"ദേവീഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് '''ദേവീഭാഗവതം'''.
 
ശാക്തപുരാണങ്ങളിൽ പ്രമുഖം. ദേവീപുരാണം, കാലികാപുരാണംകാളികാപുരാണം, മഹാഭാഗവതം (ദേവീമഹാഭാഗവതം), ദേവീഭാഗവതം, ഭഗവതീപുരാണം, ചണ്ഡീപുരാണം (ചണ്ഡികാപുരാണം), സതീപുരാണം (കാളീപുരാണം, കാളികാപുരാണം) എന്നിവയാണ് പ്രധാന ശാക്തപുരാണങ്ങൾ.
 
ഭാഗവതപുരാണത്തെ പതിനെട്ട് മഹാപുരാണങ്ങളിൽ ഒന്നായി കണക്കാക്കുമ്പോൾ ശ്രീമദ്ഭാഗവതത്തെയും ദേവീഭാഗവതത്തെയും പരിഗണിക്കുന്നതായാണ് പണ്ഡിതമതം. മഹാപുരാണങ്ങളിൽ ദേവീഭാഗവതം ഉൾപ്പെടുന്നതായി ''വായുപുരാണം'', ''മത്സ്യപുരാണം'', ''കാലികാകാളികാ ഉപപുരാണം'', ''ആദിത്യ ഉപപുരാണം'' തുടങ്ങിയവയിൽ പ്രസ്താവമുണ്ട്. ''പദ്മപുരാണം'', ''വിഷ്ണുധർമോത്തരപുരാണം'', ''ഗരുഡപുരാണം'', ''ഉപകൂർമപുരാണം'' തുടങ്ങിയവയിൽ ദേവീഭാഗവതത്തെ ഉപപുരാണമായാണ് പ്രസ്താവിച്ചിട്ടുള്ളത്.
 
''ശ്രീമദ്ഭാഗവതപുരാണത്തിലും'' ദേവീഭാഗവതത്തിലും പന്ത്രണ്ട് സ്കന്ധങ്ങളിൽ പതിനെണ്ണായിരം [[ശ്ലോകം|ശ്ലോകങ്ങളാണുള്ളത്]]. ശ്രീമദ്ഭാഗവതത്തിൽ 332 അധ്യായങ്ങളും ദേവീഭാഗവതത്തിൽ 318 അധ്യായങ്ങളുമുണ്ട്. ''ശ്രീമദ്ഭാഗവതത്തിലെ'' പഞ്ചമസ്കന്ധത്തിലെയും ദേവീഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെയും ഭൂഗോളവർണനയും മന്വന്തരവർണന, ഭൂഖണ്ഡവിവരണം തുടങ്ങിയവയും ഇവയുടെ സമാനത വെളിപ്പെടുത്തുന്നു. ഇവ രണ്ടിലെയും പ്രമേയം ഉൾക്കൊള്ളുന്ന ഒരു ഭാഗവതമായിരുന്നു ആദ്യമുണ്ടായിരുന്നത് എന്നും ബൗദ്ധധർമപ്രഭാവത്തോടെ ഇതിന് പ്രചാരമില്ലാതായശേഷം പില്ക്കാലത്ത് വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ ഇതിൽനിന്ന് വൈഷ്ണവമായ ശ്രീമദ്ഭാഗവതവും തുടർന്ന് ശാക്തമായ ദേവീഭാഗവതവും പ്രത്യേകം രചിതമായി എന്നും വിശ്വാസമുണ്ട്. സ്കന്ധത്തിന്റെയും ശ്ളോകത്തിന്റെയും എണ്ണത്തിലും പല വർണനകളിലുമുള്ള സമാനതയ്ക്ക് ഇതാണു കാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശ്രീമദ്ഭാഗവതത്തിന്റെ സ്വാധീനം ദേവീഭാഗവതത്തിൽ പ്രകടമാണ് എന്നും പ്രസ്താവമുണ്ട്.
വരി 14:
{{ഉദ്ധരണി|അതോ നവാഹയജ്ഞോയം സർവസ്മാത്പുണ്യകർമണഃ<br>ഫലാധികപ്രദാനേന പ്രോക്തഃ പുണ്യപ്രദോ നൃണാം.}}
 
ശ്രീമദ്ഭാഗവതത്തെപ്പോലെതന്നെ പുരാണകഥകളുടെ ഒരു ആകരമാണ് ദേവീഭാഗവതവും. ദേവീമാഹാത്മ്യ പ്രതിപാദകമായ കഥകളാണ് അധികം. മധുകൈടഭനിഗ്രഹകഥയാണ് ആദ്യത്തെ സ്കന്ധത്തിലെ പ്രധാന പ്രമേയം. പരമശിവനും മഹാവിഷ്ണുവിനും കഴിയാതെ വന്നപ്പോഴാണത്രെ മഹാകാളി ദേവി ഈ കൃത്യം ഏറ്റെടുത്തത്. ദേവിയുടെപരാശക്തിയുടെ അനുഗ്രഹത്താലാണ് ദേവന്മാർ അസുരനിഗ്രഹത്തിനു പ്രാപ്തരാകുന്നത്. വ്യാസപുത്രനായി ശ്രീശുകബ്രഹ്മർഷിയുടെ ജനനം, ശ്രീശുകമുനിയുടെ ദേവീഭാഗവതപഠനം തുടങ്ങിയവയും ഈ സ്കന്ധത്തിലെ പ്രധാന കഥകളാണ്.
 
[[മഹാഭാരതം|മഹാഭാരതത്തിൽ]] പ്രതിപാദിക്കുന്ന ചില കഥകൾ രണ്ടാംസ്കന്ധത്തിൽ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട്. പരാശരമുനിയുടെ പുത്രനായി വേദവ്യാസന്റെ ജനനം, ശന്തനു മഹാരാജാവിന്റെയും സത്യവതിയുടെയും വിവാഹ കഥ, പാണ്ഡവരുടെ കഥ, പരീക്ഷിത്തിന്റെ ജനനം, പരീക്ഷിത്തിനെ തക്ഷകൻ ദംശിക്കുന്ന കഥ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ദേവീഭാഗവതമാഹാത്മ്യവർണനയോടെയാണ് ഈ സ്കന്ധം അവസാനിക്കുന്നത്.
"https://ml.wikipedia.org/wiki/ദേവീഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്