"എടപ്പാടി കെ. പളനിസാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
സേലം ജില്ലയിൽ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കർഷകകുടുംബത്തിൽ 1954 മാർച്ച് രണ്ടിന് ജനനം. പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപെട്ട കറുപ്പഗൗഡരും തവുസുതായമ്മാളുമാണ് മാതാപിതാക്കൾ. ഈറോഡ് വാസകി കോളേജിലായിരുന്നു പളനിസാമിയുടെ ബിരുദപഠനം.
===രാഷ്ട്രീയത്തിൽ===
കോളേജ് പഠനകാലത്ത് എം .ജി .ആറിൽ ആകൃഷ്ടനായി എഐഎഡിഎംകെഎ.ഐ.എ.ഡി.എം.കെ പ്രവർത്തകനായി അദ്ദേഹം. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു. എം.ജി. ആറിൻെറ മരണത്തെ തുടർന്ന് 1987ൽ1987-ൽ പാർട്ടി പിളർന്നപ്പോൾ പളനിസാമി ജയലളിതയുടെ പക്ഷത്തുതന്നെപക്ഷത്തു നിന്നു.
 
പളനിസാമിയുടെഇദ്ദേഹത്തിന്റെ മികച്ച സംഘാടനപാടവം ശ്രദ്ധയിൽ പെട്ട ജയലളിത 1990-ൽ അവർ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലേക്കുയർന്നപ്പോൾ പളനിസാമിയെ സേലം ജില്ലയിലെ വടക്കുഭാഗത്തിൻെറ ചുമതലയുള്ള സെക്രട്ടറിയാക്കി.
 
1989-ൽ എടപ്പാടി നിയോജകമണ്ഡലത്തിൽനിന്നാണ് പളനിസാമി ആദ്യമായി നിയമസഭയിലെത്തുന്നത്. 1991-ലും ഇതേ മണ്ഡലത്തിൽ നിന്നും അദ്ദേഹംഇദ്ദേഹം വീണ്ടും നിയമസഭാംഗമായി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ സംഖ്യകക്ഷിയായിരുന്ന പി.എം.കെ-യുടെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുച്ചെങ്കോട്ടെ മണ്ഡലത്തിൽ നിന്നും പളനിസാമി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് രാജി വെക്കേണ്ടതായി വന്നു. തുടർന്ന് 1999-ൽ നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും, 2004-ലെ ലോക്സഭാതെരഞ്ഞെടുപ്പിലും പളനിസാമി മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
 
===മുഖ്യമന്ത്രി സ്ഥാനത്തേക്ക്===
 
==അവലംബം==
"https://ml.wikipedia.org/wiki/എടപ്പാടി_കെ._പളനിസാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്