"സ്പൈസ് ട്രേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 7:
1498 ൽ പോർട്ടുഗീസ് നാവികൻ വാസ്കോ ഡ ഗാമ ([[Vasco da Gama]]) യൂറോപ്പിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ഭാരതത്തിലേക്കുള്ള എളുപ്പമാർഗ്ഗം കണ്ടുപിടിച്ചത് മുതലാണ് സമുദ്രാനന്തരഗതാഗതത്തിന് പുതിയ തുടക്കമാകുന്നത്.
 
==അറബ് വ്യാപാരവും, മധ്യകാല യൂറോപ്പും''==
സുഗന്ധവ്യഞ്ജന മേഖലയിലെ റോമൻ ആധിപത്യം അവസാനിച്ചതും, ഇസ്ലാം മതത്തിൻറെ ഉദയവും ഈ മേഖലയിൽ അറബ് അപ്രമാദിത്യത്തിന് നാന്ദി കുറിച്ചു. 7, 8 നൂറ്റാണ്ടുകളോടെ വടക്കു-കിഴക്കൻ ഭൂഖണ്ഡങ്ങൾ, വിശേഷിച്ച് അറബികൾക്ക് ഇന്ത്യയുമായുള്ള സമുദ്രാനന്തരകച്ചവടം അവിഭാജ്യമായിത്തീർന്നു .കുരുമുളക്, ജാതിക്ക, കറുവാപ്പട്ട തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ അറബി വ്യാപാരികളിലൂടെ ലോകശ്രദ്ധയാകർഷിക്കപ്പെട്ടു.
പ്രാചീന ആഗോള സഞ്ചാരികളുടെ രചനകളിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചും കച്ചവടത്തെക്കുറിച്ചും ശ്രദ്ധേയമായ പരാമർശങ്ങളുണ്ട്. ചൈനീസ് സഞ്ചാരി ഹുയാൻ സാങിൻറെ യാത്രാവിവരണത്തിൽ പുരി, മുസിരിസ് തുടങ്ങിയ വാണിജ്യ തുറമുഖങ്ങളെപ്പറ്റി പരാമർശമുണ്ട്.
 
==കണ്ടുപിടിത്തത്തിൻറെ കാലഘട്ടം, നവയുഗം, നവപാത''==
15-ാം നൂറ്റാണ്ടിൻറെ മധ്യത്തോടെ കിഴക്കൻ ഭൂഖണ്ഡങ്ങളുമായുള്ള വാണിജ്യം സിൽക്ക് റോഡു വഴി നടത്തപ്പെട്ടിരുന്നു. ഇറ്റലിക്കും വെനീസിനുമിടയിലുള്ള വ്യാപാരം തഴച്ചു വളർന്നത്‌ ബൈസാന്ടിൻ([[Byzantine Empire|Byzantine Emperor]]) ചക്രവർത്തിയുടെ കാലഘട്ടത്തിലാണ്. 1453 ൽ ഓട്ടോമാൻ ചക്രവർത്തിയുടെ ആധിപത്യത്തോടെ സുഗന്ധവ്യഞ്ജനവ്യാപാരത്തിന് കടുത്ത നികുതി അടിച്ചേല്പ്പിക്കപ്പെട്ടു. അതോടെ വടക്ക് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ചരക്കുനീക്കത്തിനായി സമാന്തരപാത കണ്ടെത്താൻ നിർബന്ധിതരായി.
ഇന്ത്യയിലേക്കുള്ള സമാന്തര സമുദ്രപാത കണ്ടുപിടിക്കുന്നതിൽ വിജയിച്ചത് പോർട്ടുഗീസുകാരാണ്. 1488 ബർത്തോലമിയോ ഡയസ് ([[Bartolomeu Dias|Bartholomeu Diaz]]) ഗുഡ്ഹോപ്പ് മുനമ്പ്‌ വഴി ([[Cape of Good Hope|Cape of Good hope]]) ഏഷ്യൻഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്നു. 9 വർഷങ്ങൾക്കു ശേഷം 1497ൽ വാസ്കോ ഡ ഗാമ ഗുഡ്ഹോപ്പ് മുനമ്പ്‌ വഴി കേരളത്തിലെ കാപ്പാട് തുറമുഖത്തെത്തിച്ചേർന്നു. സുഗന്ധവ്യഞ്ജന കച്ചവടത്തിന്റെ നവയുഗം ആരംഭിക്കുന്നത് അതോടുകൂടിയാണ്. കോഴിക്കോട് സാമൂതിമാരുമായി കച്ചവടബന്ധം സ്ഥാപിച്ച ഗാമയിലൂടെ വൈദേശികാധിപത്യം പതുക്കെ കേരളത്തിൽ വേരോടാൻ തുടങ്ങി.
വരി 24:
തദ്ദേശീയ പാചകവിദ്യകൾ വടക്കുകിഴക്കൻ ഏഷ്യൻ ഭൂഖണ്ഡങ്ങളായ മല്യേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ പ്രശസ്തമായിത്തീർന്നു. ഇന്ത്യൻ മിശ്രവിവാഹം നടത്തിയ യൂറോപ്യന്മാരിലൂടെ, യൂറോപ്യൻ പാചക വിധികൾ ഇന്ത്യയിലുമെത്തിച്ചേർന്നു. കച്ചവടത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യൻ വ്യാപാരികൾ പോർട്ടുഗീസ് ഭാഷ അഭ്യസിച്ചു. ഇന്ത്യയിലേക്ക് വിനാഗിരി പരിചയപ്പെടുത്തിയതും പോർട്ടുഗീസുകാരാണ്. ഇന്ത്യൻ രുചിയിൽ പ്രചോദിതരായ വിദേശികൾ ഇന്ത്യൻ ഭോജനശാലകൾ യൂറോപ്പിലും ആരംഭിച്ചു. സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെ ഉണ്ടായ സാംസ്കാരിക വിനിമയത്തിന്റെ് അവശേഷിപ്പുകൾ ഇന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനില്ക്കുന്നു.
 
==ഇന്ത്യൻ സുഗന്ധവ്യഞ്ജനവ്യാപാരം-മുസിരിസ്'==
ഏതാണ്ട് 7000 വർഷങ്ങളുടെ സമ്പന്നമായചരിത്രം അവകാശപ്പെടാനുണ്ട് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്ക്. ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം, ഇന്ത്യയും പ്രമുഖമായ സുഗന്ധവ്യഞ്ജന നിർമ്മാതാക്കളായിരുന്നു. കേരളത്തിലെ മലബാർ തീരം, സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പേരു കേട്ട സ്ഥലമായിരുന്നു.
ദക്ഷിണഏഷ്യയിലെ പ്രമുഖവാണിജ്യകേന്ദ്രമായിരുന്ന മുസിരിസ്, ഈജിപ്റ്റുകാർ, ഗ്രീക്കുകാർ,ഫിനീഷ്യൻസ് തുടങ്ങിയ പ്രമുഖ വാണിജ്യ നഗരങ്ങളുമായെല്ലാം കച്ചവടം നടത്തിയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയിൽ സുഗന്ധവ്യഞ്ജനങ്ങൾ(കുരുമുളക്, ഏലം), മരതകം, മുത്ത്‌ തുടങ്ങിയ അമൂല്യരത്നങ്ങൾ,ആനക്കൊമ്പ്, ചൈനീസ് പട്ട് തുടങ്ങിയവ എല്ലാമുണ്ടാരുന്നു.
"https://ml.wikipedia.org/wiki/സ്പൈസ്_ട്രേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്