"മുനയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Stitching awl" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
[[പ്രമാണം:7alenebott.png|ലഘുചിത്രം|Shoemaking awls]]
'''മുനയൻ''' A '''stitching awl''' അനേകം തരം വസ്തുക്കളിൽ തുളകൾ ഇടാനോ നിലവിലുള്ള തുളകളുടെ വലുപ്പം കൂട്ടാനോ ഉപയോഗിക്കുന്ന ഉപകരണമാണ്.  ഇത് തോലും കാൻവാസും പോലുള്ള കട്ടിയുള്ള വസ്തുക്കൾ തയ്ചെടുക്കാനും ഇതുപയോഗിക്കുന്നു. ഇത് ഒരു വണ്ണം കുറഞ്ഞ കാഠിന്യമുള്ള ഇരുമ്പുകൊണ്ടോ മറ്റു ലോഹങ്ങൾകൊണ്ടോ നിർമ്മിച്ച വളഞ്ഞതോ നേരെയുള്ളതോ ആയ കൂർത്ത അറ്റമുള്ളതാണ്. ഈ കൂർത്ത അറ്റത്തിനു ചിലപ്പോൾ ഒരു ഉടക്കുവാനുള്ള വെട്ടും കാണാൻ കഴിയും. അത്തരം സൂചികളെ ഉടക്കുസൂചിയെന്നും വിളിച്ചുവരുന്നു. ഇതിന്റെ പിടിയിൽ പരസ്പരം മാറാവുന്ന സൂചികൾ ലഭ്യമാണ്. ഇതിന്റെ സൂചിയുടെ അറ്റത്ത്  ചിലപ്പോൾ തയ്യൽ സൂചികളിലെപോലെ ഒരു തുളയുണ്ടായിരിക്കും. ഇതിലൂടെ നൂലിട്ട് പൂട്ടുതയ്യൽ ചെയ്യാവുന്നതാണ്. അപ്പോൾ ഈ മുനയനെ തയ്യൽ മുനയൻ എന്നു വിളിക്കാം. സാധാരണ ഇത്തരം മുനയനും ഉടക്കുസൂചിയും തോൽച്ചെരിപ്പുകളും ഷൂകളും റിപ്പയർ ചെയ്യാനായി ചെരിപ്പുകുത്തികളും മറ്റും ഉപയോഗിച്ചുവരുന്നു. ലോക്ക് തയ്യലിനു തയ്യൽ മുനയൻ ഉപയോഗിച്ചുവരുന്നു. സൂചിയുടെ തുളയിൽ നൂലു കയറ്റിയശേഷം സൂചി തയ്ക്കേണ്ട തോൽഭാഗത്ത് കയറ്റുന്നു. അപ്പുറത്തെത്തിച്ചശേഷം നൂൽ വലിച്ചു മുറുക്കുന്നു. അതിനുശേഷം മുനയൻ മറ്റെ ഭാഗത്തുകൂടി തുളച്ചു കയറ്റി നൂലിന്റെ മറ്റെ ഭാഗവും വലിച്ചെടുത്ത് മറുപുറത്തെത്തിക്കുന്നു. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നൂലുകടത്തി കൊളുത്തുതയ്യൽ ചെയ്യുന്നു. ഇങ്ങനെ ഒരു ചെറിയ തയ്യൽ മെഷീൻ ആയി ഈ മുനയൻ പ്രവർത്തിക്കുന്നു. പല രീതികളിൽ പല വസ്തുക്കളിൽ ഇതേവിധത്തിൽ ഈ ഉപകരണം ഉപയോഗിച്ച് തയ്യൽ ജോലി ചെയ്യാവുന്നതാണ്. ഷൂകളിലും കുതിരയുടെ മുകളിലെ ഇരിപ്പിടത്തിലും ഈ ജോലി ചെയ്യാവുന്നതാണ്. ബുക്ക് ബൈൻഡിംഗിലും ഈ ഉപകരണം പുസ്തകങ്ങളുടെ പേപ്പറുകൾ ഒന്നിച്ചു ചേർത്തു തുന്നാൻ ഉപയോഗിച്ചുവരുന്നുണ്ട്.
 
 
"https://ml.wikipedia.org/wiki/മുനയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്