും അപ്രതിരോധ്യമായ ആ കിരീടത്തെ കർണ്ണന്റെ സർപ്പമുഖബാണം തകർത്തുകളഞ്ഞു . കിരീടം കത്തിക്കരിഞ്ഞു പൊടിയായി നിലംപതിച്ചു . അതിനു ശേഷം അശ്വസേന നാഗം കിരീടം വീണ സ്ഥാനത്തുനിന്നും ഉയർന്നുവന്നു കർണ്ണനോട് തന്നെ വീണ്ടും ഒരസ്ത്രത്തോടൊപ്പം അയയ്ക്കുവാനും കര്ണ്ണന് വേണ്ടി താൻ അർജ്ജുനനെ വധിക്കുമെന്നും അറിയിച്ചു . എന്നാൽ കർണ്ണൻ അത് സ്വീകരിക്കുകയുണ്ടായില്ല . മാത്രവുമല്ല സ്വന്തം കഴിവിനാൽ അർജുനനെ വധിക്കാൻ സാധിയ് ക്കുമെന്നും കർണൻ പറഞ്ഞു തു

തുടർന്ന് അർജ്ജുനനെ വധിക്കുവാനായി സ്വയം അസ്ത്രരൂപമെടുത്തു കുതിച്ചു പാഞ്ഞ നാഗത്തെ കൃഷ്ണൻ അർജ്ജുനനു കാണിച്ചു കൊടുക്കുകയും ആറ് മഹാസ്ത്രങ്ങളാൽ അർജ്ജുനൻ ആ നാഗത്തെ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തു .
തുടർന്നു നടന്ന യുദ്ധത്തിൽ അർജ്ജുനൻ ബാണങ്ങളാൽ കർണ്ണനെ തീർത്തും പരവശനാക്കുകയുണ്ടായി . ആ സമയത്തു അർജ്ജുനൻ കർണ്ണനെ വധിക്കുകയുണ്ടായില്ല . അതുകണ്ടു കൃഷ്ണൻ അർജ്ജുനനെ ശാസിച്ചു . തുടർന്ന് കർണ്ണൻ വീണ്ടും ഉന്മേഷവാനായി യുദ്ധം തുടങ്ങിയെങ്കിലും പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി . തേര് ഇളകുകയുണ്ടായില്ല . കൂടാതെ പരശുരാമന്റെ ശാപത്താൽ [[ബ്രഹ്‌മാസ്‌ത്രം|ബ്രഹ്മാസ്ത്രം]] വേണ്ടവിധം തോന്നുകയുണ്ടായില്ല . കർണ്ണൻ ആകപ്പാടെ പരിഭ്രമിച്ചു നടുങ്ങിപ്പോയി . തന്റെ വധകാലം അടുത്തെന്നോർത്തു അദ്ദേഹം സഹിക്കാനാകാതെ ധർമ്മത്തെ അധിക്ഷേപിച്ചു . തുടർന്ന് അർജ്ജുനന്റെ അസ്ത്രങ്ങളേറ്റുകൊണ്ടു തേരിൽ നിന്നും ചാടിയിറങ്ങിയ കർണ്ണൻ തന്റെ രണ്ടു കയ്യുംകൊണ്ടു രഥചക്രത്തെ പിടിച്ചു പൊക്കിനോക്കി . ഫലമുണ്ടായില്ല . രഥചക്രം അണുമാത്രം പോലുമിളകിയില്ല .ആ തത്രപ്പാടിൽ കർണ്ണൻ ദിവ്യമായ തന്റെ രഥചക്രങ്ങളെ വലിക്കവേ ഭൂമണ്ഡലത്തെയാകെ നാലംഗുലം വലിച്ചുയർത്തിക്കളഞ്ഞു .
എന്നിട്ടും രഥചക്രം ഇളകിയില്ല .
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്