"കുട്ടിത്തേവാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

tbar++
 
വരി 24:
}}
 
വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയാണ് '''കുട്ടിത്തേവാങ്ക്'''<ref>{{Cite journal|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|title=A checklist of mammals of Kerala, India.|last=P. O.|first=Nameer|date=2015|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref> (ഇംഗ്ലിഷ് നാമം: '''Slender Loris''', ശാസ്ത്രീയ നാമം: '''''Loris lyddekerianus'''''). രാത്രി കാലത്ത് മാത്രം ഇവ ആഹാരം തേടുന്നു. പകൽ ഇരുണ്ട പ്രദേശത്ത് ഒളിച്ച് കഴിയും. മിക്കവാറും മരത്തിൽ തന്നെയാവും കഴിയുന്നത്. ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും കുട്ടിത്തേവാങ്കിന്റെ സവിശേഷതകളാണ്. രോമങ്ങൾ നിറഞ്ഞ ശരീരം പട്ടു പോലെയും ഏറെക്കുറേ ഇരുണ്ടതുമാണ്. മുന്നിലേക്ക് തുറിച്ചു നോക്കുന്ന ഉരുണ്ട മിഴികളും, വെളുത്ത മുഖവും, മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളിൽ വ്യത്യസ്തനാക്കുന്നു. കണ്ണിനു ചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. ഇവയ്ക്ക് വാലില്ല എന്നതും ഒരു പ്രത്യേകതയാണ്. ശരാശരി രണ്ടടി നീളവും നാലു കിലോഗ്രാം തൂക്കവുമുണ്ടാകും. ഒറ്റയ്ക്കോ ഇരട്ടയായോ ഇവ സഞ്ചരിക്കുന്നു. കുട്ടിത്തേവാങ്കുകൾ [[മിശ്രഭുക്കുകൾ|മിശ്രഭുക്കുകളാണ്]]. ഇലകളും പഴങ്ങളും [[ഷഡ്പദങ്ങൾ|ഷഡ്പദങ്ങളെയും]] ചില [[ഉരഗങ്ങൾ|ഉരഗങ്ങളേയും]] ഇവ ഭക്ഷിക്കും. ഇരയെ സാവധാനം സമീപിച്ച് രണ്ടു കൈകൾ കൊണ്ടും പൊടുന്നനെ പിടികൂടുന്നതാണ് ഇവയുടെ പതിവ്. മരത്തിലൂടെ യാത്ര ചെയ്യാനാണ് കുട്ടിത്തേവാങ്കിനു താത്പര്യം.
 
==പ്രജനനം==
വരി 36:
 
==ഇതും കാണുക==
{{commonscat|Loris lydekkerianus}}
 
* [[തേവാങ്ക്]]
* [[കേരളത്തിലെ സസ്തനികൾ]]
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{commonscat|Loris lydekkerianus}}
{{wikispecies|Loris lydekkerianus}}
{{Taxonbar}}
{{Monkey-stub}}
[[Category:കുരങ്ങുകൾ]]
"https://ml.wikipedia.org/wiki/കുട്ടിത്തേവാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്