"ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|pancharathna krithikal}} {{Infobox musical artist |name = കാകർല ത്യാഗബ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19:
|website =
}}
[[ത്യാഗരാജൻ|ശ്രീ. ത്യാഗരാജ സ്വാമികളുടെ]] (1767-1847) സംഗീത സൃഷ്ടികളിൽ വളരെ പ്രശസ്തമായി തീർന്നവയാണ് അദ്ദേഹത്തിന്റെ ഘനരാഗ പഞ്ചരത്നകൃതികൾ. [[നാട്ട]], [[ഗൗള]], [[ആരഭി]], [[വരാളി]], [[ശ്രീ]] എന്നീ ഘനരാഗങ്ങളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇവയൊന്നും തന്നെ എട്ടു ഗന്ധ പല്ലവിക്ക് സമാനമായ അംഗവിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നില്ല. ഏത് രാഗത്തിന്റെ സ്വരൂപം, അതിന്റെ ഘനം, അതായത് താനം അഥവാ മധ്യകാലം പാടുമ്പോൾ വളരെ സ്പഷ്ടമായി ദ്യോതിക്കപ്പെടുന്നുവോ അത് [[ഘനരാഗം]].(ഘനരാഗങ്ങൾ-നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ, കേദാരം, നാരായണഗൗള, രീതിഗൗള, സാരംഗനാട്ട, ഭൗളി).ത്യാഗരാജ സ്വാമികൾ ജീവിതത്തിന്റെ മദ്ധ്യ കാലഘട്ടത്തിലാണ് ഘനരാഗ പഞ്ചരത്നകൃതികളുടെ രചന നിർവ്വഹിച്ചത്. ഈ കൃതികൾ എല്ലാം തന്നെ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
 
ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള 'ജഗദാനന്ദകാരക' എന്ന് തുടങ്ങുന്ന കൃതിയാണ്. [[രാമൻ|ശ്രീരാമ]]സ്തുതിയാണ് സാഹിത്യം. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള 'ദുഡുകുഗല', എന്ന കൃതി ഈ രാഗത്തിന്റെ ഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള 'സാധിംചെനെ' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്.<ref>ശ്രീ. ത്യാഗരാജ'സാധിംചെനെ' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന പഞ്ചരത്നകൃതികൾഅനുബന്ധം ആരംഭിക്കുന്നത്.</ref>
വരാളി രാഗത്തിലുള്ള 'കനകന രുചിരാ' എന്ന കൃതിയാണ് പഞ്ചരത്നകൃതികളിൽ നാലാമത്തേത്. മറ്റു കൃതികളെ അപേക്ഷിച്ച് ചൗക്ക കാലത്തിലാണ് ഇത് പാടുന്നത്. ഗുരുമുഖത്തു നിന്നും നേരിട്ട് വരാളി രാഗം അഭ്യസിക്കരുതെന്ന് വിശ്വസിച്ചു വരുന്നു. ഇതിന് 7 ചരണങ്ങളുണ്ട്. ഘനരാഗ പഞ്ചരത്നകൃതികളിൽ അഞ്ചാമത് വരുന്നത് ശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്ന കൃതിയാണ്. പുരാണേതിഹാസങ്ങളിലെ ദേവന്മാരെയും സൂര്യചന്ദ്രന്മാരെയും ദിക്പാലകരെയും ഈ കൃതിയിൽ പരാമർശിക്കുന്നു. ഭാവസാന്ദ്രവും മനോഹരവുമായ ഈ കൃതിയിൽ 10 ചരണങ്ങളുണ്ട്.
<ref>ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .</ref>
 
== ചിത്രശാല ==