"എടപ്പാടി കെ. പളനിസാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: (തുടരും)
വരി 37:
1989-ൽ എടപ്പാടി നിയോജകമണ്ഡലത്തിൽനിന്നാണ് പളനിസാമി ആദ്യമായി നിയമസഭയിലെത്തുന്നത്. 1991-ലും ഇതേ മണ്ഡലത്തിൽ നിന്നും ഇദ്ദേഹം വീണ്ടും നിയമസഭാംഗമായി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ സംഖ്യകക്ഷിയായിരുന്ന പി.എം.കെ-യുടെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുച്ചെങ്കോട്ടെ മണ്ഡലത്തിൽ നിന്നും പളനിസാമി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് രാജി വെക്കേണ്ടതായി വന്നു. തുടർന്ന് 1999-ൽ നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും, 2004-ലെ ലോക്സഭാതെരഞ്ഞെടുപ്പിലും പളനിസാമി മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
 
എന്നാൽ 2011-ൽ വീണ്ടും എടപ്പാടി മണ്ഡലത്തിൽ തിരിച്ചെത്തിയ പളനിസാമി 34,738 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് ജയലളിതയുടെ മന്ത്രിസഭയിലെ അംഗമായി. 2016-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 42,022 ആയി ഉയർത്തിയ പളനിസാമി, ജയലളിതയുടെ മന്ത്രിസഭയിൽ ജയലളിതക്കും പനീർശെൽവത്തിനും ശേഷമുള്ള പ്രധാന നേതാവായി മാറി. ജയലളിതയുടെയും പിന്നീട് പനീർസെൽവത്തിൻെറയും മന്ത്രിസഭകളിൽ ദേശീയപാത, ചെറുതുറമുഖ വകുപ്പ് എന്നിവയുടെ ചുമതലകളായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.
 
===മുഖ്യമന്ത്രി സ്ഥാനത്തേക്ക്===
"https://ml.wikipedia.org/wiki/എടപ്പാടി_കെ._പളനിസാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്