"കനോപ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Canopus.jpg|thumb|അന്താരാഷ്ട്ര ബഹിരാകാശ നിലയം പകർത്തിയ കനോപ്പസിന്റെ ചിത്രം]]
ദക്ഷിണ ഖഗോളത്തിലെ [[കരീന]] നക്ഷത്രസമൂഹത്തിലെ പ്രഭയേറിയ [[നക്ഷത്രം|നക്ഷത്രമാണ്]] '''കനോപ്പസ്'''. ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളിൽ (സൂര്യൻ ഒഴികെ) രണ്ടാംസ്ഥാനമാണ് കനോപ്പസിനുള്ളത്. α കരീന എന്നും ഇത് അറിയപ്പെടുന്നു. ഇതിന്റെ പ്രത്യക്ഷകാന്തിമാനം -0.62 ഉം<ref name="ജ്യോതിശാസ്ത്രവിജ്ഞാനകോശം">ജ്യോതിശാസ്ത്ര വിജ്ഞാനകോശം, പേജ് 165, സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്.</ref> കേവലകാന്തിമാനം -5.71ഉം ആണ്. ഭാരതീയർ ഇതിനെ അഗസ്ത്യനക്ഷത്രം എന്ന് വിളിക്കുന്നു.<ref name="ജ്യോതിശാസ്ത്രവിജ്ഞാനകോശം"/><ref name="enwiki">https://en.wikipedia.org/wiki/Canopus</ref>
 
==ദൃശ്യത==
നിശാകാശത്ത് ദൃശ്യമായ നക്ഷത്രങ്ങളിൽ ഏറ്റവും പ്രഭയേറിയ നക്ഷത്രമായ സിറിയസ്സും രണ്ടാമതായുള്ള കനോപ്പസ്സും ഏതാണ്ട് ഒരേ കാലത്താണ് ദക്ഷിണഖഗോളത്തിൽ ദൃശ്യമാകുന്നത്. ഇവ 21 മിനിറ്റ് വ്യത്യാസത്തിൽ [[ധ്രുവരേഖ|ധ്രുവരേഖയിലൂടെ]] കടന്നുപോകും. വർദ്ധിച്ച പ്രഭമൂലം കനോപ്പസ് പ്രഭാതത്തിലും ദൃശ്യമാകും. ദക്ഷിണധ്രുവത്തോടടുത്ത് കാണപ്പെടുന്നതിനാൽ ദക്ഷിണ അക്ഷാംശം 37°18' നും തെക്കുള്ള സ്ഥലങ്ങളിൽ നിന്നും വീക്ഷിച്ചാൽ ഈ നക്ഷത്രത്തെ രാത്രിമുഴുവൻ കാണാൻ കഴിയും. കനോപ്പസും സമീപ നക്ഷത്രങ്ങളും ദക്ഷിണ ഖഗോളധ്രുവവത്തിന് ചുറ്റുമായി വലംവയ്ക്കുന്നതായാണ് കാണപ്പെടുക.<ref name="enwiki"/>
"https://ml.wikipedia.org/wiki/കനോപ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്