"കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
== സംഗീതാഭ്യാസം ==
 
അദ്ദേഹം കുട്ടിക്കാലത്ത് വെള്ളാറ്റഞ്ഞൂർ രാമൻ നമ്പീശൻ എന്ന മദ്ദള കലാകാരന്റെ കീഴിൽ അഷ്ടപദി പാടുവാൻ പഠിച്ചു. പിന്നീട് ഒരു പിഷാരടിയുടെ ശിഷ്യനായി ഓട്ടൻതുള്ളലും പഠിച്ചു. തുള്ളൽക്കാരനായി വേഷമിട്ടിരുന്ന കാലത്ത്, 1930ൽ അദ്ദേഹം കുന്നംകുളത്ത് കക്കാട് കാരണവപ്പാടിന്റെ കോവിലകത്ത് എത്തിച്ചേരുകയും അവിടെ കാരണവപ്പാട് സംഗീതശിക്ഷണത്തിന് താമസിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കലാമണ്ഡലത്തിൽ ചേർന്നു. നമ്പീശൻ കലാമണ്ഡലത്തിലെ സംഗീതവിഭാഗത്തിൽ ആദ്യത്തെ വിദ്യാർത്ഥികളിലൊരാളായിരുന്നു .
 
കാവശ്ശേരി സാമിക്കുട്ടി ഭാഗവതരുടെ കീഴിലാണ് നമ്പീശൻ കഥകളി സംഗീതത്തിൽ അഭ്യാസം തുടങ്ങിയത്. കുട്ടൻ (രാമഗുപ്തൻ) ഭാഗവതരും കലാമണ്ഡലത്തിൽ അദ്ദേഹത്തെ അഭ്യസിപ്പിച്ചു. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഒപ്പം ശിങ്കിടിയായി ദീർഘകാലം പാടി അരങ്ങു പരിചയവും അദ്ദേഹം നേടി. വെങ്കിടകൃഷ്ണ ഭാഗവതരുടെ ശൈലി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കളരിയിൽ ചൊല്ലിയാടിക്കൊണ്ട് കഥകളിയിലെ ചിട്ടയും ചൊല്ലിയാടിക്കാനുള്ള കഴിവും അദ്ദേഹത്തിൽ കൂടുതൽ ഉറച്ചു.<ref> http://www.kalamandalam.org/daywithmasters.asp</ref>
"https://ml.wikipedia.org/wiki/കലാമണ്ഡലം_നീലകണ്ഠൻ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്