"പന്തളം ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
[[സ്വാതി തിരുനാൾ സംഗീത കോളേജ്|സ്വാതി തിരുനാൾ സംഗീത കോളേജിൽ]] ഉണ്ടായിരുന്ന ‘സംസ്‌കാര’ എന്നൊരു സംഘടനയുടെ വാർഷികത്തോടനുബന്ധിച്ചാണ് ബാലൻ കോളേജിലെ സ്റ്റേജിൽ ആദ്യമായി ഒരു പാട്ട് പാടിയത്. ആ പാട്ട് കേട്ട ആരോ പറഞ്ഞ് അറിഞ്ഞാണ് പിന്നീട് മോഹൻ സിത്താരയുടെ നേതൃത്ത്വത്തിൽ നടത്തിയിരുന്ന തിരുവനന്തപുരത്തെ അന്നത്തെ പ്രശസ്തമായിരുന്ന ‘സിത്താര’ എന്ന ഗാനമേള ട്രൂപ്പ് ബാലനെ അവരുടെ ട്രൂപ്പിലേക്ക് ഗായകനായി ക്ഷണിച്ചത്. പിന്നീട് സിപിഐ - എമ്മിന്റെ [[പതിമൂന്നാം പാർട്ടി കോൺഗ്രസ്]] തിരുവനന്തപുരത്തു നടന്നപ്പോൾ പന്തളം ബാലന് ജി. ദേവരാജനുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റെ ക്വയറിൽ പാടാനും അവസരം ഉണ്ടായി. പിന്നീട് ജി. ദേവരാജൻ ക്വയറിൽ ലീഡ് സിംഗർ ആയി ബാലൻ.
 
1989ൽ [[പി._കൃഷ്ണപിള്ള|പി.കൃഷ്ണപ്പിള്ളയുടെ]] ജീവിത കഥയെ ആസ്പദമാക്കി [[പി.എ ബക്കർ]] സംവിധാനം ചെയ്ത [[സഖാവ്: വിപ്ലവത്തിന്റെ ശുക്രനക്ഷത്രം]] എന്ന സിനിമയ്ക്കു വേണ്ടി ജി.ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങൾ പാടിത്തുടങ്ങിയ പന്തളം ബാലൻ പിന്നെയും പല സിനിമകളിലും നാടകങ്ങളിലും സംഗീത ആൽബങ്ങളിലും ഭക്തിഗാന ആൽബങ്ങളിലും പാടിയെങ്കിലും ഗാനമേളകളിലൂടെയാണ് പ്രശസ്തനായത്. മംഗളം, സിംഗിങ്ങ് ബേർഡ്‌സ്, കലാഭവൻ, സിതാര, സ്വാതി എന്നീ ഗാനമേള ട്രൂപ്പുകളിൽ പാടി. 80-കളുടെ അവസാനവും 90-കളിലും ഗാനമേള സദസുകളിലെ മിന്നുന്ന താരമായിരുന്നു. ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള’ എന്ന ചൊല്ല് മലയാള ഭാഷയിൽ വന്നത് തന്നെ ആ പ്രശസ്തിയുടെ തെളിവായി കാണാം. 90 കളിൽ രഞ്ജിനി ക്യാസറ്റുകളുടെ സംഗീത ആൽബങ്ങളിൽ [[ബെർണി-ഇഗ്നേഷ്യസ്]] എന്ന സംഗീത സംവിധായകരുടെ സംഗീതത്തിൽ ഇറങ്ങിയ പല ആൽബങ്ങളിലും പന്തളം ബാലൻ പാടി. 1992ൽ സ്വന്തമായി [[ഗാനമേള]] ട്രൂപ്പ് തുടങ്ങി.ഗാനമേള രംഗത്ത് 8000 വേദികൾ പൂർത്തിയാക്കി.ഗാനമേള രംഗത്ത് സജീവമായി നിൽക്കുന്നതോടൊപ്പം പന്തളം ബാലൻ ശാസ്ത്രീയ സംഗീത കച്ചേരികളും അവതരിപ്പിക്കുന്നു.
 
ബാലൻ സംഗീതസംവിധാനം നിർവഹിച്ച 'അകന്നകന്ന് അകലെ നീ’ എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/പന്തളം_ബാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്